Rescued | ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകര്‍ന്നു; ഭൂനിരപ്പില്‍നിന്ന് 577 മീറ്റര്‍ താഴ്ചയില്‍ കുടുങ്ങിയ 14 പേരെ രക്ഷപ്പെടുത്തി

 


ജയ്പുര്‍ : (KVARTHA) രാജസ്താനിലെ ചെമ്പ് ഖനിയില്‍ ലിഫ്റ്റ് തകര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങിയ 14 പേരെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ലിഫ്റ്റ് തകര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ബുധനാഴ്ച (15.05.2024) പുലര്‍ചെയോടെയാണ് ഇവരെ രക്ഷിക്കാനായത്. രാജസ്താനിലെ ജുന്‍ജുനു ജില്ലയിലെ ഹിന്ദുസ്താന്‍ കോപര്‍ ലിമിറ്റഡിന്റെ കോലിഹാന്‍ ഖനിയിലാണ് അപകടമുണ്ടായത്.

ചൊവ്വാഴ്ച (14.05.2024) രാത്രിയാണ് സംഭവം. ഖേത്രി മേഖലയിലാണ് അപകടമുണ്ടായ ഖനി സ്ഥിതി ചെയ്യുന്നത്. ഖനിയിലെ ജോലിക്കാര്‍ക്ക് പുറമേ കൊല്‍കത്തയില്‍ നിന്നുള്ള വിജിലന്‍സ് സംഘവും ഖേത്രി കോര്‍പറേഷന്റെ മുതിര്‍ന്ന ജീവനക്കാരടക്കമാണ് ഭൂനിരപ്പില്‍നിന്ന് 577 മീറ്റര്‍ താഴ്ചയിലുള്ള ഖനിക്കുള്ളില്‍ കുടുങ്ങിയത്. രക്ഷപ്പെടുത്തിയ 14 പേരെയും ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

Rescued | ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകര്‍ന്നു; ഭൂനിരപ്പില്‍നിന്ന് 577 മീറ്റര്‍ താഴ്ചയില്‍ കുടുങ്ങിയ 14 പേരെ രക്ഷപ്പെടുത്തി

കോലിഹാന്‍ ഖനിയില്‍ 577 മീറ്റര്‍ താഴ്ചയില്‍ ആണ് ഇവര്‍ കുടുങ്ങിയത്. കംപനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം വിജിലന്‍സ് സംഘം പരിശോധനയ്ക്കായി ഷാഫ്റ്റില്‍ ഇറങ്ങിയപ്പോഴാണ് സംഭവം. ഇവര്‍ മുകളിലേക്ക് കയറുമ്പോള്‍ ഷാഫ്റ്റിന്റെ കയര്‍ പൊട്ടുകയായിരുന്നു.

Keywords: News, National, National-News, Rajasthan News, 14 Officials, Rescued, Safely, Lift Collapsed, Kolihan Mine, Jhunjhunu, Hindustan Copper Limited, Trapped, Rajasthan: All 14 officials rescued safely after lift collapses in Kolihan mine in Jhunjhunu.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia