'മുണ്ട് മടക്കിക്കുത്തി നിയമസഭ തല്ലിപ്പൊളിച്ചവൻ ഞങ്ങൾക്ക് ക്ലാസ് എടുക്കുന്നു'; വിദ്യാഭ്യാസമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

 
V.D. Satheesan addressing the media.

Photo Credit: Facebook/ V D Satheesan, V Sivankutty

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഇപ്പോഴത്തെ കുട്ടികളെ ഓർത്ത് തനിക്ക് സഹതാപമുണ്ടെന്നും പ്രതിപക്ഷ നേതാവ്.
● വാർത്ത വരാൻ വേണ്ടി എന്തും വിളിച്ചു പറയുന്ന ആളാണ് ശിവൻകുട്ടിയെന്നും വിമർശനം.
● സണ്ണി വക്കീലിനെയും തിരുവഞ്ചൂരിനെയും ക്ലാസെടുക്കാൻ വരേണ്ടെന്നും മുന്നറിയിപ്പ്.
● നിയമസഭാ കൈയ്യാങ്കളി കേസ് വീണ്ടും ചർച്ചയാകുന്നു.

തിരുവനന്തപുരം: (KVARTHA) നിയമസഭയിലെ പെരുമാറ്റത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോര് മുറുകുന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കെതിരെ രൂക്ഷമായ അധിക്ഷേപവും പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. നിയമസഭയിൽ എങ്ങനെ പെരുമാറണമെന്ന് പ്രതിപക്ഷാംഗങ്ങളെ പഠിപ്പിക്കാൻ മന്ത്രി ശ്രമിച്ചതാണ് പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചത്.

Aster mims 04/11/2022

കഴിഞ്ഞ നിയമസഭാ കൈയ്യാങ്കളി സംഭവങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു സതീശന്റെ വിമർശനം. ‘അടിവസ്ത്രം പുറത്തുകാട്ടി മുണ്ട് മടക്കിക്കുത്തി ഡെസ്കിന്റെ മുൻപിൽ കയറിയിരുന്ന് ഈ സാധനം മുഴുവൻ തല്ലിപ്പൊളിച്ച ഒരുത്തനാണ് നമുക്ക് ക്ലാസ് എടുക്കുന്നത്. ഈ സണ്ണിവക്കീലിനും എനിക്കും തിരുവഞ്ചൂർ രാധാകൃഷ്‌ണനുമൊക്കെ നിയമസഭയിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് പഠിപ്പിക്കാൻ ഇദ്ദേഹം മുതിരേണ്ട,’ സതീശൻ പരിഹസിച്ചു.

ശിവൻകുട്ടി വിഡ്ഢിത്തം മാത്രം പറയുന്ന ആളാണെന്നും വാർത്ത വരാൻ വേണ്ടി എന്തും വിളിച്ചു പറയുമെന്നും സതീശൻ കുറ്റപ്പെടുത്തി. ‘വാർത്ത വരുമെന്ന് കണ്ടാൽ എന്ത് വിഡ്ഢിത്തവും വായിൽനിന്ന് വരുമോ?’ എന്ന് അദ്ദേഹം ആരാഞ്ഞു.

നിലവിലെ വിദ്യാർത്ഥികളെ ഓർത്ത് തനിക്ക് ആശങ്കയുണ്ടെന്നും സതീശൻ പറഞ്ഞു. ‘വിദ്യാഭ്യാസമന്ത്രി... എന്റെ പിള്ളേരെ ഓർത്ത് ഞാൻ ഇങ്ങനെ സങ്കടപ്പെടുകയാണ്. ഇവനൊക്കെ വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോ സ്കൂ‌ളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ പിള്ളേർക്കുണ്ടായല്ലോ. കഷ്‌ടം എന്ന് അല്ലാതെ എന്താണ് പറയുക,’ സതീശൻ കൂട്ടിച്ചേർത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തൂ.

Article Summary: Opposition Leader V.D. Satheesan launched a scathing attack on Education Minister V. Sivankutty, mocking his past behavior in the Assembly. Satheesan questioned Sivankutty's moral authority to teach the opposition discipline, referencing the infamous assembly ruckus incident.

#VDSatheesan #VSivankutty #KeralaAssembly #Politics #KeralaNews #UDF #LDF #Controversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia