യുവമോർച്ച പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിന്റെ കോലം കത്തിച്ചു
 

 
Yuva Morcha workers protesting and burning an effigy of Rahul Mankootathil in Kannur.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
● വി.ഡി. സതീശൻ വിഷയത്തിൽ പ്രതികരിക്കാത്തത് എന്താണെന്ന് ചോദിച്ചു.
● ഷാഫി പറമ്പിലിന്റെ പങ്ക് അന്വേഷണവിധേയമാക്കണമെന്നും ആവശ്യമുയർന്നു.
● പ്രതിഷേധത്തിൽ ഹേമന്ത് മാവിലക്കണ്ടി അധ്യക്ഷത വഹിച്ചു.

കണ്ണൂർ: (KVARTHA) ലൈംഗികാതിക്രമ ആരോപണവിധേയനായ പാലക്കാട് എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. തുടർന്ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം ബി.ജെ.പി. കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

Aster mims 04/11/2022

സ്ത്രീ പീഡനക്കേസുകളിൽ ആദ്യമായല്ല കോൺഗ്രസ് നേതാക്കൾ ആരോപണ വിധേയരാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് കെ.പി.സി.സി. ആസ്ഥാനത്തേക്ക് പോകാൻ സ്ത്രീകൾ ഭയപ്പെട്ടിരുന്നുവെന്ന് കോൺഗ്രസ് മുൻ നേതാക്കൾ തന്നെ പറയാറുണ്ടായിരുന്നു. ഇപ്പോൾ നടന്നുകൊണ്ട് പീഡനം നടത്തുകയാണ് അവരുടെ യുവനേതാവ്. 

അയാളുടെ പീഡനത്തിനിരയായവരിൽ ചിലർ ഇപ്പോൾ തുറന്നുപറച്ചിൽ തുടങ്ങിയിരിക്കുകയാണ്. ഗർഭച്ഛിദ്രത്തിന്റെ ആശാനായി രാഹുൽ മാങ്കൂട്ടത്തിൽ മാറിയിരിക്കുന്നു. എത്ര കോൺഗ്രസ് പ്രവർത്തകർ ഇങ്ങനെ ഗർഭച്ഛിദ്രത്തിന് ഇരയായിട്ടുണ്ടെന്ന് തെളിയാനിരിക്കുന്നതേയുള്ളൂ. 

ഇയാൾ ഒരു നേതാവ് മാത്രമല്ല, നിലവിൽ ജനപ്രതിനിധി കൂടിയാണ്. രാഹുൽ മാങ്കൂട്ടത്തിലിന് ഒത്താശ ചെയ്തുകൊടുക്കുന്നതിൽ ഷാഫി പറമ്പിൽ എം.പിക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് പാർട്ടി അന്വേഷണവിധേയമാക്കണം. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഈ പ്രശ്നത്തിൽ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

പ്രതിഷേധ യോഗത്തിൽ ഹേമന്ത് മാവിലക്കണ്ടി അധ്യക്ഷത വഹിച്ചു. കെ.വി. അർജുൻ സ്വാഗതം പറഞ്ഞു. താളിക്കാവ് നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. അർജുൻ മാവിലക്കണ്ടി, ബിനിൽ കണ്ണൂർ, കളത്തിൽ രതീശൻ, ജിജു വിജയൻ, കെ. മഹേഷ്, കെ. ശ്രീശൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവമോർച്ച നടത്തിയ ഈ പ്രതിഷേധത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യൂ.

Article Summary: Yuva Morcha protests in Kannur, demanding resignation of Rahul Mankootathil.

#YuvaMorcha #RahulMankootathil #KeralaPolitics #Protest #Kannur #BJP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia