വീണ്ടും ഉയരുന്നു 'കണ്ണേ, കരളേ വി എസെ' മുദ്രാവാക്യം; ഫിനിക്സ് പക്ഷിയായി സമരനായകൻ


● പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.
● വി.എസിനെ കാണാൻ വിവിധ ജില്ലകളിൽ നിന്ന് ആളുകളെത്തുന്നു.
● മകനായ അരുൺ കുമാർ വി.എസ്. ആരോഗ്യവിവരം പങ്കുവെച്ചു.
● മരുന്നുകളോട് പ്രതികരിക്കുന്നതും ഹൃദയമിടിപ്പ് സാധാരണ നിലയിലുമായി.
● മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ വി.എസിനെ സന്ദർശിച്ചു.
ഭാമനാവത്ത്
തിരുവനന്തപുരം: (KVARTHA) മരണത്തോട് മല്ലിട്ട് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചുവരുന്ന കേരളത്തിൻ്റെ സമരനായകൻ വി.എസ്. അച്യുതാനന്ദൻ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ആവേശമായി മാറുന്നു. ആർക്കും തളർത്താൻ കഴിയാത്ത വി.എസ്. തൻ്റെ 104-ാം വയസ്സിലും ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചുവരുന്നുവെന്ന വാർത്തകളാണ് അടുത്ത ബന്ധുക്കൾ പങ്കുവെക്കുന്നത്.
പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ പ്രതീക്ഷയർപ്പിച്ച് നിരവധി ആളുകളാണ് എത്തുന്നത്. വി.എസ്. മത്സരിച്ചിരുന്ന മലമ്പുഴയുൾപ്പെടുന്ന പാലക്കാട്, അദ്ദേഹത്തിൻ്റെ ജന്മനാടായ ആലപ്പുഴ തുടങ്ങി കാസർകോട് ജില്ലയിലെ നീലേശ്വരം, കണ്ണൂർ, വടകര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വി.എസിനെ ഒരു നോക്ക് കാണാനായി അദ്ദേഹത്തെ സ്നേഹിക്കുന്നവർ എത്തുന്നുണ്ട്.
എന്നാൽ, അതീവ തീവ്രപരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് വി.എസ്. ഇപ്പോഴുമുള്ളത്. അതു കണ്ടുതന്നെ പുറത്തുള്ള മകൻ അരുൺ കുമാറിനെ കണ്ട് വിവരങ്ങൾ ആരാഞ്ഞുപോവുകയാണ് മിക്കവരും. വി.എസ്. മരുന്നുകളോട് പ്രതികരിക്കുന്നതും അദ്ദേഹത്തിൻ്റെ ഹൃദയമിടിപ്പ് സാധാരണ നിലയിലായതുമാണ് ചികിത്സിക്കുന്ന ഡോക്ടർമാരിൽ പ്രതീക്ഷ നിറച്ചത്.
പട്ടം എസ്.യു.ടി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വി.എസിൻ്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറപ്പെടുവിച്ചിരുന്നു. ഡയാലിസിസ് ചികിത്സയ്ക്ക് വി.എസ്. അച്യുതാനന്ദനെ വിധേയനാക്കുകയാണെന്നായിരുന്നു മെഡിക്കൽ ബുള്ളറ്റിൻ.
വെള്ളിയാഴ്ച വൈകുന്നേരം വി.എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനിലയെപ്പറ്റി മകൻ അരുൺ കുമാർ വി.എസ്. പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് വി.എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന വിവരമുള്ളത്. പോരാളിയായ വി.എസ്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് മകനും ബന്ധുക്കളും മാത്രമല്ല രാഷ്ട്രീയ കേരളമാകെ പ്രതീക്ഷിക്കുന്നുണ്ട്.
പൊതുവെ മ്ലാനമായിരുന്ന എസ്.യു.ടി. ആശുപത്രി പരിസരം വെള്ളിയാഴ്ച വൈകിട്ടുമുതൽ കൂടുതൽ സജീവമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ തുടങ്ങിയവർ ആശുപത്രിയിലെത്തി വി.എസിനെ സന്ദർശിച്ചിരുന്നു.
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: VS Achuthanandan's health improving; 'Kanne Karale VS' slogan returns.
#VSAchuthanandan #KeralaPolitics #HealthUpdate #CPM #Samaranayakan #Thiruvananthapuram