Criticism | 'പ്രതിപക്ഷ നേതാവായത് അട്ടിമറി നീക്കത്തിലൂടെ', വിഡി സതീശനെതിരെ തുറന്നടിച്ച് പി സരിൻ; 'രാഹുല്‍ മാങ്കൂട്ടത്തിൽ മണിയടി രാഷ്ട്രീയത്തിന്റെ വക്താവ്'
● വി ഡി സതീശൻ കോൺഗ്രസിനെ ഹൈജാക് ചെയ്യുന്നു
● 2026ലും കോൺഗ്രസ് പച്ചതൊടില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരം
● മണിയടി രാഷ്ട്രീയത്തിന്റെ വക്താവാണ് രാഹുൽ
പാലക്കാട്: (KVARTHA) കോൺഗ്രസിലെ രാഷ്ട്രീയ അധ:പതനത്തിന്റെ ഉത്തരവാദി വിഡി സതീശനെന്ന് പി സരിൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വി ഡി സതീശന്‍ കോണ്‍ഗ്രസ് പാര്‍ടി സംഘടനാ സംവിധാനം തകര്‍ത്ത് ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചു. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായത് അട്ടിമറി നീക്കത്തിലൂടെയെന്നും സരിൻ കൂട്ടിച്ചേർത്തു.
വി ഡി സതീശൻ കോൺഗ്രസിനെ ഹൈജാക് ചെയ്യുന്നു. മൂവര്‍ സംഘം പാര്‍ടിയിലെ തീരുമാനം എടുക്കുന്നവെന്നും ക്വടേഷന്‍ ടീമിനെ പോലെ ഇവര്‍ പ്രവര്‍ത്തിക്കുന്നുവെന്നും സരിൻ കുറ്റപ്പെടുത്തി. 2026ലും കോൺഗ്രസ് പച്ചതൊടില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരം. വി ഡി സതീശന്റെ ധിക്കാരവും ധാര്‍ഷ്ട്യവും പിന്‍തുടരുന്ന ആളാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും മണിയടി രാഷ്ട്രീയത്തിന്റെ വക്താവാണ് അദ്ദേഹമെന്നും സരിൻ രൂക്ഷമായി പ്രതികരിച്ചു.
എകീകൃത സിവില്‍ കോഡ് വിഷയത്തിൽ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് എല്ലാവരും ഒരുമിച്ചിരുന്നുവെന്നും, ബി ജെ പിക്കെതിരായ ഈ ഐക്യത്തെ തകര്‍ത്ത് സിപിഎം ആണ് ശത്രുവെന്ന വികാരം കുത്തി നിറച്ചത് വിഡി സതീശനാണെന്നും പി സരിൻ വിമർശിച്ചു. പാലക്കാട് സ്ഥാനാര്‍ഥിത്വത്തിന് പിന്നിൽ സിപിഎം വിരോധത്തിന്റെ മറവില്‍ നടത്തിയ അട്ടിമറി നീക്കമാണെന്നും ഈ നീക്കത്തിന്റെ ഗുണഭോക്താവ് ബിജെപിയായിരിക്കുമെന്നും സരിൻ കൂട്ടിച്ചേർത്തു.
#VDSatheeshan #PSarin #Congress #KeralaPolitics #Opposition #BJP