Political Shift | ആരാണ് ബിജെപിയിൽ ചേർന്ന സിപിഎം നേതാവ് ബിപിൻ സി ബാബു?

​​​​​​​
 
Who is Bipin C Babu, the CPM Leader who Joined BJP?

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ആലപ്പുഴ ജില്ലാ പഞ്ചായത്തംഗമാണ് ബിപിന്‍ സി ബാബു. കായംകുളം സിപിഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. 
● എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും ഡിവെെഎഫ്ഐ സംസ്ഥാന സമിതി അംഗവുമായിരുന്നു.
● സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ പത്തിയൂർ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന പ്രസന്നകുമാരി അമ്മയുടെ മകനാണ് ബിപിൻ. 

തിരുവനന്തപുരം: (KVARTHA) ആലപ്പുഴയിലെ സിപിഎം യുവ നേതാവ്‌ ബിപിൻ സി ബാബു ബിജെപിയിൽ ചേർന്നതോടെ രാഷ്ട്രീയ വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന ബിജെപി സംഘടനാ പർവ ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗിൽ നിന്നും പാർട്ടി അംഗത്വമെടുത്ത ബിപിൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നു.

Aster mims 04/11/2022

ആരാണ് ബിപിന്‍ സി ബാബു?

ആലപ്പുഴ ജില്ലാ പഞ്ചായത്തംഗമാണ് ബിപിന്‍ സി ബാബു. കായംകുളം സിപിഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. 2021 മുതല്‍ 2023 വരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും  പ്രവര്‍ത്തിച്ചിരുന്നു. 
കേരള സർവകലാശാലയുടെ സെനറ്റ് അംഗം കൂടിയായ ബിപിൻ, വിദ്യാർഥി - യുവജന പ്രസ്ഥാനങ്ങളായ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നിവയിലൂടെ കടന്നുവന്ന വ്യക്തിയാണ്.

എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും ഡിവെെഎഫ്ഐ സംസ്ഥാന സമിതി അംഗവുമായിരുന്നു. 32-മത്തെ വയസ്സിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ പത്തിയൂർ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന പ്രസന്നകുമാരി അമ്മയുടെ മകനാണ് ബിപിൻ. 

സിപിഎം നേതൃത്വം മുഴുവനായി ഒരു ഭാഗത്തിന്റെ മാത്രം കൈയിലേക്ക് പോയെന്നും ജി സുധാകരന്റെ അവസ്ഥ തന്നെ ദയനീയമാണെന്നും ആരോപിച്ചുകൊണ്ടാണ് ബിപിന്‍ പാര്‍ട്ടി വിട്ടത്. സന്ദീപ് വാരിയര്‍ പാര്‍ട്ടി വിട്ടതും പാലക്കാട് മണ്ഡലത്തിലെ തോല്‍വിയും കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന ബിജെപിക്ക് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ പാര്‍ട്ടിയിലേക്കുള്ള വരവ് വലിയ ആശ്വാസമായി.

#BipinCBabu, #BJP, #CPM, #KeralaPolitics, #PartyShift, #PoliticalChange

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia