Statement | എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ട കാര്യം സർക്കാർ പരിശോധിക്കുമെന്ന് എ വിജയരാഘവൻ

 
 A. Vijayaraghavan addressing the media

Photo: Arranged

ADVERTISEMENT

കരുണാകരൻ്റെ വീട്ടിൽ വരെ ബി.ജെ.പിക്കാർ കയറുന്ന അവസ്ഥയുണ്ടായില്ലേയെന്നും എ വിജയരാഘവൻ

കണ്ണൂർ: (KVARTHA) എ.ഡി.ജി.പി എം ആർ അജിത്ത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ട കാര്യം സർക്കാർ പരിശോധിക്കുമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. കണ്ണൂർ പയ്യാമ്പലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാർട്ടിയും സർക്കാരും വേറെയാണെന്ന തരത്തിലുള്ള ചോദ്യം ശരിയല്ല. രാജ്യത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പി.ബി അംഗമായ പിണറായി വിജയൻ തന്നെയാണ് കേരളത്തിലെ സർക്കാരിനെ നയിച്ചു വരുന്നത്. പാർട്ടിയിലെ മറ്റു സഖാക്കളും സർക്കാരിലുണ്ട്. ഇവരൊക്കെ കൂട്ടായി സ്വീകരിക്കുന്ന നടപടികൾ പാർട്ടി തീരുമാനം തന്നെയാണെന്ന് വിജയരാഘവൻ പറഞ്ഞു. 

Aster_MIMS

16 മാസങ്ങൾക്കു മുൻപ് ഒരു പൊലീസുകാരൻ ആർ.എസ്.എസ് നേതാവിനെ കണ്ടതു വലിയ വിവാദമായിരിക്കുകയാണ്. മാധ്യമങ്ങൾ എപ്പോഴോ നടന്ന സംഭവമാണ് വലിയ വിവാദമായി ഇപ്പോൾ അവതരിപ്പിക്കുന്നത്. 16 മാസമായി നിങ്ങൾ മാധ്യമപ്രവർത്തകർഎവിടെയായിരുന്നുവെന്ന് എ വിജയരാഘവൻ ചോദിച്ചു.

കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ കളവുകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുകയെന്നത് കേരളത്തിലെ മാധ്യമങ്ങളുടെ സ്വഭാവമാണ്. അവരത് നല്ല രീതിയിൽ നിർവഹിക്കുന്നുണ്ട് ഈ ചെലവിൽ പാർട്ടിക്കെതിരെ ചിലത് കാച്ചാമെന്ന നിലപാടാണ് കേരളത്തിലെ കമ്യുണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു. 

സി.പി.ഐ എഡി.ജി.പി വിഷയത്തിൽ പറയുന്നത് അവരുടെ അഭിപ്രായമാണ്. അവർ കേരളത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. അവർക്ക് അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പി വി അൻവർ സ്വതന്ത്ര എം.എൽ.എയാണ്. അദ്ദേഹത്തിനും സ്വന്തമായി അഭിപ്രായം പറയാമെന്നും എ വിജയരാഘവൻ പറഞ്ഞു.

ഇക്കാര്യമെല്ലാം സർക്കാർ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി ജയിക്കാൻ കാരണം കോൺഗ്രസാണ്. പത്മജയടക്കമുള്ളവരാണ് കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലേക്ക് പോയത്. കരുണാകരൻ്റെ വീട്ടിൽ വരെ ബി.ജെ.പി ക്കാർ കയറുന്ന അവസ്ഥയുണ്ടായില്ലേയെന്നും എ വിജയരാഘവൻ ചോദിച്ചു.

#KeralaPolitics #CPM #RSS #Investigation #Vijayaraghavan #IndiaNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia