SWISS-TOWER 24/07/2023

Challenge | തമിഴ്നാട്ടിൽ വിജയ് താമരയുടെ അടിവേര് മാന്തുമോ? രാഷ്ട്രീയപ്പോരിന് മൂർച്ച കൂട്ടി ബിജെപി

 
 Vijay and BJP leader Namitha
 Vijay and BJP leader Namitha

Photo Credit: Facebook/ TVK Vijay, Namitha

ADVERTISEMENT

● വിജയ് തന്റെ ആദ്യ പൊതുസമ്മേളനത്തിൽ ബിജെപിയെ പരസ്യമായി വിമർശിച്ചു.
● വിജയ് 2026ൽ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് അവകാശവാദം.
● നമിത, വിജയിയുടെ അവകാശവാദം പരിഹാസ്യമാണെന്ന് പറഞ്ഞു.

ചെന്നൈ: (KVARTHA) പാർട്ടി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ പഠനത്തിനായി അവധിയെടുത്ത് ലണ്ടനിൽ പോയതിനു ശേഷം മുനയൊടിഞ്ഞ ബിജെപി നേതൃത്വത്തിന് വെല്ലുവിളിയായി ഇളയ ദളപതി വിജയിയുടെ രംഗപ്രവേശം. ഡി.എം.കെയ്ക്കു ബദലായി പുതുതായി രൂപീകരിച്ച തൻ്റെ  പാർട്ടിയായ തമിഴ് വെട്രി കഴകം ദ്രാവിഡ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതാണ് ബി.ജെ.പിക്ക് തലവേദനയാകുന്നത്. ബി.ജെ.പിയെ പരസ്യമായി തള്ളി പറയുകയും അവർ ഉയർത്തി പിടിക്കുന്ന തമിഴ് ദേശീയ രാഷ്ട്രീയത്തെ തൻ്റെ ആദ്യ പൊതുസമ്മേളനത്തിൽ തന്നെ വിജയ് വിമർശിച്ചിരുന്നു. ഇതാണ് ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നത്. 

Aster mims 04/11/2022

തമിഴ് മണ്ണിൽ നിലനിൽപ്പിനായി വെള്ളം കുടിക്കുകയാണ് ബി.ജെ.പി സംസ്ഥാന ഘടകം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാടിളക്കി പ്രചരണം നടത്തിയിരുന്നുവെങ്കിലും ഒരിടത്തും പാർട്ടി പച്ച തൊട്ടില്ല. കോയമ്പത്തൂർ മണ്ഡലത്തിലെ തോൽവിയിൽ നിരാശനായ അണ്ണാമലൈ സ്ഥലം കാലിയാക്കുകയും ചെയ്തു. എന്നാൽ വിജയിയുടെ പാർട്ടി ഉയർത്തുന്ന അപകടം തിരിച്ചറിഞ്ഞു കൊണ്ടു ബി.ജെ.പി നേതാക്കൾ പല്ലും നഖവും ഉപയോഗിച്ചു ചെറുക്കാൻ മുൻപോട്ടു വന്നിട്ടുണ്ട്. 2026ൽ തമിഴ്നാട് മുഖ്യമന്ത്രിയാവുക എന്നത് വിജയുടെ നടക്കാത്ത സ്വപ്നമെന്ന് നടിയും ബിജെപി നേതാവുമായ നമിത വിമർശിച്ചു.

വിജയിയുടെ വരവിൽ തങ്ങൾക്ക് ഒരു ആശങ്കയും ഇല്ലെന്നും സുനാമി പോലെ ബിജെപി കരുത്താർജിക്കുകയാണെന്നും നമിത  പറഞ്ഞു. ദക്ഷിണ ചെന്നൈയിലെ ദീപാവലി കിറ്റ് വിതരണത്തിനെത്തിയതാണ് ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗം കൂടിയായ നമിത. തമിഴ്നാട്ടിൽ പാർട്ടിയുടെ വളർച്ച അതിവേഗമാണെന്ന അവകാശവാദവും അവർ ഉന്നയിച്ചു. ടിവികെ സമ്മേളനത്തിലെ ആൾക്കൂട്ടവും വിജയുടെ തീപ്പൊരി പ്രസംഗവും ബിജെപി കാര്യമാക്കുന്നതേയില്ല. പാർട്ടി രൂപീകരിച്ച് ഒന്നര വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയാകുമെന്ന വിജയിയുടെ അവകാശവാദം പരിഹാസ്യമാണെന്നും നമിത പറഞ്ഞു.

#Vijay #TamilNadu #BJP #TamilVeetriKazhagam #DravidianPolitics #TamilNationalism

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia