Drug Abuse | '16, 18 വയസ്സുള്ള കുട്ടികൾക്ക് പോലും ലഹരി മരുന്നുകൾ കിട്ടുന്നു, പിന്നെ എന്തുകൊണ്ട് പൊലീസിന് കണ്ടെത്താൻ കഴിയുന്നില്ല'; ലഹരിയുടെ ഉറവിടം കണ്ടെത്തണമെന്ന് ശശി തരൂർ


● ലഹരിക്ക് എതിരെ ഒരു വ്യക്തമായ കർമപദ്ധതി ആവശ്യമാണ്.
● എല്ലാ മത നേതാക്കളും രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് നിൽക്കണം.
● ദോഷഫലങ്ങളെക്കുറിച്ച് ബോധവാന്മാരാക്കണം.
● ലഹരി വിൽക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യണം.
കോട്ടയം: (KVARTHA) കേരളത്തിൽ ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ശശി തരൂർ എം പി. കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം മദ്യത്തേക്കാൾ വലിയ വെല്ലുവിളിയാണെന്നും തരൂർ പറഞ്ഞു.
മഹാത്മാഗാന്ധി 100 വർഷം മുൻപ് പറഞ്ഞ കാര്യങ്ങൾ ഇന്നും പ്രസക്തമാണ്. മദ്യം ഒരു പ്രശ്നമാണെന്ന് ഗാന്ധിജി കോട്ടയം സന്ദർശിച്ച സമയത്ത് അന്നത്തെ പ്രസംഗത്തിൽ സൂചിപ്പിച്ചു. എന്നാൽ ഇന്ന് മദ്യത്തേക്കാൾ വലിയ ഭീഷണിയായി ലഹരി മാറിയിരിക്കുന്നു. ലഹരിക്ക് എതിരെ ഒരു വ്യക്തമായ കർമപദ്ധതി ആവശ്യമാണ്. എല്ലാ മത നേതാക്കളും രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് നിൽക്കണം. രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് ബോധവാന്മാരാക്കണം.
ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്തണം. ഇത് എങ്ങനെ കേരളത്തിൽ എത്തുന്നു, എങ്ങനെ സ്കൂളുകളിലും കോളജുകളിലും വിതരണം ചെയ്യുന്നു എന്നത് അന്വേഷിക്കണം. ലഹരി വിൽക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യണം. അവരെ ജയിലിൽ അടക്കുകയും അവരുടെ എല്ലാ വഴികളും അടയ്ക്കുകയും വേണം. 16, 18 വയസ്സുള്ള കുട്ടികൾക്ക് പോലും ലഹരി കിട്ടുന്നു, പിന്നെ എന്തുകൊണ്ട് പൊലീസിന് ഇവരെ കണ്ടെത്താൻ കഴിയുന്നില്ല? അവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയെ പ്രശംസിച്ച് ദിവസങ്ങള്‍ക്കകം 'യൂ ടേണ്‍' അടച്ചുവെന്ന വാദം ശശി തരൂര്‍ തള്ളി. താൻ യൂ ടേണ്‍ അടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Shashi Tharoor MP called for strong action against the increasing drug use in Kerala. He questioned why the police are unable to find the source of drugs when even young children have access to them.
#ShashiTharoor, #KeralaDrugs, #DrugAbuse, #KeralaPolice, #Kottayam, #DrugFreeKerala