'പാർട്ടി പച്ചയ്ക്ക് കത്തിച്ചാലും പ്രശ്നമില്ല, രക്തസാക്ഷികളുടെ ഘാതകർക്കൊപ്പം പോകില്ല'; ബിജെപിയുടെ ക്ഷണം തള്ളി വി കുഞ്ഞികൃഷ്ണൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നേതൃത്വത്തിനാണ് അപചയം, പ്രത്യയശാസ്ത്രത്തിനല്ല.
● കമ്മ്യൂണിസ്റ്റായി ജീവിച്ചു, കമ്മ്യൂണിസ്റ്റായി മരിക്കും.
● ടി.ഐ മധുസൂദനനെതിരെ ബി.ജെ.പി മാർച്ച് നടത്തുന്നതിനിടെയായിരുന്നു ക്ഷണം.
● തനിക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് കുഞ്ഞികൃഷ്ണൻ.
പയ്യന്നൂർ: (KVARTHA) ബി.ജെ.പിയിലേക്ക് തന്നെ ക്ഷണിച്ച ബി. ഗോപാലകൃഷ്ണന് നല്ല നമസ്കാരമെന്ന് സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണൻ. ജനങ്ങളെ ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന വർഗീയ രാഷ്ട്രീയ പാർട്ടിയുമായി സന്ധിചെയ്യേണ്ട കാര്യം തനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തീവെട്ടിക്കൊള്ളക്കാരായ ചിലയാളുകളും അവരെ സംരക്ഷിക്കുന്ന നേതൃത്വവും പാർട്ടിക്കുണ്ടായി എന്നത് വാസ്തവമാണ്. എന്നാൽ പാർട്ടി നേതൃത്വത്തിനാണ് അപചയമുണ്ടായത്, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനല്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായ ബി. ഗോപാലകൃഷ്ണൻ കുഞ്ഞികൃഷ്ണനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയ പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ എം.എൽ.എ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് വി. കുഞ്ഞികൃഷ്ണനെ ബി.ജെ.പി നേതാവ് പാർട്ടിയിലേക്ക് ക്ഷണിച്ചത്.
എന്നാൽ ഇതിന് മറുപടിയായി താൻ കമ്യൂണിസ്റ്റാണെന്നും ഇനിയും കമ്യൂണിസ്റ്റായിത്തന്നെ ജീവിക്കുമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. ‘കമ്യൂണിസ്റ്റായി തന്നെ മരിക്കും. തന്റെ നിലപാടിൽ വേവലാതിപൂണ്ട ചിലർ പച്ചയ്ക്ക് കത്തിച്ചാലും തന്റെ ജീവൻ സംരക്ഷിക്കാൻ രക്തസാക്ഷി ധനരാജിന്റെ കൊലയാളികളായ ബി.ജെ.പിയിലേക്ക് പോവില്ല,’ അദ്ദേഹം വ്യക്തമാക്കി. തനിക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും വി. കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: Expelled CPM leader V. Kunhikrishnan has firmly rejected the BJP's invitation to join the party. He stated that he would not align with communal forces or the killers of martyr Dhanaraj, affirming his commitment to Communist ideology despite issues with the leadership.
#VKunhikrishnan #CPM #BJP #Payyannur #KeralaPolitics #Communism #KannurNews
