വെള്ളാപ്പള്ളി ഈഴവരുടെ രക്ഷകനോ വഞ്ചകനോ? കോൺഗ്രസിനെതിരെയുള്ള വർഗീയ പരാമർശങ്ങൾ ആർക്കുവേണ്ടി?

 
Vellappally Natesan addressing a public meeting
Vellappally Natesan addressing a public meeting

Photo Credit: Facebook/ Vellappally Natesan

● സണ്ണി ജോസഫിനെ വിലകുറച്ചു കാണരുതെന്ന് ലേഖകൻ പറയുന്നു.
● വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങൾ എതിർക്കപ്പെടേണ്ടതാണ്.
● 'ഈഴവരെ അച്ഛനും മകനും കൂടി പകുത്തെടുത്തു'.
● സമസ്തയുടെ വിമർശനത്തിന് മറുപടി നൽകാതെ, വെല്ലാപ്പള്ളി തന്റെ പ്രസ്താവനകൾക്ക് പിന്തുണ തേടി.

സോണി കല്ലറയ്ക്കൽ 

(KVARTHA) കടുത്ത കഷണ്ടിയുള്ളവർ വിവരക്കേട് വിളമ്പും എന്നൊരു ചൊല്ലുണ്ട്. തന്നെ കഴിഞ്ഞു ആരുമില്ല. താൻ വലിയ മിടുക്കൻ എന്ന് സ്വയം വിലയിരുത്തുന്ന അതിബുദ്ധി മണ്ടൻ. ആരെയും വിശ്വസിക്കാനില്ല. ഇനിയും വിശ്വസിക്കുന്നവൻ നാളെ ഏറ്റവും വലിയ ശത്രു. കഷണ്ടി ശാസ്ത്രം ഇതാണ്. 

അതുപോലെയൊരാൾ നമ്മുടെ സമൂഹത്തിലുണ്ട്. അതാണ് എസ്.എൻ.ഡി.പി.യുടെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാതി ചോദിക്കരുത് പറയരുത്, ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് വിശ്വസിക്കുന്ന ഈഴവ സമുദായത്തിൻ്റെ ജനറൽ സെക്രട്ടറി പദത്തിലിരിക്കുന്ന വെള്ളാപ്പള്ളി നടേശൻ വാ തുറന്നാൽ ശർദ്ദിക്കുന്നത് പച്ച വർഗീയത തന്നെ.

പുതിയ കെ.പി.സി.സി. പ്രസിഡൻ്റായി കെ. സുധാകരൻ മാറി, കണ്ണൂരിൽ നിന്നുള്ള സണ്ണി ജോസഫ് വന്നപ്പോൾ വീണ്ടും വെള്ളാപ്പള്ളി നടേശൻ വർഗീയ വിഷം തുപ്പുന്നു എന്ന് പറയേണ്ടി വരും. ക്രൈസ്തവ സഭയുടെ താൽപ്പര്യങ്ങൾക്കു വഴങ്ങിയാണ് അറിയപ്പെടാത്തതും അപ്രസക്തനുമായ ആളെ കെ.പി.സി.സി. അധ്യക്ഷനായി പ്രതിഷ്ഠിച്ചതെന്നും ഇത് കോൺഗ്രസിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയണമെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു. 

ഇതുവരെ ഈ വെള്ളാപ്പള്ളി നടേശൻ കോൺഗ്രസിന് ഗുണം ചെയ്യാൻ എന്തൊക്കെയാണ് കാട്ടിയതെന്ന് കാണിച്ചു തന്നാൽ വലിയ ഉപകാരമായിരുന്നു. സ്വന്തം സമുദായത്തിൽപ്പെട്ട കെ. സുധാകരൻ കെ.പി.സി.സി. പ്രസിഡൻ്റായി വന്നപ്പോൾ അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ കൊടുക്കാതെ പാരവെച്ചു നടന്ന വെള്ളാപ്പള്ളി നടേശനെ ഇവിടുത്തെ പൊതുസമൂഹത്തിൽ ജീവിക്കുന്ന ജനങ്ങൾക്ക് നന്നായി അറിയാം. 

സുധാകരൻ കെ.പി.സി.സി. പ്രസിഡൻ്റായിരുന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് സ്തുതികൾ അർപ്പിക്കാനാണ് വെള്ളാപ്പള്ളി ശ്രമിച്ചിട്ടുള്ളത്. ഇയാളുടെ പറച്ചിൽ കേട്ടാൽ തോന്നും ഇവരുടെ ആളുകൾ മുഴുവൻ മുൻപ് കോൺഗ്രസ്സായിരുന്നുവെന്ന്. വെള്ളാപ്പള്ളിയുടെ ആളുകൾ മുഴുവൻ (ഇതുകൊണ്ട് മുഴുവൻ ഈഴവർ എന്നല്ല ഉദ്ദേശിച്ചത്) ബി.ജെ.പി.യിലും എൽ.ഡി.എഫിലുമാണുള്ളത്, ആർക്കാണ് അറിയാൻ പാടില്ലാത്തത്? ഇരട്ടത്താപ്പാണ് എന്നും അച്ഛൻ്റെയും മകൻ തുഷാർ വെള്ളാപ്പള്ളിയുടെയും മുഖമുദ്ര. 

ഈഴവർ കൂടുതലുള്ള മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ കോൺഗ്രസ് ആദ്യം തോറ്റത് എന്ന് മറക്കരുത്. കോൺഗ്രസ് ആകെ ജയിച്ച 21 സീറ്റിൽ കൂടുതലും ക്രിസ്ത്യാനികളായിരുന്നു എന്നത് മറക്കരുത്. ആദ്യം സ്വസമുദായത്തിൽപ്പെട്ടവരോട് കോൺഗ്രസിന് വോട്ട് ചെയ്യാൻ പറ. എന്നിട്ട് പോരെ ഈ തള്ളലൊക്കെ. ഈഴവരിൽ എത്ര ശതമാനം കോൺഗ്രസിൻ്റെ കൂടെയുണ്ട്? ആദ്യം അത് വെളിപ്പെടുത്താൻ വെള്ളാപ്പള്ളി നടേശൻ തയ്യാറാകണം. 

രണ്ടാമത് ഈഴവരിൽ ബഹുഭൂരിപക്ഷത്തെയും കൊണ്ടുവന്ന് ബി.ജെ.പി.യുടെ കാൽക്കൽ പണയം വെച്ചിട്ട് അതും പോരാഞ്ഞിട്ട് വേറൊരു വിഭാഗത്തെ കൊണ്ടുവന്ന് സി.പി.എമ്മിനും കാഴ്ചവച്ചു. എന്നിട്ട് ഈഴവരെ തഴഞ്ഞു എന്ന് നാണമില്ലേ നിങ്ങൾക്ക് പറയാൻ? തീർത്തും ലജ്ജാകരം തന്നെ.

കോൺഗ്രസ് എന്നത് ഒരു ജനാധിപത്യ മതേതര പാർട്ടിയാണ്. അതാണ് ആ പാർട്ടിയുടെ ഏറ്റവും വലിയ മഹത്ത്വവും വലിപ്പവും. എല്ലാ വിഭാഗത്തിൽപ്പെട്ടവരെയും ഉൾക്കൊള്ളാനുള്ള വിശാല മനോഭാവം എന്നും ആ പാർട്ടിക്കുണ്ട്. ആർ. ശങ്കറും രമേശ് ചെന്നിത്തലയും മുരളീധരനും സുധീരനും മുല്ലപ്പള്ളിയും സുധാകരനും ഇവിടുത്തെ കെ.പി.സി.സി. പ്രസിഡൻ്റായപ്പോൾ ഇവിടെ ഒരു മുസ്ലിമോ ക്രിസ്ത്യാനിയോ ഒന്നും മിണ്ടിയിട്ടില്ല. അതിൻ്റെ ആവശ്യവുമില്ല. 

കാരണം കോൺഗ്രസ് എന്ന് പറയുന്നത് മതേതര ജനാധിപത്യ പാർട്ടിയാണ്. അതിനെ നയിക്കാനും തീരുമാനമെടുക്കാനും ശക്തമായ നേതൃത്വമുണ്ട്. എസ്.എൻ.ഡി.പി. എന്ന മഹാ പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന്, വെള്ളാപ്പള്ളി എന്ന സമുദായ നേതാവ് നടത്തുന്ന വർഗീയപരമായ പ്രസ്താവനകൾ തീർച്ചയായും ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ എതിർക്കപ്പെടേണ്ടതാണ്. നമ്മുടെ സാമൂഹിക സാംസ്കാരിക കേരളത്തിന് പിടിച്ച ക്യാൻസറാണ് ഇതുപോലെയുള്ള ആളുകളെന്ന് പറയേണ്ടി വരും.

പിന്നെ പുതിയ കെ.പി.സി.സി. പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫിനെ കുറ്റം പറയുന്നവർ ഒന്ന് മനസ്സിലാക്കണം. അദ്ദേഹം ഇന്നോ ഇന്നലെയോ കോൺഗ്രസിൽ പൊട്ടിമുളച്ച തകരയൊന്നുമല്ല. കാലാകാലങ്ങളായി കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച് പടിപടിയായി കോൺഗ്രസിൻ്റെ നേതൃ രംഗത്തേയ്ക്ക് കടന്നുവന്ന വ്യക്തിയാണ് അദ്ദേഹം. 

യു.ഡി.എഫിൻ്റെ ഉറച്ച സീറ്റൊന്നുമല്ലാത്ത പേരാവൂരിൽ സി.പി.എമ്മിൻ്റെ കരുത്തയായ നേതാവ് കെ.കെ. ശൈലജ ടീച്ചറെ പരാജയപ്പെടുത്തി നിയമസഭയിൽ എത്തിയ എം.എൽ.എ.യാണ് അദ്ദേഹം. അദ്ദേഹത്തെ വിലകുറച്ചു കാണുന്നവർ ഏറ്റവും വിവരമില്ലാത്തവർ എന്നേ ഇതിനെപ്പറ്റി പറയാനുള്ളൂ.

കേരളീയ സമൂഹത്തിൽ വെള്ളാപ്പള്ളിയും മകനും ഏൽപിച്ചുകൊണ്ടിരിക്കുന്ന വർഗീയ പരിക്ക് വളരെ വലുതാണ്. ശ്രീനാരായണീയർ ഇത് ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ പിന്നീട് കനത്ത വില കൊടുക്കേണ്ടിവരും. 

കച്ചവടവും കുടുംബവും എന്നതല്ലാതെ സമുദായത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഒരു മനുഷ്യനാണ് വെള്ളാപ്പള്ളി നടേശൻ എന്ന് എസ്.എൻ.ഡി.പി. സമുദായം ഇനിയെങ്കിലും മനസ്സിലാക്കി പ്രവർത്തിച്ചാൽ ആ സമുദായത്തിന് ഗുണം കിട്ടും. ഒരു തരത്തിൽ പറഞ്ഞാൽ, വളരെ മോശമായ ഒരു പ്രസ്താവനയാണ് വെള്ളാപ്പള്ളി നടത്തിയത്. 

കോൺഗ്രസ് എന്ന പാർട്ടിയിൽ ഒരു കാരണവശാലും ഏതൊരു സമൂഹത്തോടോ ഏതൊരു ജാതിയോടോ ഒരു വർണ്ണ വിവേചക ബുദ്ധിയിലൂടെ കൊണ്ടുപോകുന്ന ഒരു പ്രസ്ഥാനമല്ല. വെള്ളാപ്പള്ളി നടേശൻ നാവുകൊണ്ട് പിണറായിക്ക് വേണ്ടിയും മകൻ തുഷാർ വെള്ളാപ്പള്ളി മോദിയ്ക്ക് വേണ്ടിയും തൊഴിലെടുക്കുകയാണ്. ഈഴവരെ അച്ഛനും മകനും കൂടി പകുത്തെടുത്ത് രണ്ടിടത്താക്കിയിരിക്കുന്നു എന്നതാണ് സത്യം.

വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെക്കുറിച്ചുള്ള ലേഖനം വായിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക!

Summary: The article critiques Vellappally Natesan's communal remarks against the Congress party and its newly elected KPCC President, Sunny Joseph. It questions his role as a leader of the Ezhava community and accuses him of dividing the community for political gains.

#VellappallyNatesan, #KeralaPolitics, #CongressKerala, #CommunalPolitics, #EzhavaCommunity, #SunnyJoseph

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia