കണ്ണൂരിൽ വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡുകൾ; കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച സജീവം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വർഗീയതയ്‌ക്കെതിരായ സതീശന്റെ നിലപാടുകളെ ഉയർത്തിക്കാട്ടിയാണ് 'യൂത്തന്മാർ' ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
● നേരത്തെ ശ്രീകണ്ഠപുരത്തും സമാനമായ രീതിയിൽ 'നിയുക്ത മുഖ്യമന്ത്രി' ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
● കെ സുധാകരൻ, കെ സി വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളുടെ തട്ടകത്തിലാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.
● കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി ഉയരുന്നുണ്ട്.
● എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെയാണ് അണികൾക്കിടയിലെ ഈ പോര് വീണ്ടും രൂക്ഷമായത്.
കണ്ണൂർ: (KVARTHA) കോൺഗ്രസിൽ അടുത്ത മുഖ്യമന്ത്രി ആരെന്ന ചർച്ചകൾ സജീവമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് കണ്ണൂർ ജില്ലയിൽ വീണ്ടും ഫ്ലക്സ് ബോർഡുകൾ ഉയർന്നു. 'നാടിൻ്റെ കരുത്തിന് നട്ടെല്ലുള്ള നേതൃത്വം' എന്ന വാചകത്തോടെ ജില്ലയിലെ രണ്ടിടങ്ങളിലാണ് പുതിയ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
വർഗീയതയ്ക്കെതിരെ സതീശൻ
കാടാച്ചിറയിലെ 'യൂത്തന്മാർ' എന്ന പേരിലാണ് കാടാച്ചിറയിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. 'ആയിരം തിരഞ്ഞെടുപ്പുകൾ തോറ്റാലും ഒരു വർഗീയ വാദിയുടെ വോട്ടുപോലും ഞങ്ങൾക്ക് വേണ്ട' എന്ന രാഷ്ട്രീയ നിലപാടാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് സമാനമായ ബോർഡുകൾ ശനിയാഴ്ച രാത്രി മട്ടന്നൂർ നഗരത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വർഗീയതയ്ക്കെതിരെയുള്ള വി ഡി സതീശൻ്റെ ശക്തമായ നിലപാടുകളെ മുൻനിർത്തിയാണ് പ്രവർത്തകർ ഈ പ്രചാരണം നടത്തുന്നത്.
നേരത്തെയും ഫ്ലക്സുകൾ
കണ്ണൂർ ജില്ലയിൽ ഇതിന് മുൻപും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. ശ്രീകണ്ഠപുരം കൊട്ടൂർവയൽ ബസ് സ്റ്റോപ്പിന് സമീപം കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ സ്ഥാപിച്ച ബോർഡിൽ 'നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ' എന്നായിരുന്നു വാചകം. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ സതീശനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെടുന്നത് നേതൃത്വത്തിനിടയിലും സജീവ ചർച്ചയായിട്ടുണ്ട്.
നേതാക്കളുടെ തട്ടകത്തിൽ
മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി, എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരുടെ തട്ടകമായ കണ്ണൂരിൽ ഇത്തരത്തിൽ വി ഡി സതീശനായി ബോർഡുകൾ ഉയരുന്നത് രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നു. കെ സി വേണുഗോപാലിൻ്റെയും രമേശ് ചെന്നിത്തലയുടെയും പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്ന മറ്റ് പേരുകൾ. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ആരംഭിച്ച ‘മുഖ്യമന്ത്രി ചർച്ച’ അല്പം ഒന്ന് കെട്ടടങ്ങിയിരുന്നെങ്കിലും എക്സിറ്റ് പോൾ ഫലം പുറത്ത് വന്നതിന് പിന്നാലെ വീണ്ടും സജീവമാകുകയായിരുന്നു. അണികൾ എത്രതന്നെ അടികൂടിയാലും ഹൈകമാൻഡ് എന്ത് നിലപാട് സ്വീകരികരിക്കുമെന്നത് ഫലം വന്ന് ദിവസങ്ങൾക്കുള്ളിൽ അറിയാം. അത് വരെ കാത്തിരിക്കുക തന്നെ!.
കേരളത്തിലെ പുതിയ രാഷ്ട്രീയ വാർത്തകളും കൂടുതൽ വിവരങ്ങളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഫേസ്ബുക്ക് പേജിൽ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുകയും സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുകയും ചെയ്യുക.
Article Summary: Flex boards supporting Opposition Leader VD Satheesan as the potential CM candidate have surfaced in Kannur, specifically in Kadachira and Mattannur.
#KannurNews #VDSatheesan #CongressPolitics #KeralaPolitics #KPCC #AICCPolitics
