Legal Equality | സ്ത്രീകളുടെ ഉന്നമനത്തിനായി, നിയമപരമായ അസമത്വത്തിനെതിരെ പോരാടണമെന്ന് ഹൈകോടതി ജഡ്‌ജ്‌ മുഹമ്മദ് മുശ്താഖ്

 
Justice Muhammad Mushtaq speaking about women empowerment at the event
Justice Muhammad Mushtaq speaking about women empowerment at the event

Photo: Arranged

● 'നിയമങ്ങളിൽ മാറ്റം വരുത്തുന്നതിന് പരിമിതികളുണ്ട്'.
● 'സമൂഹത്തിൽ സ്ത്രീകളോടുള്ള കാഴ്ചപ്പാടിലാണ് കൂടുതൽ മാറ്റം വരേണ്ടത്'.
● 'സ്ത്രീകൾ വിചാരിച്ചാൽ അവർക്ക് ഉയർച്ചയുണ്ടാകും'.

കണ്ണൂർ: (KVARTHA) സ്ത്രീകളുടെ ഉന്നമനത്തിനായി സ്ത്രീകൾ തന്നെ ശ്രമിക്കണമെന്ന് ഹൈകോടതി ജഡ്‌ജ്‌ ജസ്റ്റിസ് എ മുഹമ്മദ് മുശ്താഖ് പറഞ്ഞു. നിയമങ്ങളിൽ മാറ്റം വരുത്തുന്നതിന് ഒരു പരിധിയുണ്ട്. എന്നാൽ സമൂഹത്തിൽ സ്ത്രീകളോടുള്ള കാഴ്ചപ്പാടിനാണ് ഇന്ന് കൂടുതൽ മാറ്റം വരേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നിയമപരമായ അസമത്വത്തിനെതിരെ പോരാടണം. സ്ത്രീകൾ വിചാരിച്ചാലേ അവർക്ക് ഉയർച്ചയുണ്ടാവുകയുള്ളൂ. നിയമജ്ഞർ നിയമം കൈകാര്യം ചെയ്യുമ്പോൾ അതിന് പ്രാധാന്യം കൽപ്പിച്ച് ചെയ്യണമെന്നും ജസ്റ്റിസ് മുശ്താഖ് പറഞ്ഞു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (എ ഐ എൽ യു) സംസ്ഥാന വനിതാ സബ് കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന വനിതാ അഭിഭാഷകർക്കായി നടക്കുന്ന സ്റ്റഡി ക്യാമ്പ് ബർണ്ണശ്ലേരി ഇ കെ നായനാർ അക്കാദമിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഡ്വ. പി ആയിഷ പോറ്റി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സംസ്ഥാന ചെയർപേഴ്സൺ അഡ്വ. ലത ടി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എം എൽ എ, അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ വിജയകുമാർ, ദേശീയ കമ്മിറ്റി അംഗങ്ങളായ അഡ്വ. എം സി രാമചന്ദ്രൻ, അഡ്വ. ആശ ചെറിയാൻ, സംസ്ഥാന - ജില്ലാ ഭാരവാഹികളായ അഡ്വ. സുമലാൽ, അഡ്വ. വിനോദ് കുമാർ ചമ്പോലൻ, അഡ്വ. ബി പി ശശീന്ദ്രൻ, അഡ്വ. കെ ആർ ദീപ, അഡ്വ. ടി സരള, അഡ്വ. പ്രീതി പറമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Justice A. Muhammad Mushtaq emphasized that women should fight against legal inequality and work towards societal change for their empowerment.

#WomenEmpowerment #LegalEquality #SocialChange #HighCourtJudge #WomenRights #LegalReform

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia