Criticism | യുകെ പ്രധാനമന്ത്രിയുടെ ദീപാവലി വിരുന്നിൽ മാംസവും മദ്യവും; വിമർശനവുമായി ഹിന്ദു സംഘടനകൾ

 
UK PM Diwali Party Controversy

Photo Credit: X/ Keir Starmer

ADVERTISEMENT

● മുൻ പ്രധാനമന്ത്രി ഋഷി സുനക് ഇത്തരം ആചാരങ്ങൾ പാലിച്ചിരുന്നു
● ബ്രിട്ടീഷ് ഹിന്ദു നേതാക്കൾ തീരുമാനത്തെ വിമർശിച്ചു.
● പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലണ്ടൻ: (KVARTHA) യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിൽ ഒരുക്കിയ ദീപാവലി ആഘോഷത്തിൽ മാംസവും മദ്യവും ഉൾപ്പെടുത്തിയതിൽ ബ്രിട്ടീഷ് ഹിന്ദു സമൂഹത്തിൽ നിന്ന് വിമർശനം. വിളക്കുകൾ, കുച്ചിപ്പുടി നൃത്തം എന്നിവ പോലുള്ള പരമ്പരാഗത ആചാരങ്ങളും സ്റ്റാർമറിന്റെ പ്രസംഗവും ഉണ്ടായിരുന്നുവെങ്കിലും ആട്ടിൻ കബാബ്, ബിയർ, വൈൻ എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തിയതിനെയാണ് ചിലർ വിമർശിക്കുന്നതെന്ന് ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്‌തു.

Aster_MIMS

മുൻ വർഷങ്ങളിൽ ഋഷി സുനക് നടത്തിയ ദീപാവലി ആഘോഷത്തിൽ മാംസവും മദ്യവും ഒഴിവാക്കിയിരുന്നു. ഇത് പല ഹിന്ദുമത വിശ്വാസികളും ദീപാവലിക്ക് ആചരിക്കുന്ന ഭക്ഷണ രീതിയാണ്. ദീപാവലി വിരുന്നിൽ മദ്യവും മാംസവും ഉൾപ്പെടുത്തിയതിൽ പ്രമുഖ ബ്രിട്ടീഷ് ഹിന്ദു നേതാവ് സതിഷ് കെ. ശർമ്മ പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. 

എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കൂടിയാലോചന ഇല്ലാത്തതിനെ അദ്ദേഹം കുറ്റപ്പെടുത്തി. ഇത് അബദ്ധത്തിൽ സംഭവിച്ചതാണോ അല്ലെങ്കിൽ ഉദ്ദേശ്യപൂർവ്വമാണോ എന്നതിനെക്കുറിച്ച് സ്റ്റാർമർ പ്രസ്താവന ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടനിലെ ഹിന്ദു സമൂഹത്തെ പ്രതിനിധീകരിക്കുന്ന സംഘടനയായ ഇൻസൈറ്റ് യുകെയും ദീപാവലി ആഘോഷത്തിൽ ഉണ്ടായ സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. 


ദീപാവലി പോലുള്ള പവിത്രമായ ഹൈന്ദവ ഉത്സവങ്ങളിൽ സസ്യാഹാരവും മദ്യവർജനവും തുടരുന്നതായി ഹിന്ദു സംഘടനകൾ ചൂണ്ടിക്കാട്ടി. ഈ പാരമ്പര്യങ്ങൾ സംസ്കാരത്തിന്റെ അടിസ്ഥാനമാണെന്നും ഇവ പാലിക്കുന്നതിലൂടെ മാനസികമായ ശുദ്ധിയും ആത്മീയ ഉന്നമനവും നേടാനാകുമെന്നും അവർ അഭിപ്രായപ്പെട്ടു. ഹിന്ദു സമൂഹ നേതാക്കളും വിവിധ സംഘടനകളും ഉന്നയിച്ച ആശങ്കകളോട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

#UKDiwali, #Hindu, #Controversy, #KeirStarmer, #India, #Religion

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia