Political Criticism | ഫലസ്തീനെ കാണുന്നവർ മുനമ്പത്തെ കാണുന്നില്ല: വി മുരളീധരൻറെ വിമർശനം; 'പിണറായി വിജയനെ ട്രോളാനാണ് എ.കെ.ബാലൻ ശ്രമിക്കുന്നത്'
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എൽഡിഎഫും യുഡിഎഫും പ്രീണന രാഷ്ട്രീയം കളിക്കുന്നു.
● മുഖ്യമന്ത്രിയെ ജനം കാട്ടുകള്ളനെന്ന് പറയുന്നതിന് മുൻപ് രാജിവെക്കണം.
● മോദി സർക്കാർ ഫലസ്തീനെ അവഗണിച്ചിട്ടില്ല.
തിരുവനന്തപുരം: (KVARTHA) മധുരയിൽ പാർട്ടികോൺഗ്രസ് വേദിയിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ മുനമ്പത്ത് കുടിയിറക്കഭീഷണി നേരിടുന്നവരെ കണ്ടില്ലെന്ന് വി.മുരളീധരൻ കുറ്റപ്പെടുത്തി. വോട്ടുബാങ്ക് ലക്ഷ്യമിട്ട് സിപിഎം ജനങ്ങളുടെ താൽപ്പര്യങ്ങളെ ബലികഴിക്കുകയാണ്. മുനമ്പത്തെ ജനങ്ങളുടെ പ്രശ്നം കേരളത്തിലെ ഇൻഡി സഖ്യത്തിലെ ജനപ്രതിനിധികളുടെ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
കെസിബിസിയും സിബിസിഐയും മുന്നോട്ടുവെച്ച ആവശ്യങ്ങളോട് എൽഡിഎഫും യുഡിഎഫും മുഖം തിരിച്ചു എന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. അധികാരത്തിനായുള്ള ആർത്തി കാരണം നടത്തുന്ന പ്രീണന രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയും. അധികകാലം ഇൻഡി സഖ്യത്തിന് ജനങ്ങളെ പറ്റിക്കാൻ കഴിയില്ലെന്നും മുൻ കേന്ദ്രമന്ത്രി പ്രതികരിച്ചു.
എം.എ.ബേബി പറയുന്നതുപോലെ നരേന്ദ്രമോദി സർക്കാർ ഫലസ്തീനോട് ഒരു അവഗണനയും കാട്ടിയിട്ടില്ല. 2024 സെപ്റ്റംബർ 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫലസ്തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയത് സിപിഎമ്മുകാർക്ക് അറിവില്ലേ എന്നും അദ്ദേഹം ചോദിച്ചു.
ഫലസ്തീന് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഇന്ത്യ നൽകുന്ന സഹായം ദേശാഭിമാനിയും കൈരളിയും സംപ്രേക്ഷണം ചെയ്യുന്നില്ല എന്ന് കരുതി രാജ്യം സഹായം നൽകില്ലെന്ന് വരുത്തിത്തീർക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ രാജി സിപിഎം ആവശ്യപ്പെടണം
കേരളത്തിലെ മുഖ്യമന്ത്രിയെ കാട്ടുകള്ളനെന്ന് ജനം പറയുന്നതിന് മുൻപ് പിണറായി വിജയൻ രാജിവെച്ച് ഒഴിയണമെന്ന് വി.മുരളീധരൻ ആവശ്യപ്പെട്ടു. മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും നട്ടെല്ല് അവശേഷിക്കുന്നുണ്ടെങ്കിൽ പിണറായിയോട് രാജി വെക്കാൻ ആവശ്യപ്പെടണം എന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.
മകൾ ജയിലിലേക്ക് പോകുമ്പോഴും അച്ഛൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത് ശരിയാണോ എന്ന് ആ പാർട്ടി ചിന്തിക്കണം. രാഷ്ട്രീയ ആക്രമണമാണ്, ഗൂഢാലോചനയാണ് എന്നെല്ലാം പിണറായിയെ പരിഹസിക്കാനാണ് എ.കെ.ബാലൻ ശ്രമിക്കുന്നത് എന്നും വി.മുരളീധരൻ പരിഹസിച്ചു.
മാസപ്പടി എന്ന പേരിൽ കോടികൾ വാങ്ങിയത് എന്ത് സേവനത്തിന് ആണെന്ന് വിശദീകരിക്കാൻ കൈകൾ ശുദ്ധമെന്ന് പറയുന്ന പിണറായിക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി.
എമ്പുരാൻ്റെ പേരിലല്ല, സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെയാണ് ഇ.ഡിയുടെ നടപടി ഉണ്ടാകുന്നത് എന്നും നിയമം അതിൻ്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപിക്കെതിരെ ദേശാഭിമാനിയും കൈരളിയും നടത്തുന്ന പ്രചാരണ വേലയ്ക്ക് മറ്റ് മാധ്യമങ്ങൾ കൂട്ടുനിൽക്കരുത് എന്നും വി.മുരളീധരൻ അഭ്യർത്ഥിച്ചു.
V. Muraleedharan criticized the CPI(M) for their selective solidarity towards Palestine while ignoring the Munambam eviction issue. He accused the LDF and UDF of appeasement politics and demanded CM Pinarayi Vijayan's resignation. He also stated that the Modi government has not neglected Palestine and criticized certain media outlets.
#VMuraleedharan #KeralaPolitics #CPIM #LDF #UDF #Palestine #Munambam #PinarayiVijayan
