Rahul Mamkootathil | 'അതൊരു നികൃഷ്ട മനസ്സാണ്'; മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: (KVARTHA) പെരുമഴ പെയ്ത് നിരവധി മനുഷ്യർ കൊല്ലപ്പെടുകയും, ഒരുപാടു പേരുടെ സമ്പാദ്യം നശിച്ചു പോവുകയും ചെയ്യുന്നത് കണ്ണിനു മുന്നിൽ കാണുമ്പോൾ പാട്ട് കേട്ടിരിക്കുന്നത് നികൃഷ്ട മനസാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.
'കാതിൽ തേൻ മഴയായി പാടു കാറ്റെ' എന്ന പാട്ടിന്റെ അകമ്പടിയോടെ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച പശ്ചാത്തലത്തിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ വിമർശനം. നിരവധി മനുഷ്യർ സ്വന്തം മന്ദിരങ്ങൾ വിട്ട് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുമ്പോഴാണ് മന്ത്രി മന്ദിരത്തിലിരുന്ന് ഈ തോന്നിവാസം കാണിക്കുന്നതെന്നും രാഹുൽ ഫേസ്‌ബുക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
മഴ ആസ്വദിച്ച് കഴിഞ്ഞെങ്കിൽ മഴക്കെടുതിയിൽ കഴിയുന്നവരെ കരുതൂ. ഈ മന്ത്രി മന്ദിരവും മന്ത്രി വാഹനവുമൊക്കെ ഇപ്പോൾ മഴയിൽ ദുരിതമനുഭിവിക്കുന്ന മനുഷ്യന്റെ സംഭാവനയാണെന്ന് മറക്കരുതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം: