ഇൻക്വിലാബ് വിളികൾക്കിടയിൽ വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം; നേതൃത്വത്തെ തിരുത്താൻ ആഹ്വാനം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇൻക്വിലാബ് വിളികളോടെ വി. കുഞ്ഞികൃഷ്ണനെ അണികൾ സ്വീകരിച്ചു.
● വ്യക്തിപരമായി തേജോവധം ചെയ്യാനും പരിപാടി അലങ്കോലമാക്കാനും ശ്രമം നടന്നതായി ആരോപണം.
● ഹൈക്കോടതി ഉത്തരവ് പ്രകാരം കനത്ത പോലീസ് സുരക്ഷയിലായിരുന്നു ചടങ്ങ്.
● പുസ്തകത്തിലെ 'ഏരിയ കമ്മിറ്റി' എന്ന അധ്യായത്തിൽ ഫണ്ട് വെട്ടിപ്പ് ആരോപണങ്ങൾ വിശദീകരിക്കുന്നു.
പയ്യന്നൂർ: (KVARTHA) രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിന് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു.
'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തലക്കെട്ടിലെഴുതിയ പുസ്തകമാണ് പയ്യന്നൂർ ഗാന്ധി പാർക്കിൽ പ്രകാശനം ചെയ്തത്. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഐ.ടി ഉപദേഷ്ടാവും രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ് സി. മാത്യു, എം.എൻ വിജയന്റെ മകനും എഴുത്തുകാരനുമായ വി.എസ് അനിൽ കുമാറിന് നൽകി പുസ്തകം പ്രകാശനം ചെയ്തു.
ഇൻക്വിലാബ് വിളികളോടെ വേദി
സി.പി.എമ്മിന്റെ എതിർപ്പിനെ മറികടന്ന് ചടങ്ങിൽ പങ്കെടുക്കാൻ വലിയ ജനാവലിയാണ് എത്തിയത്. നിരവധി പേർ വേദിയിലെത്തി വി. കുഞ്ഞികൃഷ്ണന് കൈകൊടുക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സദസിലിരിക്കുന്നവർ ഇൻക്വിലാബ് വിളിക്കുന്നതിനിടെയാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തിയത്.
സി.പി.എം പ്രവർത്തകർ ചടങ്ങ് അലങ്കോലമാക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് വി. കുഞ്ഞികൃഷ്ണൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സ്ഥലത്ത് വലിയ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ഗീബൽസിയൻ തന്ത്രങ്ങൾ
പുസ്തക പ്രകാശന ചടങ്ങ് മാറ്റിവെച്ചു എന്ന് നവ മാധ്യമങ്ങളിലൂടെ പ്രചാരണം ഉണ്ടായതായി വി. കുഞ്ഞികൃഷ്ണൻ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. 'എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്.
സദസിന് മുന്നിൽ പറയാൻ പറ്റാത്ത അശ്ലീല സന്ദേശങ്ങൾ തുടർച്ചയായി വാട്സ്ആപ്പിലൂടെ വന്നു. വ്യക്തിപരമായി തേജോവധം ചെയ്യുന്ന കാര്യങ്ങളിലേക്ക് കടക്കുകയാണെന്നും ഗീബൽസിയൻ തന്ത്രങ്ങൾ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണെന്നും' കുഞ്ഞികൃഷ്ണൻ പറഞ്ഞു.
സത്യം പറഞ്ഞാൽ പുറത്ത്
വി.എസ് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണനും പറയുന്നതെന്ന് ജോസഫ് സി. മാത്യു പ്രകാശനം ചെയ്തതിനു ശേഷം നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. സത്യത്തിനൊപ്പം നിൽക്കുന്നതിന്റെ പേരിലാണ് വി.എസ് പോളിറ്റ് ബ്യൂറോയ്ക്ക് പുറത്തായത്.
എന്നാണ് കമ്മ്യൂണിസവും സത്യവും രണ്ടായതെന്ന് ജോസഫ് സി. മാത്യു ചോദിച്ചു. പാർട്ടി തള്ളിപ്പറഞ്ഞ കൊലയാളികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത എങ്ങനെയാണ് പാർട്ടിക്ക് വരുന്നതെന്നും അദ്ദേഹം ചോദിച്ചു.
വിവാദവും പുസ്തകവും
രണ്ടുദിവസമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെ വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്. പയ്യന്നൂരിൽ വികസന മുന്നേറ്റ ജാഥയുടെ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കവെ കുഞ്ഞികൃഷ്ണന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൂട്ടയിലാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലൂടെയും വി. കുഞ്ഞികൃഷ്ണനെതിരെ അതിശക്തമായ എതിർപ്പാണ് സി.പി.എം സൈബർ പോരാളികൾ ഉയർത്തിയത്.
ജാഗ്രത പയ്യന്നൂരാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തിയത്. 100 പേജുള്ള പുസ്തകം വി. കുഞ്ഞികൃഷ്ണൻ തന്നെയാണ് സ്വന്തം ചെലവിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചത്. അതിൽ 'ഏരിയാ കമ്മിറ്റി' എന്ന അധ്യായത്തിലാണ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുള്ളത്. പുസ്തകം ഇറങ്ങിയതിനുശേഷം കണക്കുകൾ വിശദീകരിക്കാനാണ് സി.പി.എം തീരുമാനം.
പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: Former CPM leader V. Kunjikrishnan released his book "Nethruthwathe Anikal Thiruthannum" (Rank and File Should Correct the Leadership) in Payyannur despite party opposition. The event, held under police protection, saw a large turnout as the book details allegations of fund misappropriation within the local party unit.
#VKunjikrishnan #Payyannur #CPM #KannurPolitics #FundScam #KeralaPolitics #Inquilab #PoliticalNews #KeralaCrime #PartySplit
