PM Modi | വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വമ്പൻ ലീഡ്

 
Modi


ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മോദി 1,06,247 വോട്ടുകളും അജയ് റൈ 74,473 വോട്ടുകളും നേടിയിട്ടുണ്ട്

വാരാണസി: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് ചെയ്യുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റൈയേക്കാൾ 31,774 വോട്ടുകൾക്കാണ് മോദി മുന്നേറുന്നത്. ഒരു ഘട്ടത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി 6223 വോട്ടുകൾക്ക് നരേന്ദ്ര മോദിയെക്കാൾ മുന്നിലെത്തിയെങ്കിലും പിന്നീട് പ്രധാനമന്ത്രിയുടെ കുതിപ്പാണ് കണ്ടത്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മോദി 1,06,247 വോട്ടുകളും അജയ് റൈ 74,473 വോട്ടുകളും നേടിയിട്ടുണ്ട്. പ്രാരംഭ സൂചനകൾ പ്രകാരം ദേശീയ തലത്തിൽ എൻഡിഎ ലീഡ് ചെയ്യുകയാണ്. മോദിക്ക് മൂന്നാമൂഴം ലഭിക്കുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 6.74 ലക്ഷം വോട്ടുകളാണ് മോദി നേടിയത്. സമാജ്‌വാദി പാർട്ടിയുടെ ശാലിനി യാദവ് 1.95 ലക്ഷം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തും കോൺഗ്രസിൻ്റെ അജയ് റായി 1.52 ലക്ഷം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തുമായിരുന്നു. 2014ൽ 5.81 ലക്ഷം വോട്ടുകൾ നേടി എഎപിയുടെ അരവിന്ദ് കെജ്രിവാളിനെയും കോൺഗ്രസിൻ്റെ അജയ് റായിയെയും പരാജയപ്പെടുത്തിയാണ് മോദി ആദ്യമായി വാരാണസി നിന്ന് വിജയിച്ചത്.

2004 മുതൽ 2009 വരെയുള്ള കാലയളവിൽ ഒഴികെ 1991 മുതൽ സ്ഥിരമായി ബിജെപി ജയിക്കുന്ന വാരണാസി അവരുടെ  കോട്ടയാണ്. ലോക്‌സഭാ മണ്ഡലത്തിൽ അഞ്ച് അസംബ്ലി മണ്ഡലങ്ങളുണ്ട്, രോഹാനിയ, വാരാണസി നോർത്ത്, വാരണാസി സൗത്ത്, വാരണാസി കാൻ്റ്, സേവാപുരി. നിലവിൽ അഞ്ചിൽ നാല് മണ്ഡലങ്ങളിലും ബിജെപി എംഎൽഎമാരാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia