Foreign Students | അധികാരത്തിൻ്റെ അംശവടി കിട്ടിയാൽ അഴിഞ്ഞാടുമോ? വിദേശ വിദ്യാർത്ഥികളെ ചവുട്ടി പുറത്താക്കാൻ ട്രംപ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി പല യുഎസ് കോളജ് കാമ്പസുകളിലും ഭയവും അനിശ്ചിതത്വവും പടരുകയാണ്
● ജനുവരിയിൽ അധികാരമേറ്റാലുടൻ ഇമിഗ്രേഷന്‍ നയം കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
● പഠനം തുടരുന്ന സമയത്ത് അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് നോൺ ഇമിഗ്രൻ്റ് വിസകൾ ലഭിക്കുന്നുണ്ട്.
നവോദിത്ത് ബാബു
(KVARTHA) അധികാരം കയ്യിൽ കിട്ടിയാൽ അഴിഞ്ഞാടാൻ ഒരുങ്ങുകയാണ് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെയടക്കം കെട്ടുകെട്ടിക്കാനാണ് ട്രംപ് ഒരുങ്ങുന്നത്. ഇതുകാരണം ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി പല യുഎസ് കോളജ് കാമ്പസുകളിലും ഭയവും അനിശ്ചിതത്വവും പടരുകയാണ്. ട്രംപ് അധികാരത്തിലെത്തിയാൽ യുഎസ് ഇമിഗ്രേഷൻ നയങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ച് കോളേജുകൾക്കും സർവകലാശാലകൾക്കും ആശങ്കയുണ്ട്.
ഇതിനാൽ, വിദേശ വിദ്യാര്‍ഥികളോട് ശൈത്യകാല അവധിക്ക് മുമ്പ് മടങ്ങിയെത്താൻ യു എസ് സർവകലാശാലകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്തിനു സമാനമായ യാത്രാ നിരോധനം പോലുളള നയങ്ങൾ ഏര്‍പ്പെടുത്തുമെന്ന ആശങ്കയിലാണ് സർവകലാശാലകൾ ഇത്തരത്തിലൊരു തീരൂമാനമെടുത്തത്. 2023-24 അധ്യായന വർഷത്തിൽ 1.1 ദശലക്ഷത്തിലധികം അന്തർദേ ശീയ വിദ്യാർത്ഥികളാണ് യുഎസ് കോളേജുകളിലും സർവകലാശാലകളിലും ചേർന്നിട്ടുണ്ട്. ജനുവരിയിൽ അധികാരമേറ്റാലുടൻ ഇമിഗ്രേഷന്‍ നയം കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഇമിഗ്രേഷൻ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ ഇതിനകം ശക്തമാക്കിയിട്ടുണ്ട്. പഠനം തുടരുന്ന സമയത്ത് അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് നോൺ ഇമിഗ്രൻ്റ് വിസകൾ ലഭിക്കുന്നുണ്ട്. എന്നാൽ രാജ്യത്ത് തുടരുന്നതിന് നിയമപരമായ സാധ്യത ഇമിഗ്രൻ്റ് വിസകൾ ലഭിക്കില്ല. യുഎസ് സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാരാണ്. രണ്ടാമത് ചൈനയും മൂന്നാമത് ദക്ഷിണ കൊറിയക്കാരുമാണ്.
അധികാരമേറ്റാലുടൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനും അമേരിക്ക സാക്ഷ്യം വഹിക്കുമെന്ന് നിയുക്ത ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ ഈ തീരുമാനം 18,000 ഇന്ത്യക്കാരെ നേരിട്ടുബാധിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധം ട്രംപിനെ കൊണ്ടു കടും കൈയ്യൊന്നും ചെയ്യിക്കില്ലെന്ന് ചൂണ്ടികാണിക്കുന്നവരുണ്ട്. ചൈനീസ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ട്രംപ് നീങ്ങുന്നതെന്ന അഭ്യൂഹവും അമേരിക്കൻ മാധ്യമങ്ങളിൽ വാർത്തകളായി നിറയുന്നുണ്ട്. അധികാരത്തിൻ്റെ അംശവടി ലഭിച്ചാൽ ട്രംപ് അഴിഞ്ഞാടുമോയെന്ന ചോദ്യമാണ് ലോകവാർത്തകളിൽ നിന്നും ഉയരുന്നത്.
#Trump #USImmigration #ForeignStudents #IndianStudents #USColleges #TrumpPresidency
