Criticism | വ്യാജ പിഎസ്‌സി നിയമനങ്ങൾ മാത്രമല്ല 'കള്ള കുഴൽ' ഇടപാടുകൾ പോലും പരിശോധിക്കണം; കെ സുരേന്ദ്രൻ ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ഈ വിഷയങ്ങളിൽ കോടതിയെ സമീപിക്കുമോ?

 
Criticism
Criticism

Image Generated by: Meta AI

സുരേന്ദ്രന്റെ മകന്റെ നിയമനം തന്നെ അഴിമതി ആണെന്ന് മുൻപ് ആരോപണം ഉയർന്നിരുന്നു

സോണി കല്ലറയ്ക്കൽ

(KVARTHA) ഒരു റോഡിന്റെ, ഒരു എയർപോർട്ടിന്റ, ഒരു പാലത്തിന്റെ, ഒരു പരീക്ഷയുടെ ചോർച്ചയോ വീഴ്ചയോ തകർച്ചയോ കുഴപ്പണത്തിന്റെ ഉറവിടമോ കൂടി അന്വേഷിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റിന് പറയാമോ? ഇങ്ങനെ ബിജെപി സംസ്ഥാന പ്രസിഡൻ്റിനോട് ചോദിക്കുന്നത് കേരളത്തിലെ പൊതുസമൂഹമാണ്. മറ്റൊന്ന്, കെ സുരേന്ദ്രൻ ഒരുപൊതു പ്രവർത്തകൻ എന്ന നിലയിൽ ഈ വിഷയത്തിൽ കോടതിയെ സമീപിക്കുമോ? ഇതിലും ഭേദം സി.ബി.ഐ അന്വേഷിക്കുന്നതല്ലേ നല്ലത്. കേന്ദ്രം ബി.ജെ.പി അല്ലേ ഭരിക്കുന്നത് എന്നും അവർ ചോദിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ. 

Image Generated by: Meta AI

ഇപ്പോൾ എൽഡിഎഫ് സർക്കാരിന്‍റെ കാലത്തെ എല്ലാ പിഎസ്‌സി നിയമനങ്ങളും അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അദ്ദേഹം പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്: 'എൽഡിഎഫ് സർക്കാരിന്‍റെ കാലത്തെ എല്ലാ പിഎസ്‌സി നിയമനങ്ങളും അന്വേഷിക്കണം. പിഎസ്‌സി അംഗത്വത്തിന് 25 ലക്ഷം രൂപ ഏരിയാ കമ്മിറ്റി അംഗം കോഴ വാങ്ങിയെന്ന് സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് പോലീസ് കേസെടുക്കാത്തത്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ് പ്രതികൂട്ടിലായിട്ടുള്ളത്. 

പിഎസ്‌സി കോഴയിൽ പോലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണം. കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് കോടികളുടെ  അഴിമതിയാണ് സിപിഎം നേതാക്കൾ നടത്തുന്നത്. കെഎസ്ആർടിസി സ്റ്റാൻഡ് അഴിമതിയിൽ കോടികൾ തട്ടി. കേരളത്തിന്‍റെ അഭിമാനമായിരുന്ന 300 കോടി രൂപ വിലമതിക്കുന്ന പൊതുമേഖല സ്ഥാപനമായ സ്റ്റീൽ കോംപ്ലക്സ് 30 കോടിക്ക് ഛത്തീസ്ഗഢ് കമ്പനിക്ക് വിൽക്കുകയാണ് സർക്കാർ ചെയ്യുന്നത്'. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ വെച്ചാണ്  സുരേന്ദ്രൻ ഇക്കാര്യങ്ങൾ പറഞ്ഞത്. 

വളരെ നല്ല അഭിപ്രായം. ഇതിൽ ഒരു നടപടി ഉണ്ടായാൽ കേരളത്തിലെ തൊഴിൽ രഹിതരായ യുവജനങ്ങൾ പ്രത്യേകിച്ചു കഷ്ടപ്പെട്ടു പഠിച്ചു പി.എസ്.സി. പരീക്ഷ എഴുതി വഞ്ചിതരായി കൊണ്ടിരിക്കുന്ന ഉദ്യോഗാർത്ഥികൾ രക്ഷപ്പെടുമെന്നാണ് ഉയരുന്ന അഭിപ്രായം. അവർ  താങ്കൾക്ക് സപ്പോർട്ടായി ഉണ്ടാവും. രാഷ്ട്രീയ സമൂഹം താങ്കളെ സ്ഥല പേരിൽ കളിയാക്കി കൊണ്ടിരിക്കുന്ന കറ മായുകയും ചെയ്യും.  ഇത് പോലെ നല്ല കാര്യങ്ങളിൽ ഇടപെട്ട് നല്ല രാഷ്ട്രീയക്കാരനാകാൻ സുരേന്ദ്രൻ ശ്രദ്ധിച്ചാൽ നന്ന്. ഒരാൾ 60 ലക്ഷം രൂപ  ഒരു പി.എസ്.സി മെമ്പർ നിയമനത്തിന് കൊടുത്താൽ അയാൾ ആ തുകയും അതിന്റെ പത്തിരട്ടിയും ഉണ്ടാക്കണമെങ്കിൽ വഴി വിട്ട നിയമനം നടത്തേണ്ടിവരില്ലെ. 

അപ്പോൾ അർഹത ഇല്ലാത്തവർക്ക് പണം വാങ്ങി നിയമനം നൽകിയേക്കാം. പാവം റാങ്ക് ജേതാക്കൾ വെട്ടിമാറ്റപ്പെട്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടും. ചുരുക്കത്തിൽ പാവപ്പെട്ടവർ പുറത്താകും.  പണക്കാർ അകത്താവും. നിയമനം ഈ രീതിയിലാവും. അതുകൊണ്ട് ഇതിൽ ഒരു മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യം ആയിരിക്കുന്നു. ഇത് വെറുതെ മാധ്യമങ്ങൾക്ക് മുന്നിൽ നിന്നുകൊണ്ടുള്ള വാചക കസർത്ത് മാത്രമാകരുത്. അങ്ങനെയെങ്കിൽ പി എസ് സി കോഴ ഏർപ്പാടിൽ സിപിഎമ്മും ബിജെപിയും സംയുക്ത പ്രവർത്തക സംരംഭം എന്ന് ആളുകൾ വിലയിരുത്തും. 

ഇപ്പോൾ തന്നെ കേന്ദ്രം ഭരിക്കുന്ന അങ്ങയുടെ പാർട്ടിയെക്കുറിച്ചും ആക്ഷേപം ഉണ്ട്. നീറ്റു പരീക്ഷ പോലും ശരിക്കു നടത്താൻ കഴിയാത്ത പാർട്ടിയാണ് കേന്ദ്രം ഭരിക്കുന്നതെന്നാണ് വിമർശനം. മാത്രമല്ല, കേരളം ഒഴിച്ച് ഒരു സംസ്ഥാനത്തും, ഫലപ്രദമായി പി എസ് സി നിയമനമില്ല. ഇതിൽ കൃത്യമായ അനേഷണം ഉണ്ടായാൽ ഇന്ത്യയിൽ ഒട്ടുക്ക് വ്യാജ  നിയമനം കിട്ടിയ പതിനായിക്കണക്കിന് ഉദ്യോഗാർത്ഥികളാവും പുറത്തുവരിക. അത് മിക്കവാറും കെ സുരേന്ദ്രൻ്റെ രാഷ്ട്രീയ വളർച്ചയെ ബാധിക്കുകയും ചെയ്യുമെന്ന് ഓർമ്മവെച്ചുകൊള്ളുക. 

പിന്നെ ഇവിടുത്തെ  സംസ്ഥാന സർക്കാരിൻ്റെ കാര്യം. സെക്രട്ടറിയേറ്റിൻ്റെ താഴെയുള്ള കാന ശരിയാക്കി വെക്കാൻ പോലും നേരമില്ലാതെ തിരക്കിട്ട് ഭരിക്കുന്നവർക്ക് ഇനി കോഴ അന്വേഷിക്കാൻ എവിടെയാ നേരമെന്നാണ് പൊതുസമൂഹം ചോദിക്കുന്നത്. ഈ പറയുന്ന വ്യക്തി കുഴൽപ്പണം മാതിരി ഒരു ആരോപണങ്ങളിലും വന്നുപെടാത്ത വ്യക്തിത്വം അല്ലല്ലോ? അതുകൊണ്ട് ഇതുപോലെ ഉള്ള  'കള്ള കുഴൽ' ഇടപാടുകൾ പരിശോധിക്കണം. പൊതുജന സമക്ഷം കൊണ്ടുവരണം. അതിൻ്റെ  കൂടെ മകന്റെ നിയമനം ആരെങ്കിലും ഉന്നയിച്ചാൽ അതും കൂടി അന്വേഷിച്ച് സത്യം പൊതുജനസമക്ഷം കൊണ്ടുവരാൻ മനസ് ഉണ്ടാകണമെന്നാണ് സൈബർ പോരാളികൾ പറയുന്നത്.

തോൽക്കാൻ മത്സരിക്കുമ്പോൾ പറയാൻ ഒരു വിഷയവും ആയി. ഒരു ഗുമ്മും കിട്ടും. സുരേന്ദ്രന്റെ മകന്റെ നിയമനം തന്നെ അഴിമതി ആണെന്ന് മുൻപ് ആരോപണം ഉയർന്നിരുന്നു. അത് അന്വേഷിച്ചിട്ട് പോരെ ബാക്കിയെന്നും ചോദിക്കുന്നവരുണ്ട്. പിന്നെ ആരുടെ പേരിൽ ആയാലും അവരുടെ പേരിലുള്ള കുഴൽപ്പണ ഇടപാടുകളും ഗുജറാത്തിലും, ബിഹാറിലും യുപിയിലുമൊക്കെ ദിനം തോറും തകർന്നു വീഴുന്ന പാലങ്ങളെ കുറിച്ചും മറ്റും അതിലെ ഭൂലോക അഴിമതിയെക്കുറിച്ചും, ചോദ്യപേപ്പർ ചോർച്ചയെ കുറിച്ചുമൊക്കെ അന്വേഷിക്കാൻ പറയണേ.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia