Society | 'മാമൂലുകളെ വെല്ലുവിളിക്കാൻ രാഷ്ട്രീയ നേതാക്കൾ പോലും ഭയക്കുന്നു'; ഇന്നത്തെ സമൂഹത്തിന് വേണ്ടത് ബഹുസ്വരതയെന്ന് വി ടി ബൽറാം

 
VT Balram speaking at a seminar in Kannur during the E Ahamed Memorial International Conference.
VT Balram speaking at a seminar in Kannur during the E Ahamed Memorial International Conference.

Photo: Arranged

● 'വിമർശനങ്ങൾ നെഗറ്റീവായി കാണരുത്'
● 'നല്ല വിമർശനങ്ങൾ സമൂഹത്തിന് അത്യാവശ്യമാണ്'
● 'നവോത്ഥാന നായകർ മാമൂലുകളെ വെല്ലുവിളിച്ചവരാണ്'

കണ്ണൂർ: (KVARTHA) രാഷ്ട്രീയ നേതാക്കൾ പോലും മാമൂലുകളെ വെല്ലുവിളിക്കാൻ ഭയക്കുകയാണെന്നും ബഹുസ്വരതയാണ് ഇന്നത്തെ സമൂഹത്തിന് വേണ്ടതെന്നും കെപിസിസി ഉപാധ്യക്ഷൻ വി.ടി ബൽറാം പറഞ്ഞു. ഇ അഹ്‌മദ്‌, കാലം, ചിന്ത, ആഗോള നീതി, ജനാധിപത്യ ഇന്ത്യയെന്ന വിഷയത്തിൽ ഇ അഹമ്മദ് മെമ്മോറിയൽ ഇൻ്റർനാഷനൽ കോൺഫറൻസിൻ്റെ ഭാഗമായി മലയാളിയുടെ സാംസ്കാരിക ജീവിതം എന്ന വിഷയത്തിൽ നടന്ന സെമിനാറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാമൂലുകളെ വെല്ലുവിളിച്ചവരാണ് നമ്മുടെ നവോത്ഥാന നായകർ. അയ്യങ്കാളി വില്ലുവണ്ടി ഓടിച്ചതൊക്കെ ഇതിൻ്റെ ഭാഗമായാണ്. മാമൂലുകൾ തകർത്തുകൊണ്ടു മാത്രമേ ഒരു സമൂഹത്തിന് മുൻപോട്ടു പോകാനാവുകയുള്ളൂ. എന്നാൽ ഇന്ന് രാഷ്ട്രീയക്കാരും അല്ലാത്തവരുമായ ആളുകൾ വിമർശിക്കുന്നത് നെഗറ്റീവായാണ് കാണുന്നത്. പോസറ്റീവ് വൈബാകണമെന്നാണ് പലരും പറയുന്നത്. നല്ല വിമർശനങ്ങൾ സമൂഹത്തിന് അനിവാര്യമാണെന്നും വി ടി ബൽറാം പറഞ്ഞു.

അഡ്വ. എൻ. ഷംസുദ്ദീൻ എംഎൽഎ മോഡറേറ്ററായി. എൻ. പി ചേക്കുട്ടി, ഡോ. പി.ടി അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്? കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ!

VT Balram says political leaders are afraid to challenge traditions. He emphasizes the need for pluralism in today's society and says that criticisms should not be seen negatively. He was speaking at a seminar in Kannur as part of the E Ahamed Memorial International Conference.

#VTBAlram #Pluralism #Society #Politics #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia