Shafi Parambil | ആർ എം പി നേതാവ് ഹരിഹരന്റെ പ്രസംഗത്തിലെ സ്ത്രീ വിരുദ്ധ പരാമർശം അനുചിതമെന്ന് ഷാഫി പറമ്പിൽ

 


കണ്ണൂർ: (KVARTHA) വടകരയിലെ യുഡിഎഫ് പൊതുയോഗത്തിൽ ആർ.എം.പി നേതാവ് ഹരിഹരന്റെ പരാമർശം നൂറു ശതമാനം അനുചിതമാണെന്നും ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും
വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറഞ്ഞു. കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹരിഹരൻ പൊതുവേദിയിൽ നടത്തിയത് തെറ്റായ പ്രയോഗമാണ്. പൊതുരംഗത്ത് പ്രവർത്തിക്കുന്ന വനിതകളോട് രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കാം, പക്ഷെ അധിക്ഷേപിക്കരുതെന്നും ഷാഫി പറഞ്ഞു.
  
Shafi Parambil | ആർ എം പി നേതാവ് ഹരിഹരന്റെ പ്രസംഗത്തിലെ സ്ത്രീ വിരുദ്ധ പരാമർശം അനുചിതമെന്ന് ഷാഫി പറമ്പിൽ

ആരെയും ആക്ഷേപിക്കാൻ വിളിച്ചുകൂട്ടിയ പരിപാടിയല്ല. ഇതു എല്ലാവർക്കും പാഠമാണ്. നേരത്തെ സി.പി.എം നേതാക്കൾ പറഞ്ഞ ഒന്നും പറഞ്ഞ് ബാലൻസ് ചെയ്യാനില്ല. അവിടെ പരിപാടിയിൽ പങ്കെടുത്തത് നാടിന്റെ ഐക്യത്തിന് വേണ്ടിയാണ്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ അവിടെ പ്രസംഗിച്ചത് നാടിന്റെ ഐക്യത്തിന് വേണ്ടിയാണ്. കാഫിർ പരാമർശത്തിൽ പൊലീസ് നടപടിയില്ലാത്തത് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പൊലീസ് പിന്തുണ നൽകുന്നതാണ്. കാഫിറെന്നെ പ്രയോഗം തന്നെ വ്യാജമാണെന്നും ഷാഫി പറഞ്ഞു.

ഹരിഹരന്റെ പ്രസംഗത്തിലെ അനൗചിത്വം പൊതുയോഗം കഴിഞ്ഞപ്പോൾ തന്നെ കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ കാര്യത്തെ ആർ.എം.പി നേതാവ് കെ.കെ രമ തള്ളി പറഞ്ഞിട്ടുണ്ട്. ഈ കാര്യത്തെ കുറിച്ചു പാർട്ടി അന്വേഷിക്കുമെന്നാണ് അവർ പറഞ്ഞത്. ഒരു തരത്തിലും ന്യായീകരിക്കാൻ അവർ തയ്യാറായിട്ടില്ല. മാത്രമല്ല താൻ നടത്തിയ പ്രസംഗത്തിൽ ഹരിഹരൻ തന്നെ നിർവ്യാജം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഷാഫി പറഞ്ഞു.

Keywords: Politics, Election, Lok Sabha Election, Vadakara, Shafi Parambil, Kannur, UDF, RMP, Hariharan, Candidate, DCC, Media, CPM, Police, KK Rama, RMP leader Hariharan's anti-women remarks inappropriate: Shafi Parambil.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia