Sitting | ശരീരം അനങ്ങാതെ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് പുകവലിക്കുന്നതിന് തുല്യം! ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു

 
Sitting


* നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും

ന്യൂഡെൽഹി: (KVARTHA) ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതും ടിവി കാണുന്നതും മറ്റും ഇന്ന് സാധാരണമാണ്. എന്നാൽ, ഈ ജീവിതശൈലി ആരോഗ്യത്തിന് ദോഷകരമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. വ്യായാമമില്ലാതെ അല്ലെങ്കിൽ ശരീരം അനങ്ങാതെ മണിക്കൂറുകളോളം ഇരിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ ഇതുസംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇപ്പോൾ.

അതീവ അപകടകരം 

ഒരാൾ ശാരീരിക പ്രവർത്തനങ്ങളൊന്നുമില്ലാതെ ദിവസവും എട്ട് മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് പുകവലിയും അമിതവണ്ണവും മൂലമുണ്ടാകുന്ന അപകടത്തിന് സമാനമാണെന്ന് ഡോക്ടർ എക്‌സിൽ കുറിച്ചു. പ്രമേഹം, രക്താതിമർദം, പൊണ്ണത്തടി, എൽഡിഎൽ കൊളസ്‌ട്രോൾ - ട്രൈഗ്ലിസറൈഡുകൾ എന്നിവ കൂടുക, ഹൃദയാഘാതം, സ്ട്രോക്ക്, കാൻസർ, അകാല മരണം എന്നിവയ്ക്കുള്ള സാധ്യത വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടൻ്റ് ഡോ രാഹുൽ താംബെയും ഇതിനോട് യോജിച്ചു.

മറ്റ് ആരോഗ്യപ്രശ്നങ്ങൾ

ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് പേശികളുടെ ഉപയോഗം കുറയ്ക്കുകയും ബലക്ഷയത്തിന് കാരണമാകുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. ഇത് പുറംവേദന, കഴുത്ത് വേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. വ്യായാമമില്ലായ്മ വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

എന്താണ് ചെയ്യേണ്ടത്?

* ഓരോ 30 മുതൽ 60 മിനിറ്റിലും ഒരിക്കൽ നിങ്ങളുടെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് കുറഞ്ഞത് മൂന്ന് മുതൽ അഞ്ച് മിനിറ്റ് വരെ നടക്കുക.
* എഴുന്നേറ്റു നിന്ന് ജോലി ചെയ്യാനുള്ള സ്റ്റാൻഡിംഗ് ഡെസ്ക് ഉപയോഗിക്കുക
* ലിഫ്റ്റിന് പകരം പടികൾ കയറുക, 
* കഴുത്തിനും കാലുകൾക്കും വ്യായാമം ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു 
* ചെറിയ ഇടവേളകളിൽ എഴുന്നേറ്റ് ചുറ്റിത്തിരിയുകയും ചെറിയ വ്യായാമങ്ങൾ ചെയ്യുകയും ചെയ്യുന്നത് ആരോഗ്യം സംരക്ഷിക്കാനും ജീവിത നിലവാരം ഉയർത്താനും സഹായിക്കും

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia