വീടും നാടും ഭരിക്കാൻ സ്ത്രീകൾക്ക് കഴിവെന്ന് തെളിഞ്ഞു: അഡ്വ പി സതീദേവി

 
Adv P Satheedevi speaking at a women's commission seminar in Iritty.
Adv P Satheedevi speaking at a women's commission seminar in Iritty.

Photo: Special Arrangement

  • പാർലമെന്റിൽ മൂന്നിലൊന്ന് വനിതാ സംവരണം ഇനിയും നടപ്പായിട്ടില്ല.

  • ജനസംഖ്യയിൽ പകുതിയധികം വരുന്ന സ്ത്രീകൾക്ക് സംവരണത്തിനായി യാചിക്കേണ്ടി വരുന്നു.

  • കുട്ടികളിൽ ലിംഗനീതിയുടെ കാഴ്ചപ്പാട് വളർത്താൻ ഹൈക്കോടതി നിർദേശമുണ്ട്.

  • വിദ്യാഭ്യാസ വകുപ്പിന്റെ ലിംഗനീതി നടപടികളെ എതിർക്കുന്നവരെ സമൂഹം മറികടക്കണം.

ഇരിട്ടി: (KVARTHA) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം വനിതാ സംവരണം നടപ്പിലാക്കിയപ്പോൾ ‘അടുക്കള തകരും’ എന്ന് ആക്ഷേപിച്ചവർക്ക് മുന്നിൽ, വീടും നാടും ഭരിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് സ്ത്രീകൾ തെളിയിച്ചതായി വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു. 

ഇരിട്ടി മാടത്തിലെ മൗണ്ട് ഫോർട്ടിൽ വനിതാ കമ്മീഷൻ സംഘടിപ്പിച്ച സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിതാ സംവരണ നിയമം നിലവിൽ വന്നപ്പോൾ സ്ത്രീകൾ മികച്ച ഭരണാധികാരികളായി മാറി. 

എന്നാൽ, പാർലമെന്റിൽ മൂന്നിലൊന്ന് വനിതാ സംവരണം ഇനിയും നടപ്പായിട്ടില്ല. 50 ശതമാനം സംവരണത്തിന് സ്ത്രീകൾ അർഹരാണെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ടെങ്കിലും, ജനസംഖ്യയിൽ പകുതിയിലധികം വരുന്ന സ്ത്രീകൾക്ക് സംവരണത്തിനായി ഭരണാധികാരികൾക്ക് മുന്നിൽ യാചിക്കേണ്ട സാഹചര്യമാണുള്ളതെന്ന് സതീദേവി ചൂണ്ടിക്കാട്ടി. ഇത് മറികടക്കുന്നതിന് സമൂഹത്തിന്റെ പൊതുബോധ മണ്ഡലത്തിൽ തുടർച്ചയായ ഇടപെടലുകൾ ആവശ്യമാണെന്നും അവർ പറഞ്ഞു.

ലിംഗനീതി വീട്ടകങ്ങളിൽ നിന്ന് ആരംഭിക്കണം. കുട്ടികളിൽ ലിംഗനീതിയുടെ കാഴ്ചപ്പാട് വളർത്തിയെടുക്കാൻ ഹൈക്കോടതിയുടെ നിർദേശമുണ്ട്. അതിനനുസരിച്ചുള്ള നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുമ്പോൾ, അതിനെ എതിർക്കുന്നവരുടെ വികലവും അപക്വവുമായ ചിന്തകളെ മറികടക്കാൻ സമൂഹം മുന്നോട്ട് വരണമെന്നും അഡ്വ. പി. സതീദേവി ആഹ്വാനം ചെയ്തു.

ഇരിട്ടി മൈത്രി കലാകേന്ദ്രവുമായി സഹകരിച്ച് നടത്തിയ സെമിനാറിൽ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷയായി. 'കേരളത്തിലെ വനിതാ മുന്നേറ്റം; സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളുടെ പങ്ക്' എന്ന വിഷയത്തിൽ ഡോ. വി.പി.പി. മുസ്തഫയും 'സൈബറും ലഹരിയും' എന്ന വിഷയത്തിൽ നിതിൻ നങ്ങോത്തും ക്ലാസ്സെടുത്തു. 

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം പി. റോസ വിശിഷ്ട സാന്നിധ്യമായിരുന്നു. പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എൻ. പത്മാവതി, പായം ഗ്രാമപഞ്ചായത്ത് അംഗം പി. സാജിദ്, വനിതാ കമ്മീഷൻ പി.ആർ.ഒ. എസ്. സന്തോഷ്, മൈത്രി കലാകേന്ദ്രം സെക്രട്ടറി വി.പി. മധു മാസ്റ്റർ, പ്രസിഡന്റ് പി.പി. അശോകൻ തുടങ്ങിയവർ സംസാരിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Adv. P. Satheedevi on women's proven governance capabilities.

#WomenEmpowerment #LocalGovernance #Kerala #AdvPSatheedevi #GenderEquality #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia