Politics | എം വി ജയരാജന് പകരം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ടി വി രാജേഷിന് സാധ്യത

 
T.V. Rajesh Likely to Take Over as CPM Kannur District Secretary, Replacing M.V. Jayarajan
T.V. Rajesh Likely to Take Over as CPM Kannur District Secretary, Replacing M.V. Jayarajan

Photo Credit: Facebook/ T V Rajesh

● എം.വി. ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതോടെ മാറ്റം
● എൻ. ചന്ദ്രൻ, എം. പ്രകാശൻ മാസ്റ്റർ എന്നിവരും പരിഗണനയിൽ
● ജയരാജൻ ഒഴിയുമെന്ന് നേരത്തെ പാർട്ടിക്കുള്ളിൽ ധാരണയുണ്ടായിരുന്നു. 

കണ്ണൂർ: (KVARTHA) സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് സ്ഥാനം ലഭിച്ചതോടെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും എം വി ജയരാജൻ ഒഴിയും. കഴിഞ്ഞ തളിപ്പറമ്പ് സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയുമെന്ന് നേരത്തെ പാർട്ടിക്കുള്ളിൽ ധാരണയുണ്ടായിരുന്നു.

പകരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന കമ്മിറ്റിയംഗമായ ടി.വി രാജേഷ് നിയോഗിക്കപ്പെടുമെന്നാണ് സൂചന. നേരത്തെ എം.വി ജയരാജൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച വേളയിൽ ടി വി രാജേഷായിരുന്നു ആക്ടിങ് സെക്രട്ടറി. പെരളശേരി മാനവീയത്തിൽ താമസിക്കുന്ന എം.വി ജയരാജൻ അഭിഭാഷകൻ കൂടിയാണ്.

2019ൽ പി ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

കഴിഞ്ഞ അഞ്ചു വർഷം നിരവധി പ്രതിസന്ധികളെ അതിജീവിച്ച് പാർട്ടിയെ നയിച്ചതിന് എം.വി ജയരാജന് ലഭിച്ച അംഗീകാരം കൂടിയാണ് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉയർത്തപ്പെട്ടത്. ടി.വി രാജേഷിന് പുറമേ സംസ്ഥാന കമ്മിറ്റിയംഗമായ എൻ ചന്ദ്രനെയും എം. പ്രകാശൻ മാസ്റ്ററെയും കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് പരിഗണിക്കുന്നുണ്ട്.

With M.V. Jayarajan's elevation to the CPM state secretariat, T.V. Rajesh is likely to take over as the Kannur district secretary. Other state committee members, N. Chandran and M. Prakashan Master, are also being considered for the position.

#CPM #Kannur #TVRajesh #MVJayarajan #KeralaPolitics #PartyLeadership

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia