Criticism | വയനാട്ടിലെ ഹർത്താൽ: കോൺഗ്രസിന്റെ അഴിമതി മറയ്ക്കാനുള്ള ബോധപൂർവമായ നീക്കമാണെന്ന് ഇ പി ജയരാജൻ


● കോൺഗ്രസ് നേതാവ് എൻഎം വിജയന്റേയും മകന്റേയും ആത്മഹത്യ കേസ് സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്.
● കോൺഗ്രസ് നേതൃത്വത്തിലെ അഴിമതികളാണ് ഇതിന് കാരണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
● വയനാട്ടിലെ ജനം കോൺഗ്രസിന്റെ ഈ അഴിമതിക്കെതിരേയും വഞ്ചനക്കെതിരെയുമെല്ലാം പ്രതികരിക്കുന്ന സാഹചര്യമാണ്.
● വയനാട്ടിൽ നിലവിലെ കോൺഗ്രസിന്റെ സ്ഥിതി ദയനീയമാണ്. ഇതിൽ നിന്നും രക്ഷപ്പെടുന്നതിനാണ് ഈ ഹർത്താലും മറ്റ് പ്രതിഷേധങ്ങളും.
കണ്ണൂർ: (KVARTHA) കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് വയനാട് മാന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ ശനിയാഴ്ച നടക്കുന്ന ഹർത്താൽ കോൺഗ്രസിന്റെ അഴിമതി മറയ്ക്കാനുള്ള ബോധപൂർവമായ നീക്കമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.
കോൺഗ്രസ് നേതാവ് എൻഎം വിജയന്റേയും മകന്റേയും ആത്മഹത്യ കേസ് സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. കോൺഗ്രസ് നേതൃത്വത്തിലെ അഴിമതികളാണ് ഇതിന് കാരണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഡിസിസി പ്രസിഡന്റ്, എംഎൽഎ ഐ സി ബാലകൃഷ്ണൻ തുടങ്ങി കെപിസിസി പ്രസിഡന്റ് ഉൾപ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഐ സി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വയനാട്ടിലെ ജനം കോൺഗ്രസിന്റെ ഈ അഴിമതിക്കെതിരേയും വഞ്ചനക്കെതിരെയുമെല്ലാം പ്രതികരിക്കുന്ന സാഹചര്യമാണ്. വയനാട്ടിൽ നിലവിലെ കോൺഗ്രസിന്റെ സ്ഥിതി ദയനീയമാണ്. ഇതിൽ നിന്നും രക്ഷപ്പെടുന്നതിനാണ് ഈ ഹർത്താലും മറ്റ് പ്രതിഷേധങ്ങളും. കോൺഗ്രസിന്റെ അഴിമതി രഹിതമായ രാഷ്ട്രീയ സംഭവവികാസങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ കടുവ അക്രമണത്തിൽ രാധ എന്ന സഹോദരി കൊല്ലപ്പെട്ട ദാരുണവും സങ്കടകരവുമായ സംഭവം അവസരമായി ഉപയോഗിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ പി ജയരാജന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:
'കടുവ അക്രമണത്തിൽ രാധ എന്ന സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് വയനാട് മാന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ ഇന്ന് നടക്കുന്ന ഹർത്താലും പ്രതിഷേധങ്ങളുമെല്ലാം കോൺഗ്രസ് സംഘടിപ്പിക്കുന്നത് ബോധപൂർവമാണ്. സംസ്ഥാന രാഷ്ട്രീയത്തിലും വയനാട്ടിലാകെയും ചർച്ച ചെയ്യുന്ന വിഷയമാണ് കോൺഗ്രസ് നേതാവ് എൻ.എം വിജയന്റേയും മകന്റേയും ആത്മഹത്യ. ഇതിൽ കോൺഗ്രസ് നേതൃത്വം പ്രധിക്കൂട്ടിലാണ്. ഡിസിസി പ്രസിഡന്റ്, എം.എൽ.എ ഐ.സി ബാലകൃഷ്ണൻ തുടങ്ങി കെപിസിസി പ്രസിഡന്റ് ഉൾപ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഐ.സി. ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണ സ്ഥാപനങ്ങളിൽ നേതൃത്വം നടത്തിയ അഴിമതികളിൽ പണം നഷ്ടപ്പെട്ട് സാമ്പത്തികമായി തകർന്ന എൻ.എം വിജയന്റേയും മകന്റേയും ആതമഹത്യ എല്ലാ മനുഷ്യരേയും ഏറെ വേദനിപ്പിക്കുന്നതാണ്. ഭാര്യയുടെ മരണവും മകൻ ഒറ്റപ്പെടുമെന്ന പ്രശ്നവും തുടങ്ങി എൻ.എം. വിജയൻ എന്ന കോൺഗ്രസ് നേതാവിനെ ആതമഹത്യയിലേക്ക് നയിച്ചത് വയനാട്ടിലെ കോൺഗ്രസ് നേതൃത്വത്തിന്റേയും സംസ്ഥാന നേതൃത്വത്തിന്റേയും നെറികെട്ട പ്രവർത്തനങ്ങളാണ്.
വയനാട്ടിലെ ജനം കോൺഗ്രസിന്റെ ഈ അഴിമതിക്കെതിരേയും വഞ്ചനക്കെതിരെയുമെല്ലാം പ്രതികരിക്കുന്ന സാഹചര്യമാണ്. വയനാട്ടിൽ നിലവിലെ കോൺഗ്രസിന്റെ സ്ഥിതി ദയനീയമാണ്. ഇതിൽ നിന്നും രക്ഷപ്പെടുന്നതിനാണ് ഈ ഹർത്താലും മറ്റ് പ്രതിഷേധങ്ങളും. കോൺഗ്രസിന്റെ അഴിമതി രഹിതമായ രാഷ്ട്രീയ സംഭവവികാസങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ കടുവാ അക്രമണത്തിൽ രാധ എന്ന സഹോദരി കൊല്ലപ്പെട്ട ധാരുണവും സങ്കടകരവുമായ സംഭവം അവസരമായി ഉപയോഗിക്കുകയാണ് കോൺഗ്രസ് ഇപ്പോൾ.
വന്യജീവി അക്രമണത്തെ പ്രധിരോധിക്കാൻ എല്ലാവരും രംഗത്തിറങ്ങി പ്രവർത്തിക്കുന്നവരാണ്. ഗവണ്മെന്റ് ശക്തമായ നടപടികൾ സ്വീകരിക്കുന്നു. കടുവയെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ കൊല്ലാനാണ് ഉത്തരവിറക്കിയത്. ഈ സമരത്തിന്റെ ലക്ഷ്യം ഒന്നേ ഒള്ളു. അത് ജനങ്ങളുടെ താല്പര്യങ്ങളല്ല. മറിച്ച് കോൺഗ്രസ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന അഴിമതിപ്രശ്നങ്ങളും നേതാവായിരുന്ന എൻ.എം വിജയന്റേയും മകന്റേയും ആത്മഹത്യയും തുടർന്നുള്ള നടപടികളും ജനങ്ങളിൽ നിന്ന് മറക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സമരം. ഇതിലൂടെ നിലവിൽ കോൺഗ്രസ് വിരുദ്ധമായ വയനാട്ടിലെ സാഹചര്യത്തിൽ നിന്ന് രക്ഷനേടാനുള്ള നാടകങ്ങളാണ് അരങ്ങേറുന്നത്. ഇതിന്റെയെല്ലാം ഭാഗമാണ് മാനന്തവാടിയിലെ കോൺഗ്രസ് ഹർത്താൽ'.
ഈ വാർത്ത പങ്കിടാനും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്താനും മറക്കരുത്.
EP Jayarajan accused Congress of using the tragic death of a woman due to a leopard attack in Wayanad to divert attention from its ongoing corruption issues.
#WayanadNews, #Hartal, #EPJayarajan, #Corruption, #Congress, #KeralaNews