കണ്ണൂരിൽ ദേവസ്വം മന്ത്രി വി എൻ വാസവനെതിരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.
● അഴീക്കൽ തുറമുഖത്ത് വികസന സദസ്സിൽ പങ്കെടുക്കാൻ പോവുകയായിരുന്ന മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു പ്രതിഷേധം.
● വ്യാഴാഴ്ച, രാവിലെ ഒൻപതരയോടെ പടന്നപ്പാലം റോഡിൽ വെച്ചായിരുന്നു സംഭവം.
● 'കാട്ടു കള്ള വാസവാ രാജിവെച്ചു പുറത്തുപോ' എന്ന മുദ്രാവാക്യം വിളിച്ചു.
കണ്ണൂർ: (KVARTHA) ദേവസ്വം, തുറമുഖ, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനെതിരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ചായിരുന്നു യുവമോർച്ചയുടെ നടപടി.
വ്യാഴാഴ്ച, രാവിലെ ഒൻപതരയോടെ അഴീക്കൽ തുറമുഖത്ത് വികസന സദസ്സിൽ പങ്കെടുക്കുന്നതിനായി പോയ മന്ത്രി വി എൻ വാസവന്റെ വാഹനവ്യൂഹത്തിന് നേരെയാണ് യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
അതിവേഗത്തിൽ പോലീസ് എസ്കോർട്ടോടെ പോവുകയായിരുന്ന മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പടന്നപ്പാലം റോഡിൽ വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

ശബരിമല സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വി എൻ വാസവൻ രാജിവെക്കണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. 'കാട്ടു കള്ള വാസവാ രാജിവെച്ചു പുറത്തുപോ' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശിയത്.
അതിവേഗതയിൽ പാഞ്ഞുപോയ മന്ത്രിയുടെ വാഹനത്തിന് നേരെ സെക്കൻഡുകൾ മാത്രമേ കരിങ്കൊടി കാണിക്കാൻ പ്രതിഷേധക്കാർക്ക് സാധിച്ചുള്ളൂ.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ പ്രതികരണം എന്താണ്? കമന്റ് ചെയ്യുക. സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക.
Article Summary: Yuva Morcha staged a black flag protest in Kannur against Minister V N Vasavan demanding his resignation over the Sabarimala gold robbery issue.
#VNVasavan #YuvaMorcha #Kannur #Protest #Sabarimala #BlackFlag
