Arrested | ബസ് യാത്രയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ ക്ലാര്‍ക് അറസ്റ്റില്‍


* അറസ്റ്റിന് നേതൃത്വം നല്‍കിയത് പഴയങ്ങാടി സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം ആനന്ദ കൃഷ്ണന്‍
*പീഡനത്തിനിരയായത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി
കണ്ണൂര്‍: (KVARTHA) പഴയങ്ങാടിയില്‍ ബസ് യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഹൈസ്‌കൂള്‍ ജീവനക്കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ ക്ലാര്‍ക് കെ ജുനൈദിനെ (34)യാണ് പഴയങ്ങാടി സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം ആനന്ദ കൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.
സ്റ്റേഷന്‍ പരിധിയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. ബസ് യാത്രയ്ക്കിടെ രണ്ടു ദിവസം മുമ്പാണ് പീഡനം നടന്നത്. കുട്ടി വീട്ടിലെത്തി വിവരം പറയുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ജുനൈദിനെ റിമാന്‍ഡ് ചെയ്തു.