Shahid Afridi | ശാഹിദ് അഫ്രീദിയെ ഐ സി സി ട്വന്റി 20 ക്രികറ്റ് ലോകകപ്പിന്റെ അംബാസഡറായി നിയമിച്ചു
*ജൂണ്‍ ഒന്നുമുതല്‍ 29 വരെ കരീബിയനിലും യു എസ് എ യിലുമാണ് മത്സരം
*ഐ സി സി തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്
ദുബൈ: (KVARTHA) മുന്‍ പാകിസ്താന്‍ ഓള്‍റൗന്‍ഡര്‍ ശാഹിദ് അഫ്രീദിയെ ഐ സി സി ട്വന്റി 20 ക്രികറ്റ് ലോകകപ്പിന്റെ അംബാസഡറായി നിയമിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ ഐ സി സി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മുന്‍ ഇന്‍ഡ്യന്‍ താരം യുവരാജ് സിങ്, വെസ്റ്റിന്‍ഡീസ് മുന്‍താരം ക്രിസ് ഗെയില്‍, ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട് എന്നിവര്‍ക്ക് പിന്നാലെയാണ് ശാഹിദ് അഫ്രീദിയെയും അംബാസഡറായി തിരഞ്ഞെടുക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ 29 വരെ കരീബിയനിലും യു എസ് എ യിലുമാണ് ട്വന്റി 20 ലോകകപ്പ് നടക്കുന്നത്.
2007 ല്‍ ഇന്‍ഡ്യ ജേതാക്കളായ ആദ്യ ട്വന്റി 20 ലോകകപ്പില്‍ പ്ലെയര്‍ ദ സീരീസായിരുന്നു ശാഹിദ് അഫ്രീദി. ഫൈനലില്‍ പാകിസ്താനെ വീഴ്ത്തിയാണ് ഇന്‍ഡ്യ അന്ന് ചാംപ്യന്മാരായത്. 2009-ല്‍ സെമിഫൈനലിലും ഫൈനലിലും മാച് വിന്നിംഗ് പ്രകടനത്തിലൂടെ അഫ്രീദി പാകിസ്താനെ കിരീടത്തിലേക്ക് നയിച്ചു.