Deportation | ട്രംപിന്റെ നയത്തിൽ ഇന്ത്യക്കാർക്ക് പണികിട്ടി തുടങ്ങി; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു; നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് യുഎസ് എംബസി


● അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനം വഴി ഇന്ത്യയിലേക്ക് നാടുകടത്തുന്നു എന്ന റിപ്പോർട്ടുകളോട് യുഎസ് എംബസി വക്താവ് പ്രതികരിച്ചു.
● അനധികൃത കുടിയേറ്റം അപകടം പിടിച്ചതാണെന്ന സന്ദേശമാണ് ട്രംപ് സർക്കാർ നൽകുന്നത്', എന്ന് അദ്ദേഹം പറഞ്ഞു.
● കുടിയേറ്റ നിയമങ്ങൾ കർശനമാക്കുകയും അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുകയും ചെയ്യുന്നു. അനധികൃത കുടിയേറ്റം അപകടമുക്തമല്ല എന്നും വക്താവ് വിശദീകരിച്ചു.
ന്യൂഡൽഹി: (KVARTHA) ട്രംപ് ഭരണകൂടം അധികാരത്തിൽ വന്നതിനു ശേഷം അമേരിക്കൻ അതിർത്തി നിയമങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്ന നടപടികൾ ഊർജിതമായി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി നിരവധി ആളുകളെ ഇതിനോടകം തന്നെ അമേരിക്കയിൽ നിന്നും തിരിച്ചയച്ചിട്ടുണ്ട്.
അതിനിടെ അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനം വഴി ഇന്ത്യയിലേക്ക് നാടുകടത്തുന്നു എന്ന റിപ്പോർട്ടുകളോട് യുഎസ് എംബസി വക്താവ് പ്രതികരിച്ചു. 'അമേരിക്ക അതിർത്തി, കുടിയേറ്റ നിയമങ്ങൾ ശക്തമായി നടപ്പിലാക്കുന്നു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നു. അനധികൃത കുടിയേറ്റം അപകടം പിടിച്ചതാണെന്ന സന്ദേശമാണ് ട്രംപ് സർക്കാർ നൽകുന്നത്', എന്ന് അദ്ദേഹം പറഞ്ഞു.
On reports that Trump administration deporting migrants to India via military aircraft, US embassy spokesperson says, "The United States is vigorously enforcing its border, tightening immigration laws, and removing illegal migrants. These actions send a clear message: illegal… pic.twitter.com/tr0ye2Fvpm
— ANI (@ANI) February 4, 2025
ഇന്ത്യയിലേക്കുള്ള നാടുകടത്തലുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ല. അമേരിക്ക അതിർത്തി സുരക്ഷ ശക്തമായി നടപ്പിലാക്കുന്നു. കുടിയേറ്റ നിയമങ്ങൾ കർശനമാക്കുകയും അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുകയും ചെയ്യുന്നു. അനധികൃത കുടിയേറ്റം അപകടമുക്തമല്ല എന്നും വക്താവ് വിശദീകരിച്ചു.
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ കടുത്ത തീരുമാനത്തിനു പിന്നാലെയാണ് തിരിച്ചയക്കൽ നടപടികൾ ആരംഭിച്ചത്. നാടുകടത്തലിന്റെ ഒന്നാം ഘട്ടമായി 205 പേരടങ്ങുന്ന ഇന്ത്യൻ സംഘത്തെ അമേരിക്കയിൽനിന്ന് അയച്ചതായാണ് റിപ്പോർട്ട്. സി 17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന് റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ സമയം പുലർച്ചെ മൂന്ന് മണിക്ക് ടെക്സസിലെ സാൻ അന്റോണിയോ വിമാനത്താവളത്തിൽ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.
അമേരിക്ക തയ്യാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. 7.25 ലക്ഷം ഇന്ത്യക്കാർ അനധികൃതമായി അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ് സൂചന. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി പല രാജ്യങ്ങളിൽ നിന്നെത്തിയ അയ്യായിരത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. അനധികൃത കുടിയേറ്റക്കാരെ തിരഞ്ഞ് കണ്ടുപിടിക്കുകയും അവർ എവിടെ നിന്നുവന്നോ അവിടേക്ക് പറഞ്ഞയയ്ക്കുകയും ചെയ്യുകയാണ് എന്നാണ് ട്രംപ് നടപടിയെ വിശേഷിപ്പിച്ചത്.
അനധികൃതമായി അമേരിക്കയിൽ താമസിക്കുന്ന ആളുകൾക്ക് ഇത് വലിയ വെല്ലുവിളിയായി മാറിയേക്കാം.
ഈ വാർത്ത മറ്റുള്ളവരുമായി പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Trump's policies lead to the strict enforcement of immigration laws and the deportation of illegal immigrants, including Indians, to their home countries.
#TrumpPolicy #ImmigrationLaws #Deportation #IllegalImmigration #USNews #IndiaNews