SWISS-TOWER 24/07/2023

Dinner | മത്സരം തോറ്റത്തിന് പരസ്യമായി ശകാരിച്ചത് വിവാദമായതിന് പിന്നാലെ കെ എല്‍ രാഹുലിനായി വസതിയില്‍ പ്രത്യേക വിരുന്നൊരുക്കി സഞ്ജീവ് ഗോയങ്ക; ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (KVARTHA) കഴിഞ്ഞദിവസം ഐ പി എല്‍ മത്സരത്തിനിടെ കളിക്കാരനോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ ലക് നൗ സൂപര്‍ ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് കാണികളുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം സഞ്ജീവ് ഗോയങ്കയ്ക്ക് എതിരെയുള്ള വിമര്‍ശനങ്ങളുടെ ആറാട്ട് തന്നെയായിരുന്നു. ശകാരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് ആരാധകരുടെ ഭാഗത്തുനിന്നും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്.

സണ്‍റൈസേഴ്‌സിനെതിരായ മത്സരശേഷം ബൗണ്ടറിക്ക് പുറത്തുവെച്ചായിരുന്നു ഗോയങ്ക കാപ്റ്റന്‍ കെ എല്‍ രാഹുലിനെ ശകാരിച്ചത്. സ്വന്തം ടീം കാപ്റ്റനെ ആരാധകരുടെ മുന്നില്‍വെച്ച് അപമാനിച്ച നടപടി ക്രികറ്റിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്നായിരുന്നു മുന്‍ താരങ്ങളും ആരാധകരുമെല്ലാം അഭിപ്രായപ്പെട്ടത്.

Dinner | മത്സരം തോറ്റത്തിന് പരസ്യമായി ശകാരിച്ചത് വിവാദമായതിന് പിന്നാലെ കെ എല്‍ രാഹുലിനായി വസതിയില്‍ പ്രത്യേക വിരുന്നൊരുക്കി സഞ്ജീവ് ഗോയങ്ക; ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍

എന്നാല്‍ ഇപ്പോള്‍ തന്റെ ആരാധകരെ സോപ്പിടാനായി താന്‍ പരസ്യമായി ശകാരിച്ച ആളെ വീട്ടില്‍ വിളിച്ച് സത്കരിച്ചിരിക്കയാണ് ഗോയങ്ക. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പത്ത് വികറ്റിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ലക് നൗ സൂപര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുലിനെ മൈതാനത്ത് വെച്ച് സഞ്ജീവ് ഗോയങ്ക പരസ്യമായി ശകാരിച്ചത്.
ഇതോടെ ഐ പി എലിലെ അവസാന രണ്ട് മത്സരങ്ങളില്‍ രാഹുല്‍ നായകസ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ടീം ഉടമയുടെ വീട്ടിലെ 'സല്‍ക്കാരം'.

ഡെല്‍ഹിയിലെ തന്റെ വസതിയില്‍ രാഹുലിനായി പ്രത്യേക വിരുന്നൊരുക്കിയ സഞ്ജീവ് താരത്തെ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്ലേഓഫില്‍ ഇടംപിടിക്കാന്‍ കടുത്ത മത്സരത്തിലാണ് നിലവില്‍ ലക് നൗ. മേയ് 14ന് ഡെല്‍ഹി കാപിറ്റല്‍സിനും 17ന് മുംബൈ ഇന്‍ഡ്യന്‍സിനുമെതിരെയുമാണ് ലക് നൗവിന് മത്സരങ്ങളുള്ളത്.

Keywords: Sanjiv Goenka Hosts Dinner For KL Rahul Amidst Public Backlash; LSG Owner Extends Hand Of Friendship To Captain, Hyderabad, News, Sanjiv Goenka, Dinner, IPL, Controversy, Social Media, Social Media, Criticism, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia