കലാപാഹ്വാനം: രാഗേഷും ഗോപിനാഥനും സരിൻ ശശിയും പ്രതിക്കൂട്ടിൽ, യൂത്ത് കോൺഗ്രസ് പരാതി നൽകി

 
Youth Congress leaders filing a complaint.
Youth Congress leaders filing a complaint.

Photo: Arranged

● കെ.കെ. രാഗേഷ്, പി.വി. ഗോപിനാഥ്, സരിൻ ശശി എന്നിവർക്കെതിരെയാണ് പരാതി.
● പ്രകോപനപരമായ പ്രസംഗങ്ങളാണ് പരാതിക്ക് ആധാരം.
● ഗാന്ധി സ്തൂപം തടയുമെന്ന ഭീഷണിയിൽ പ്രതിഷേധിച്ചു 1000 വീടുകൾ ഗാന്ധിഭവനങ്ങളാക്കും.
● സിപിഎം താലിബാൻ മോഡലാണ് നടപ്പാക്കുന്നതെന്ന് യൂത്ത് കോൺഗ്രസ്.
● യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് റീത്ത് വെക്കുമെന്ന സരിൻ ശശിയുടെ പ്രതികരണവും കലാപാഹ്വാനമെന്ന് ആരോപണം.
●ഗാന്ധി പ്രതിമ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന പി.വി. ഗോപിനാഥിൻ്റെ പ്രസ്താവന ഗാന്ധിജിയോടുള്ള അവഹേളനമെന്ന് യൂത്ത് കോൺഗ്രസ്.
● യുവജന ക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്ററായ സരിൻ ശശി രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ്.

കണ്ണൂർ: (KVARTHA) മലപ്പട്ടം സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സിപിഎം നേതാക്കൾക്കെതിരെ പരാതി നൽകി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ്, ഡിവൈഎഫ്ഐ നേതാവ് സരിൻ ശശി എന്നിവർക്കെതിരെയാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർക്ക് പരാതി നൽകിയത്. മലപ്പട്ടത്തെ ഭീഷണി പ്രസംഗങ്ങളാണ് പരാതിക്ക് ആധാരം.

കെ കെ രാഗേഷിൻ്റെ 'പുഷ്പചക്രം ഒരുക്കി വെക്കും' എന്ന പ്രസംഗം, പി വി ഗോപിനാഥിൻ്റെ 'ഗാന്ധി സ്തൂപം ഉണ്ടാക്കാൻ അനുവദിക്കില്ല' എന്ന പ്രസംഗം, സരിൻ ശശിയുടെ പ്രകോപനപരമായ മുദ്രാവാക്യം എന്നിവയ്ക്കെതിരെയാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. മലപ്പട്ടത്തെ അക്രമത്തിന് ശേഷവും ജില്ലയിൽ സിപിഎം വ്യാപക അക്രമം നടത്തുന്നുവെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളാണ് കമ്മീഷണർക്ക് നൽകിയിട്ടുള്ളത്.

അതേസമയം, ഗാന്ധി സ്തൂപം അനുവദിക്കില്ലെന്ന ഭീഷണിയിൽ പ്രതിഷേധിച്ച് 1000 വീടുകൾ ഗാന്ധി ഭവനങ്ങളായി പ്രഖ്യാപിക്കുമെന്ന് വിജിൽ മോഹനൻ അറിയിച്ചു. ഈ വീടുകളിൽ ഗാന്ധിജിയുടെ ചിത്രം പതിക്കും. സിപിഎം താലിബാൻ മോഡലാണ് നടപ്പാക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാക്കളുടെ ചിത്രം കാണിച്ച് കെ കെ രാഗേഷ് നടത്തിയ വാർത്താ സമ്മേളനം കലാപാഹ്വാനമാണ്. 

യുവജന ക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്ററായ സരിൻ ശശി രാജി വെക്കണം. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് റീത്ത് വെക്കുമെന്ന സരിൻ ശശിയുടെ പ്രതികരണവും കലാപാഹ്വാനമാണെന്ന് വിജിൽ മോഹൻ പറഞ്ഞു. മലപ്പട്ടത്തെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി ഗോപിനാഥ് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ അടുക്കളയിൽ പോലും ഗാന്ധി പ്രതിമ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞത് ഗാന്ധിജിയോടുള്ള അവഹേളനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, 


Summary: Youth Congress filed a complaint against CPM leaders K.K. Ragesh, P.V. Gopinath, and Sarin Sasi regarding the Malappattam conflict, citing provocative speeches. In protest against the threat to block the Gandhi statue, Youth Congress announced plans to convert 1000 houses into Gandhi Bhavans.

#KannurPolitics, #YouthCongress, #CPM, #MalappattamConflict, #GandhiStatue, #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia