Kedarnath Temple | കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും 228 കിലോ സ്വർണം തട്ടിയെടുത്തതിന് പിന്നിലാര്?

 
Kedarnath Temple
Kedarnath Temple

Image Credit: X/ Kedarnath Temple Shrine Board

ഇത് അഴിമതിയാണ്, ഒരു അന്വേഷണവും നടപടിയും ഇത് വരെ നടന്നിട്ടില്ല. ഈ വിഷയം എന്തുകൊണ്ട് ചർച്ചയാകുന്നില്ലെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി ചോദിക്കുന്നു 

മിന്റാ മരിയ തോമസ് 

(KVARTHA) കഴിഞ്ഞ 10 വർഷവും മുസ്ലിംകളുടെ പേര് പറഞ്ഞ് ഹിന്ദുക്കളെ കൊള്ള ചെയ്യുകയായിരുന്നു ഇവിടുത്തെ ചിലരെന്ന് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണമാണ്. ഉത്തരവാദിത്തപ്പെട്ടവർ ധ്യാനമിരുന്ന സ്ഥലങ്ങളിൽ നിന്നാണ് പണവും സ്വർണവും ഒക്കെ കൊള്ളയടിക്കപ്പെടുന്നത്. ഇപ്പോൾ കേൾക്കുന്ന വാർത്ത കേദാർനാഥിലെ (Kedarnath Temple) ശ്രീകോവിലിനുള്ളിൽ വലിയ സ്വർണ തട്ടിപ്പ് (Gold Scam) നടന്നിട്ടുണ്ട് എന്നാണ്. ഇതുവരെ 228 കിലോ സ്വർണമാണ് മോഷണം പോയത് എന്നും പറയുന്നു. ജ്യോതിർമഠം ശങ്കരാചാര്യർ  അവിമുക്തേശ്വരാനന്ദ സരസ്വതിയാണ് (Swami Avimukteshwaranand) ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

Kedarnath Temple

അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ വാക്കുകൾ: 

'ഡൽഹിയിൽ (Delhi) കേദാർനാഥിന്റെ മാതൃകയിൽ ക്ഷേത്രം  നിർമ്മിക്കുന്നത് അഴിമതിക്ക് (Corruption) വഴിയൊരുക്കും. കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും 228 കിലോ സ്വർണം കാണാതായിട്ടുണ്ട്. 228 കിലോ സ്വർണമാണ് ഇതുവരെ മോഷണം പോയത്. ഇത് അഴിമതിയാണ്, ഒരു അന്വേഷണവും (Investigation) നടപടിയും ഇത് വരെ നടന്നിട്ടില്ല.  ഈ വിഷയം എന്തുകൊണ്ട് ചർച്ചയാകുന്നില്ല.

ഡൽഹിയിൽ  കേദാർനാഥന്‍റെ മാതൃകയിൽ ക്ഷേത്രം നിർമ്മിക്കുന്നത് അടുത്ത അഴിമതിക്ക് വഴിയൊരുക്കും. കേദാർനാഥ് ക്ഷേത്രത്തിൻ്റെ പ്രാധാന്യം കുറയാൻ ഇത് കാരണമാകും. കേദാർനാഥിലെ ശ്രീകോവിലിനുള്ളിൽ വലിയ സ്വർണ തട്ടിപ്പ് നടന്നിട്ടുണ്ട്. രാഷ്ട്രീയക്കാർ നമ്മുടെ ആരാധനാലയങ്ങളിലേക്ക് കടന്നുകയറുകയാണ്. 12 ജ്യോതിർലിംഗങ്ങൾ ശിവപുരാണത്തിൽ പേരും സ്ഥലവും സഹിതം പരാമർശിച്ചിട്ടുണ്ട്. കേദാർനാഥിന്റെ വിലാസം ഹിമാലയത്തിലാണ്. അത് എങ്ങനെ ഡൽഹിയിൽ നിർമ്മിക്കാനാകും'.

വ്യാപക  പ്രതിഷേധമുയർന്നു 

ബാബരി മസ്ജിദ് നിലന്നിന്നിടത്ത് ക്ഷേത്രം പണിത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ ഒടുവിൽ അവിടെയുള്ള ജനം അതിന് നേതൃത്വം കൊടുത്തവരെ തിരസ്ക്കരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കണ്ടത്. ഇപ്പോൾ മുസ്ലിം പള്ളികളുടെ നേർക്ക് മാത്രമല്ല അവരുടെ കണ്ണ്. അത് ക്രിസ്ത്യൻ പള്ളികൾക്ക് നേരെയും ആയിരിക്കുന്നുവെന്നതാണ് വാസ്തവം. അത് പുരോഹിതന്മാർ ഇപ്പോഴും തിരിച്ചറിയുന്നില്ലെന്നതാണ് സത്യം. ഡൽഹിയിൽ  കേദാർനാഥ് ക്ഷേത്രം നിർമിക്കുന്നതിനെതിരെ വ്യാപക  പ്രതിഷേധമുയരുന്നതും ഇത് കൊണ്ട് തന്നെ. 

വൈറൽ പോസ്റ്റ് 

കേദാർനാഥ് ക്ഷേത്രത്തിൻ്റെ ഭരണ സമിതിയെപ്പറ്റി ഈ വിഷയം ഉയർന്നപ്പോൾ വൈറലാകുന്ന കാര്യങ്ങൾ ഒന്ന് ശ്രദ്ധയിൽപ്പെടുത്തുകയാണ്. ഇവരാണ് ആളുകൾ: ക്ഷേത്രം ഉത്തർപ്രദേശ് സ്റ്റേറ്റ് ഗവൺമെൻ്റ് ആക്റ്റ് നമ്പർ 30/1948-ൽ ആക്റ്റ് നമ്പർ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്. 16,1939, അത് ശ്രീ ബദരിനാഥ്, ശ്രീ കേദാർനാഥ് മന്ദിർ ആക്റ്റ് എന്നറിയപ്പെട്ടു. സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന സമിതിയാണ് രണ്ട് ക്ഷേത്രങ്ങളുടെയും ഭരണം നടത്തുന്നത്. 2002-ൽ ഉത്തരാഖണ്ഡ് സംസ്ഥാന ഗവൺമെൻ്റ് ഈ നിയമം പരിഷ്‌ക്കരിച്ചു, ഗവൺമെൻ്റ് ഉദ്യോഗസ്ഥരും ഒരു വൈസ് ചെയർമാനുമുൾപ്പെടെ അധിക കമ്മറ്റി അംഗങ്ങളെ ചേർക്കാൻ വ്യവസ്ഥ ചെയ്തു.

ബോർഡിൽ ആകെ പതിനേഴ് അംഗങ്ങളാണുള്ളത്, ഉത്തരാഖണ്ഡ് ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുത്ത മൂന്ന്, ചമോലി, പൗരി ഗർവാൾ, തെഹ്‌രി ഗർവാൾ, ഉത്തരകാശി ജില്ലകളിലെ ജില്ലാ കൗൺസിലുകൾ തിരഞ്ഞെടുത്ത ഓരോ അംഗവും ഉത്തരാഖണ്ഡ് ഗവൺമെൻ്റ് നാമനിർദ്ദേശം ചെയ്യുന്ന പത്ത് അംഗങ്ങളും. മതപരമായി, ഒരു റാവലും (മുഖ്യ പുരോഹിതൻ), മറ്റ് മൂന്ന് പുരോഹിതന്മാരുമുണ്ട്: നായിബ് റാവൽ, ആചാര്യ/ധർമ്മാധികാരി, വേദപതി. സംസ്ഥാന സർക്കാരിൻ്റെ ഉത്തരവുകൾ നടപ്പിലാക്കുന്ന ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അടങ്ങുന്നതാണ് ക്ഷേത്രത്തിൻ്റെ ഭരണ ഘടന. ഒരു ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഒഎസ്ഡിമാർ, ഒരു എക്സിക്യൂട്ടീവ് ഓഫീസർ, ഒരു അക്കൗണ്ട് ഓഫീസർ, ഒരു ക്ഷേത്രം ഓഫീസർ, ഒരു പബ്ലിസിറ്റി ഓഫീസർ എന്നിവർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ സഹായിക്കുന്നു.

കേദാർനാഥ് ക്ഷേത്രത്തിലെ സ്വർണം പതിച്ചതിൽ 125 കോടി രൂപയുടെ അഴിമതി നടന്നതായി കേദാർനാഥ് ക്ഷേത്രത്തിലെ മുതിർന്ന പുരോഹിതനും ചാർ ധാം മഹാപഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ സന്തോഷ് ത്രിവേദി ആരോപിച്ചിട്ടുണ്ട്. എൻബിടി റിപ്പോർട്ട് അനുസരിച്ച്, ഒരു വ്യവസായി കേദാർനാഥ് ക്ഷേത്രത്തിന് 230 കിലോ സ്വർണം സംഭാവന ചെയ്തു, ഈ സ്വർണം ക്ഷേത്രത്തിൻ്റെ ശ്രീകോവിലിനുള്ളിലെ സ്വർണ പാളികൾക്കായി ഉപയോഗിക്കുമെന്ന് തീരുമാനിച്ചു. ശ്രീകോവിലിൽ സ്വർണത്തിന് പകരം പിച്ചള പാളിയുണ്ടെന്നാണ് സന്തോഷ് ത്രിവേദിയുടെ വാദം'. 

കാട്ടിൽ കളയുമ്പോഴും കണക്കുണ്ടാകണം

കാട്ടിൽ കളയുമ്പോഴും കണക്കുണ്ടാകണം എന്നാണല്ലോ. 228 നല്ല കണക്ക്. ശരിയായ കണക്കായിരിക്കും. ദൈവത്തിൻ്റെ സ്വത്ത് അപഹരിച്ചവരെ സർവശക്തനായ ദൈവം കണ്ടെത്തുന്നത് വരെ ഒരു നയാപൈസ ദൈവത്തിന് കൊടുക്കരുത് എന്ന്  വിശ്വാസികൾ തീരുമാനിക്കുകയാണ് വേണ്ടത്. സത്യസന്ധമായി പറഞ്ഞാൽ ദൈവത്തിനുള്ളത് ഭൂമിയിലെ ആൾദൈവങ്ങൾ. കൊണ്ടുപോയി എന്നതാണ് വാസ്തവം. വിഗ്രഹത്തിന് ഒന്നും ആവശ്യം ഇല്ല. പിന്നെ ആരെങ്കിലും കൊണ്ട് പോകട്ടെ എന്നാകും ഈ ആൾദൈവങ്ങളുടെ ചിന്ത. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ കേരളത്തിലെ പൊതുജനം പ്രതികരിച്ചത് ഇങ്ങനെയാണ്, 'ഇവിടെ സഹകരണ ബാങ്കിൽ ഇട്ട കോടികൾ കാണാനില്ല, പിന്നെയാ ഈ സ്വർണം'!

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia