Leakage Issues | 'പുതിയ പാർലമെന്റ് കെട്ടിടത്തിൽ ചോർച്ച', വീഡിയോ പുറത്ത്; വിമർശനവുമായി പ്രതിപക്ഷം; നിർമാണം നടന്നത് 1200 കോടി രൂപ ചിലവിൽ


കോവിഡ് കാലത്താണ് പുതിയ പാർലമെന്റ് മന്ദിരം ഉൾക്കൊള്ളുന്ന സെൻട്രൽ വിസ്റ്റ നിർമാണത്തിന് 20,000 കോടി രൂപ നീക്കിവെച്ചത്. എച്ച്സിപി ഡിസൈൻസിലെ ബിമൽ പട്ടേലാണു പുതിയ മന്ദിരത്തിന്റെ രൂപകൽപന ചെയ്തത്
ന്യൂഡൽഹി: (KVARTHA) പുതിയ പാർലമെന്റ് കെട്ടിടത്തിൽ ചോർച്ചയെന്ന് ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ്, സമാജ്‍വാജി പാർട്ടി നേതാക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു. തമിഴ്‌നാട്ടിലെ വിരുദുനഗർ ലോക്‌സഭാ സീറ്റിൽ നിന്നുള്ള കോൺഗ്രസ് എംപി മാണിക്കം ടാഗോർ പോസ്റ്റ് ചെയ്‌ത
വീഡിയോയിൽ പുതിയ പാർലമെൻ്റ് മന്ദിരത്തിനുള്ളിൽ വെള്ളം ചോരുന്നത് കാണാം. മേൽക്കൂരയിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നതും വീഴുന്ന വെള്ളം പടരാതിരിക്കാൻ ബക്കറ്റുകൾ സ്ഥാപിച്ചിരിക്കുന്നതും ഇതിൽ വ്യക്തമാണ്.
Paper leakage outside,
— Manickam Tagore .B🇮🇳மாணிக்கம் தாகூர்.ப (@manickamtagore) August 1, 2024
water leakage inside. The recent water leakage in the Parliament lobby used by the President highlights urgent weather resilience issues in the new building, just a year after completion.
Moving Adjournment motion on this issue in Loksabha. #Parliament pic.twitter.com/kNFJ9Ld21d
'ചോദ്യപേപ്പർ ചോർച്ച പുറത്ത്, വെള്ളം ചോർച്ച അകത്ത്. പ്രസിഡന്റ് ഉപയോഗിക്കുന്ന ലോബിയിലെ ചോർച്ച പുതിയ മന്ദിരത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തരവിഷയങ്ങളിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്, അതും പണി പൂർത്തിയായി ഒരു വർഷം മാത്രമാകുമ്പോൾ'. ടാഗോർ മാണിക്കം എംപി എക്സിൽ പ്രതികരിച്ചു', ദൃശ്യങ്ങൾക്കൊപ്പം എംപി മാണിക്കം ടാഗോർ കുറിച്ചു.
സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദഉം വിമർശനവുമായി രംഗത്തെത്തി. 'പഴയ പാർലമെന്റ് മന്ദിരം ഇതിലും നല്ലതായിരുന്നു, എന്തുകൊണ്ട് അങ്ങോട്ട് പൊയ്ക്കൂടാ. ശതകോടികൾ ചെലവിട്ട് നിർമ്മിച്ച പുതിയ പാർലമെന്റിലെ ജലചോർച്ചാ പദ്ധതി അവസാനിക്കുന്നതുവരെയെങ്കിലും അവിടെ തുടരാമല്ലോ'-. അഖിലേഷ് യാദവ് എക്സിൽ കുറിച്ചു.
കോവിഡ് കാലത്താണ് പുതിയ പാർലമെന്റ് മന്ദിരം ഉൾക്കൊള്ളുന്ന സെൻട്രൽ വിസ്റ്റ നിർമാണത്തിന് 20,000 കോടി രൂപ നീക്കിവെച്ചത്. എച്ച്സിപി ഡിസൈൻസിലെ ബിമൽ പട്ടേലാണു പുതിയ മന്ദിരത്തിന്റെ രൂപകൽപന ചെയ്തത്. 1200 കോടി രൂപ ചിലവിട്ടായിരുന്നു നിർമാണം. 2023 മെയ് 28-നാണ് നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്‌ഘാടനം ചെയ്തത്. അയോധ്യയിൽ പുതുതായി പണിത രാമക്ഷേത്രം ചോർന്നൊലിച്ചുവെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് പുതിയ സംഭവം.