VD Satheesan | പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഞ്ചരിച്ച കാര്‍ കാസര്‍കോട് അപകടത്തില്‍പെട്ടു; ആര്‍ക്കും പരുക്കില്ല, വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു


സംഭവം നടന്നത് കണ്ണൂരില്‍ വിമാനമിറങ്ങി മംഗ്ലൂരിലേക്ക് കാര്‍ മാര്‍ഗം പോകുന്നതിനിടെ പള്ളിക്കര പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ച്
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്നു
കാസര്‍കോട് : (KVARTHA) പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഞ്ചരിച്ച കാര്‍ കാസര്‍കോട് അപകടത്തില്‍പെട്ടു. പൊലീസിന്റെ എസ്‌കോര്‍ട് ജീപുമായി കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
ബേക്കല്‍ പള്ളിക്കരയില്‍ ശനിയാഴ്ച വൈകിട്ട് 5.10 ന് ആയിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും കണ്ണൂരില്‍ വിമാനം ഇറങ്ങി മംഗ്ലൂരിലേക്ക് കാര്‍ മാര്‍ഗം പോകുന്നതിനിടെ പള്ളിക്കര പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ച് പോകുകയായിരുന്ന ഓടോറിക്ഷ പെട്ടെന്ന് റോഡിലേക്ക് എടുക്കുന്നതിനിടെ പൊലീസ് എസ് കോര്‍ട് ജീപ് പെട്ടെന്ന് ബ്രേക് ഇടുകയായിരുന്നു. ഇതോടെ പിന്നിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവിന്റെ കാര്‍ പൊലീസ് ജീപിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു.
കാറില്‍ പ്രതിപക്ഷ നേതാവിനൊപ്പം ഗണ്‍മാനും കോണ്‍ഗ്രസ് നേതാവ് നീലകണ്ഠനും ഉണ്ടായിരുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്നു പ്രതിപക്ഷനേതാവ്. അപകടത്തിന് ശേഷം ഒരു ആള്‍ടോ കാറിലാണ് വീഡി സതീശന്‍ കാസര്‍കോട്ടെത്തിയത്. പിന്നീട് കോണ്‍ഗ്രസ് നേതാവ് നീലകണ്ഠന്‍ ഏര്‍പ്പാട് ചെയ്ത മറ്റൊരു കാറില്‍ അദ്ദേഹം കൊല്ലൂരിലേക്ക് യാത്ര തുടര്‍ന്നു.