നേതൃത്വത്തിന്റെ അവഗണന: തളിപ്പറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി രാജിവെച്ചു

 
Youth Congress leader PR Saneesh resignation news
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മലപ്പട്ടം അടുവാപ്പുറം സ്വദേശിയാണ് സനീഷ്.
● മുതിർന്ന നേതാക്കൾ തന്നെ അടിച്ചമർത്തുന്നുവെന്ന് സനീഷ് ആരോപിച്ചു.
● പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് രാജി.
● രാജിക്കത്ത് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹന് കൈമാറി.
● മലപ്പട്ടം ഗാന്ധി സ്തൂപം തകർത്ത സംഭവത്തിലെ പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ നേതാവാണ്.
● തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് രാജിക്ക് പിന്നിലെന്ന് സൂചന.

കണ്ണൂർ: (KVARTHA) നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലെ മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ് നേതാവ് സംഘടനയിൽ നിന്നും രാജിവെച്ചു. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറിയും മലപ്പട്ടം അടുവാപ്പുറം സ്വദേശിയുമായ പി ആർ സനീഷ് ആണ് രാജിവെച്ചത്. 

Aster mims 04/11/2022

രാജിക്കത്ത് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹന് കൈമാറി. തന്നെ നേതാക്കൾ അടിച്ചമർത്തുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് പി ആർ സനീഷ് സംഘടനയിൽ നിന്നും പുറത്തുപോയത്.

പാർട്ടിയിൽ അധികാരമുള്ളവർക്ക് മാത്രമേ പ്രവർത്തിക്കാൻ സാധിക്കുന്നുള്ളൂവെന്നും മുതിർന്ന നേതാക്കൾ തനിക്കെതിരെ അടിച്ചമർത്തൽ നടപടികൾ സ്വീകരിക്കുന്നുവെന്നും പി ആർ സനീഷ് രാജിക്കത്തിൽ ആരോപിച്ചു. ഇക്കാര്യം തെളിവ് സഹിതം ജില്ലാ കോൺഗ്രസ് അധ്യക്ഷന് പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും കത്തിൽ പറയുന്നു.

മലപ്പട്ടം അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകർത്ത സംഭവത്തിൽ നടത്തിയ പ്രതിഷേധങ്ങളാണ് പി ആർ സനീഷിനെ സംസ്ഥാന തലത്തിൽ ശ്രദ്ധേയനാക്കിയത്. മലപ്പട്ടം സംഭവത്തെത്തുടർന്ന് അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ അടുവാപ്പുറത്തുനിന്ന് മലപ്പട്ടത്തേക്ക് നടത്തിയ കാൽനട ജാഥ സംഘർഷത്തിൽ കലാശിച്ചിരുന്നു.

ഇതിനുശേഷം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെയും മറ്റ് പ്രമുഖ നേതാക്കളുടെയും നേതൃത്വത്തിൽ ഇവിടെ പ്രതിഷേധ പൊതുയോഗം നടത്തുകയും ഗാന്ധി പ്രതിമ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് ഒടുവിൽ രാജിയിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ. 

Article Summary: PR Saneesh, Youth Congress Taliparamba Secretary, resigned alleging neglect and suppression by senior leaders.

#YouthCongress #KannurNews #Politics #Resignation #Congress #Taliparamba

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia