Controversy | രാജ്യസഭാ സീറ്റുകള്‍ ആര്‍ക്ക് നല്‍കും? ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുന്നു; ഘടകകക്ഷികള്‍ പരസ്യ പോരിന്; വെട്ടിലായി സിപിഎം


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജോസ് കെ മാണിയുടെ ലോക് സഭാ പ്രാതിനിധ്യം കൂടി ഇല്ലാതായാല്‍ അണികള്‍ക്ക് മുന്നില്‍ ഉത്തരമില്ലാത്ത സാഹചര്യം നേതൃത്വത്തിന് ഉണ്ടാകും
കാബിനറ്റ് പദവി കൊണ്ടോ ഭരണ പരിഷ്‌കാര കമീഷനിലോ ഒതുങ്ങാനാകില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതൃത്വം
കണ്ണൂര്‍: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നു. അതൃപ്തരായ ഘടകകക്ഷികള്‍ക്ക് മുന്‍പില്‍ ചുവപ്പ് പരവതാനി വിരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത് വന്നതോടെ കടുത്ത പ്രതിസന്ധിയാണ് സിപിഎം നേരിടുന്നത്.

തങ്ങളുടെ കയ്യിലെ സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്ന് സിപിഐ നേതൃത്വം മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രടറിയേയും അറിയിച്ചതിന് പിന്നാലെ കേരളാ കോണ്‍ഗ്രസും സ്വരം കടുപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. കോട്ടയത്തെ ലോക് സഭാ സീറ്റ് മുന്നണി മാറ്റത്തോടെ കയ്യില്‍ നിന്നും പോയ ഗതികേടിലാണ് കേരള കോണ്‍ഗ്രസ് എം.
ജോസ് കെ മാണിയുടെ ലോക് സഭാ പ്രാതിനിധ്യം കൂടി ഇല്ലാതായാല്‍ അണികള്‍ക്ക് മുന്നില്‍ ഉത്തരമില്ലാത്ത സാഹചര്യം നേതൃത്വത്തിന് ഉണ്ടാകും. ഇത് പരിഹരിക്കാന്‍ രാജ്യസഭാ സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസ് എം നേതൃത്വം ആവശ്യപ്പെടുന്നത്. കാബിനറ്റ് പദവി കൊണ്ടോ ഭരണ പരിഷ്‌കാര കമീഷനിലോ ഒതുങ്ങാനാകില്ലെന്നുമാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
അതേസമയം, മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാതെയും എംപി സ്ഥാനമില്ലാതെയും ഇനിയും മുന്നോട്ടുപോകാനാകില്ലെന്ന കടുത്ത നിലപാടിലാണ് ആര്‍ജെഡി. പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുണ്ടെന്നും അര്‍ഹിച്ച സീറ്റ് കിട്ടിയേ തീരുവെന്നും ആര്‍ജെഡി ജെനറല്‍ സെക്രടറി വര്‍ഗീസ് ജോര്‍ജ് തുറന്നു പറഞ്ഞിട്ടുണ്ട്.
ഇതിനിടെ രാജ്യസഭാ സീറ്റ് വേണമെന്ന് എന്‍സിപിയും ആവശ്യപ്പെട്ടിട്ടുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തല്‍ വിലപേശലും പരിഹാരവും എന്നായിരുന്നു മുന്നണി നേതൃത്വം കരുതിയതെങ്കിലും പുതിയ സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന ഉഭയകക്ഷി ചര്‍ചകളും അത്ര എളുപ്പമാകില്ല. കേരള കോണ്‍ഗ്രസിനും ആര്‍ജെഡിക്കും നിലവിലുള്ള യുഡിഎഫ് അനുകൂല ചാഞ്ചാട്ടം കൂടി പരിഗണിച്ചാല്‍ രാജ്യസഭാ സീറ്റ് തര്‍ക്കവും തര്‍ക്ക വിഷയത്തില്‍ സിപിഎം സ്വീകരിക്കുന്ന നിലപാടും ഇടതു മുന്നണിയുടെ ഭാവി തന്നെ നിര്‍ണയിക്കും.