Criticism |  'ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ ഭരിക്കണം'; സുരേഷ് ഗോപിയുടെ പ്രസ്താവന വിവാദമായി

 
Suresh Gopi speaking at a BJP election rally
Suresh Gopi speaking at a BJP election rally

Photo Credit: Facebook/ Suressh Gopi

● 'ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണർ അല്ലെങ്കിൽ നായിഡുകൾ നോക്കണം'.
● '2016 മുതൽ പ്രധാനമന്ത്രിയോട് ഈ ആവശ്യം ഉന്നയിക്കുന്നു'.
● ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ന്യൂഡൽഹി: (KVARTHA) ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ ഭരിക്കണമെന്ന കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി പ്രസ്താവന വിവാദമായി. ഡൽഹിയിലെ മയൂർ വിഹാറിൽ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി വകുപ്പിന്റെ ചുമതല ഉന്നതകുലജാതർക്ക് നൽകണമെന്നും, ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണർ അല്ലെങ്കിൽ നായിഡുകൾ നോക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. 

ആദിവാസി വകുപ്പ് ഉന്നതകുലജാതർ ഭരിക്കുന്നത് മൂലമാണ് ആദിവാസി മേഖലയിൽ പുരോഗതി ഉണ്ടാകുകയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പലതവണ ആദിവാസി വകുപ്പ് തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. '2016 മുതൽ ഞാൻ പ്രധാനമന്ത്രിയോട് ആദിവാസി വകുപ്പ് തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നമ്മുടെ നാട്ടിലെ ഒരു ശാപമാണ്, ട്രൈബൽ ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബൽ അല്ലാത്ത ഒരാൾ ആകില്ലെന്നത്. എന്റെ സ്വപ്നമാണ്, ഒരു ഉന്നതകുല ജാതൻ അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബൽ മന്ത്രിയാകണം', എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ആദിവാസി വിഭാഗത്തിൽപെട്ട ഒരാളുണ്ടെങ്കിൽ അദ്ദേഹത്തെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായി മന്ത്രിയാക്കണം. ഈ പരിവർത്തനം നമ്മുടെ ജനാധിപത്യത്തിൽ ഉണ്ടാകണം. ജാതിവശാൽ ഉന്നതകുലജാതനെന്ന് നമ്മൾ കരുതുന്ന ഒരു ബ്രാഹ്‌മണനോ നായിഡുവോ ഗോത്രവർഗത്തിൻ്റെ കാര്യങ്ങൾ നോക്കട്ടെ. വലിയ വ്യത്യാസമുണ്ടാകും. ഇക്കാര്യം ഞാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനൊക്കെ ചില ചിട്ടവട്ടങ്ങളുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

അതേസമയം സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ നിരവധി പേർ കടുത്ത വിമർശനവുമായി രംഗത്തെത്തി. ആദിവാസി നേതാവ് സി കെ ജാനു ഈ പ്രസ്താവനയെ 'തരംതാണ വാക്ക്' എന്ന് വിശേഷിപ്പിച്ചു. സ്വാതന്ത്ര്യം കിട്ടി ഇത്ര കാലമായിട്ടും ആദിവാസി വകുപ്പുകൾ കൈകാര്യം ചെയ്തത് സവർണരും സവർണ മനോഭാവമുള്ളവരുമാണ്. സുരേഷ് ഗോപിയുടെ പ്രസ്താവന ആദിവാസി വിഭാഗത്തോടുള്ള വംശീയ അധിക്ഷേപമാണെന്നും സി കെ ജാനു പറഞ്ഞു. സുരേഷ് ഗോപിയുടെ പ്രസ്താവനയെ ഭരണഘടനാ ലംഘനമെന്ന് സിപിഎം എം പി കെ രാധാകൃഷ്ണൻ വിമർശിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Suresh Gopi’s statement advocating for the governance of the Adivasi department by upper-caste individuals has triggered significant controversy, sparking strong criticism from Adivasi leaders and political figures.

#SureshGopi #Adivasi #CastePolitics #Controversy #BJP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia