Found Dead | സചിന് തെന്‍ഡുല്‍കറുടെ സുരക്ഷാ സേനാംഗം കഴുത്തില്‍ വെടിയേറ്റ് മരിച്ചനിലയില്‍
May 15, 2024, 19:35 IST
ജാംനഗര്‍: (KVARTHA) സചിന് തെന്‍ഡുല്‍കറുടെ സുരക്ഷാ സേനാംഗം കഴുത്തില്‍ വെടിയേറ്റ് മരിച്ചനിലയില്‍. മഹാരാഷ്ട്ര സ്റ്റേറ്റ് പൊലീസ് ഫോഴ്സ് ജവാന് (എസ് ആര് പി എഫ്) പ്രകാശ് കപ്ഡെ (39) ആണ് മരിച്ചത്. സര്‍വീസ് ഗണ്‍ ഉപയോഗിച്ച് കഴുത്തിന് വെടിവയ്ക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അവധി ആഘോഷിക്കാനായി ജാംനഗറിലേക്ക് പോയ പ്രകാശിനെ ബുധനാഴ്ച പുലര്‍ചെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ വ്യക്തിപരമായ കാരണങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ജാംനഗര്‍ പൊലീസ് അറിയിച്ചു.
പ്രകാശിന് ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളുമുണ്ട്. പ്രകാശിന്റെ മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് അയച്ചു. സംഭവത്തില്‍ എസ് ആര് പി എഫും പ്രത്യേക അന്വേഷണം നടത്തും.

Keywords: Sachin Tendulkar's Security Guard Found Dead in Maharashtra's Jamner, Maharashtra, News, Sachin Tendulkar, Security Guard, Found Dead, Postmortem, Dead Body, Police, Probe, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.