Politics | ആര് വാഴും ആര് വീഴും? തമിഴകം ഉള്ളിലൊളിപ്പിച്ച രാഷ്ട്രീയ കൊടുങ്കാറ്റുകൾ


● തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നു.
● സഖ്യങ്ങൾ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകും.
● ബിജെപി വിരുദ്ധ വികാരം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും.
● സ്ത്രീ സുരക്ഷയാണ് പ്രധാന ആശങ്ക.
● സിനിമ തമിഴ്നാട് രാഷ്ട്രീയത്തെ സ്വാധീനിക്കുന്നു.
● തമിഴ്നാട് രാഷ്ട്രീയം നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കും.
ഭാമനാവത്ത്
(KVARTHA) അജ്ഞാതമായ ഏറെ പ്രഹരശേഷിയുള്ള രാഷ്ട്രീയ കൊടുങ്കാറ്റുകൾ ഭൂഗർഭത്തിൽ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ് തമിഴകം. വ്യവസ്ഥാപിത ചട്ടക്കൂടുകൾ ഭേദിച്ചു കൊണ്ടു എന്തും ഇവിടെ സംഭവിക്കാം. എം.ജി രാമചന്ദ്രനെന്ന പാലക്കാട്ടുകാരൻ അണ്ണാ യായി മാറി തമിഴകത്തെ നയിച്ചത് നാം കണ്ടതാണ്. അതിന് പിന്നാലെ ഇദയക്കനിയും മുഖ്യമന്ത്രിയായി. എന്നാൽ ഇതിന് മറുവശത്ത് മുത്തുവേൽ കരുണാനിധിയുടെ നേതൃത്വത്തിൽ മാറി മാറി ദ്രാവിഡ മുന്നേറ്റ കഴകവും തമിഴകം ഭരിച്ചു. വ്യവസ്ഥാപിതവും കാൽപനികവുമായിരുന്നു ആ ഭരണം. അഴിമതിയും സ്വജന പക്ഷപാതിത്വവും കൂടി.
ജയലളിതയുടെ മരണമായിരുന്നു തമിഴക രാഷ്ട്രീയത്തിലെ ട്വിസ്റ്റ്. ഇതിനു ശേഷം എടപ്പാൾ പളനിസ്വാമി മുഖ്യമന്ത്രിയായി ഭരിച്ചുവെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ സ്റ്റാലിന് മുൻപിൽ അടിയറവ് പറയേണ്ടിവന്നു. ഇപ്പോഴിതാ ഒരു വർഷത്തിനപ്പുറം തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ആരാണ് തമിഴകത്തിൻ്റെ മുഖ്യമന്ത്രിയായ വരികയെന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാൽ ഒരു കാര്യം ഉറപ്പാണ് മത്സരം ഡിഎംകെയുടെ എംകെ സ്റ്റാലിനും തമിഴക വെട്രി കഴകത്തിന്റെ വിജയ്‌യും നേരിട്ടായിരിക്കും. ഏറ്റവും പുതിയ സർവേകൾ സൂചിപ്പിക്കുന്നതും ഇതേ കാര്യമാണ്.
ഇന്ത്യ ടുഡെ - സി വോട്ടർ സർവേ പ്രകാരം തമിഴ്‌നാട്ടിൽ എംകെ സ്റ്റാലിൻ തന്നെ മുഖ്യമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതൽ. 27 ശതമാനം ആളുകളാണ് സ്റ്റാലിനെ പിന്തുണയ്ക്കുന്നത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് വിജയ് ആണ് രണ്ടാം സ്ഥാനത്ത്. 18 ശതമാനം ആളുകളാണ് വിജയ്‌യെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് പോലും ഇതുവരെ നേരിടാത്ത ഒരു പാർട്ടിക്ക് ഇത്രയും പിന്തുണ ലഭിച്ചത് അണ്ണാ ഡിഎംകെ, ബിജെപി തുടങ്ങിയ പാർട്ടികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
തമിഴ്‌നാട്ടിലെ വോട്ടർമാരിൽ 15 ശതമാനം പേരാണ് സ്ത്രീസുരക്ഷയിൽ ആശങ്ക അറിയിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിൽ ഇനി എന്ത് സംഭവിക്കുമെന്നാണ് കാത്തിരുന്ന കാണേണ്ടത്. നിലവിൽ കൂടുതൽ സാധ്യത ഡിഎംകെയ്ക്ക് ഉണ്ടെങ്കിലും വേണമെങ്കിൽ വിജയത്തിൽ ഏറാൻ സാധിക്കുമെന്ന വിശാസത്തിലാണ് വിജയ്. അണ്ണാ ഡിഎംകെയുമായി സഖ്യത്തിലായാൽ പ്രതിപക്ഷ വോട്ടുകളും ഡിഎംകെ വിരുദ്ധ വോട്ടുകളും ഏകീകരിച്ച് അധികാരത്തിൽ ഏറാമെന്നാണ് ഒരു കണക്ക് കൂട്ടൽ, ഇനി അണ്ണാ ഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ അണ്ണാ ഡിഎംകെയ്ക്ക് ലഭിക്കാനുള്ള ആന്റി ബിജെപി വോട്ടുകളും ഡിഎംകെയിലേക്കുള്ള വോട്ടുകൾ പിളർത്തിയും അധികാരത്തിൽ ഏറാമെന്നും വിജയ്‌യും സംഘവും വിലയിരുത്തുന്നു.
മറുവശത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്റ്റാലിനും സംഘവും തുടക്കത്തിൽ വിജയ്‌യുടെ രാഷ്ട്രീയ വരവിനെ സ്വാഗതം ചെയ്തിരുന്ന ഡിഎംകെ നിലവിൽ പ്രത്യക്ഷമായും പരോക്ഷമായും വിജയ്‌യെ വിമർശിച്ച് തുടങ്ങിയിട്ടുണ്ട്. ഇന്നലെ വന്ന് പാർട്ടി രൂപീകരിച്ചവർക്ക് പോലും മുഖ്യമന്ത്രിയാവണമെന്നുമായിരുന്നു വിജയ്‌യുടെ പേര് എടുത്ത് പറയാതെ സ്റ്റാലിൻ വിമർശനം ഉന്നയിച്ചത്. വരും ദിവസങ്ങളിൽ തമഴ്‌നാട് രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്ന നിരവധി നാടകീയ രംഗങ്ങൾ ഉണ്ടായേക്കാം. സിനിമ ആഴത്തിൽ ഓടിയ മണ്ണാണ് തമിഴകത്തേത്. അതുകൊണ്ടുതന്നെ ആര് വാഴും ആര് വീഴുമെന്ന് തീരുമാനിക്കുന്നത് അഭ്രപാളികളിലെ തിരയിളക്കം തന്നെയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Tamil Nadu's political scene is heating up with the upcoming elections. MK Stalin leads in popularity, but actor Vijay's entry has shaken up established parties. Alliances and anti-BJP sentiments could play a crucial role in deciding the outcome.
#TamilNaduPolitics, #Elections2026, #MKStalin, #Vijay, #DMK, #ADMK