അവസാനിച്ചത് സമരയുഗം: വി എസ് വിടവാങ്ങി

 
Former Kerala Chief Minister V.S. Achuthanandan
Former Kerala Chief Minister V.S. Achuthanandan

Image Credit: Facebook/ VS Achuthanandan

● സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു.
● അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന നേതാവ്.
● തൊഴിലാളി വർഗ്ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ മുഖം.
● വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു.


കനവ് കണ്ണൂർ

കണ്ണൂർ: (KVARTHA) ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ വിടവാങ്ങിയതോടെ രാഷ്ട്രീയ കേരളത്തിൻ്റെ ഒരു സമരയുഗത്തിനാണ് അന്ത്യമായത്. തന്നെത്തേടിയെത്തിയ മരണത്തോടുപോലും പോരാടുകയായിരുന്നു 'വി.എസ്' എന്ന രണ്ടക്ഷരമുള്ള സമര നേതാവ്.

ഒന്നര മാസം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വി.എസിന് പിന്നീട് സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. 
 

മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി.എസ്. അച്യുതാനന്ദൻ്റെ പ്രായം. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വി.എസ്. അച്യുതാനന്ദൻ. സി.പി.എമ്മിൻ്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചു. 

വി.എസ്. അക്ഷരാർത്ഥത്തിൽ സമരകേരളത്തിൻ്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങിവന്ന് സി.പി.എം. രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന 13 പേരിൽ അവസാന നേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. 
 

തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വി.എസിൻ്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.



വി.എസ്. അച്യുതാനന്ദന്റെ വിയോഗം കേരള രാഷ്ട്രീയത്തിൽ എന്ത് വിടവാണ് സൃഷ്ടിക്കുക? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.



Article Summary: V.S. Achuthanandan, veteran Communist leader and ex-CM, passes away.
 


#VSAchuthanandan #KeralaPolitics #CPIM #Obituary #EndofanEra #CommunistLeader

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia