Leadership | സിപിഎമ്മിൽ ഇനി ബേബി യുഗം; യെച്ചൂരിയുടെ പിൻഗാമിയായി പഴയ എസ്എഫ്ഐ സഹപ്രവർത്തകനെത്തുമ്പോൾ പ്രതീക്ഷകളും വെല്ലുവിളിയും

 
CPM General Secretary M.A. Baby
CPM General Secretary M.A. Baby

Image Credit: Facebook/ M A Baby

● കേരളത്തിൽ നിന്നുള്ള ആദ്യ ജനറൽ സെക്രട്ടറി. 
● വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നു. 
● പാർട്ടിയുടെ ആറാമത്തെ ജനറൽ സെക്രട്ടറി. 
● പുതിയ നേതൃത്വത്തിന് പ്രതീക്ഷകളുണ്ട്. 

കണ്ണൂർ: (KVARTHA) സാർവദേശീയരംഗങ്ങളിൽ കമ്യുണിസ്റ്റ് പാർട്ടികൾ നേരിടുന്ന പ്രത്യയശാസ്ത്ര വെല്ലുവിളികളും ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ജനസ്വാധീന കുറവും തിരിച്ചറിഞ്ഞു കൊണ്ടു ഇഴകീറിയുള്ള വിമർശനമാണ് മധുര പാർട്ടി കോൺഗ്രസിൽ നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി വർഗ പാർട്ടിയായ സി.പി.എമ്മിന് വലിയ ആത്മവിശ്വാസവും ദിശാബോധവും നൽകുന്നതാണ് മധുരയിലെ പാർട്ടി കോൺഗ്രസ്. സീതാറാം യെച്ചുരിയെന്ന അതുല്യനായ നേതാവിൻ്റെ വിയോഗം കഴിഞ്ഞ കാലയളവിൽ അത്രമാത്രം പിടിച്ചു കുലുക്കിയിരുന്നു. 

നികത്തപ്പെടാനാവാത്ത വിയോഗമെന്ന് പറയുന്നത് ആലങ്കാരികമായി വെറുതെ പറയുന്നതല്ലെന്ന് സീതാറാമിനെ അപ്രതീക്ഷിത വിയോഗം പാർട്ടിയെ പഠിപ്പിച്ചു. രാഷ്ട്രീയ പരമായി പാർട്ടിക്ക് അത്ര നല്ല കാലമല്ല. ബംഗാൾ, ത്രിപുര എന്നി സംസ്ഥാനങ്ങൾ പോയി. കേരളമെന്ന കൊച്ചു തുരുത്തിൽ ഒരുങ്ങി. ഈ സാഹചര്യത്തിലാണ് സിപിഎം ജനറൽ സെക്രട്ടറിയായി 24 -ാം പാർട്ടി കോൺഗ്രസ് എംഎ ബേബിയെ തെരഞ്ഞെടുത്തത്. സീതാറാം യെച്ചൂരിക്ക് മുൻപെ എസ്.എഫ്.ഐയുടെ അഖിലേന്ത്യ പ്രസിഡൻ്റ് പദവിയിലെത്തിയ നേതാവാണ് എം.എ ബേബി. പ്രകാശ് കാരാട്ടിൽ നിന്നാണ് സ്ഥാനമേറ്റെടുത്തത്. 

ഇപ്പോഴിതാ ഇ എം എസിന് ശേഷം കേരള ഘടകത്തെ പ്രതിനിധീകരിക്കുന്ന ആദ്യ ജനറൽ സെക്രട്ടറിയായി മാറിയിരിക്കുകയാണ് എം എ ബേബി. ഇടയ്ക്ക് പാലക്കാടൻ വേരുകളുള്ള പ്രകാശ് കാരാട്ട് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നെങ്കിലും അദ്ദേഹം പാർട്ടി സെൻ്ററിൽ നിന്നായിരുന്നു സെക്രട്ടറിയായത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതം ആരംഭിച്ച എംഎ ബേബി തന്റെ എഴുപത്തി ഒന്നാം വയസിലാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി മാറുന്നത്.

1954 ഏപ്രിൽ അഞ്ചി ന് അധ്യാപകനായിരുന്ന കുന്നത്ത് പി എം അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവനായിട്ടാണ് മറിയം അലക്‌സാണ്ടർ ബേബി എന്ന എംഎ ബേബിയുടെ ജനനം. ഹൈസ്‌ക്കൂൾ വിദ്യഭ്യാസക്കാലത്താണ് എസ്എഫ്‌ഐയുടെ ആദ്യ രൂപമായ കേരള സ്റ്റുഡന്റ് ഫെഡറേഷനിലൂടെ എംഎ ബേബി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് എസ്എഫ്‌ഐയിൽ അംഗമാവുകയായിരുന്നു. പതിനെട്ടാം വയസില്‍ സിപിഐഎം മെമ്പറായ എംഎ ബേബി എസ്എഫ്‌ഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായും സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർത്ഥി നേതാവ് ആയിരുന്ന എംഎ ബേബിക്ക് ജയിൽവാസം അനുഭവിക്കേണ്ടി വന്നിരുന്നു. 1977 ൽ 23-ാം വയസിൽ പാർട്ടിയുടെ കൊല്ലം ജില്ലാ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തൊട്ടടുത്ത വർഷം 1978 ൽ എസ്എഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റ് ആയി. 1983 ൽ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായും എംഎ ബേബി തെരഞ്ഞെടുക്കപ്പെട്ടു. 1984 ൽ സിപിഎം സംസ്ഥാന സമിതി അംഗമായ അദ്ദേഹം 1986 ൽ 32 -ാം വയസിൽ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിൽ ഒരാളായി 1987 ൽ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റ് ആയ എംഎ ബേബി 1989 ൽ പാർട്ടി കേന്ദ്രകമ്മറ്റി അംഗമായി. 

1992 ൽ സിപിഎം കേന്ദ്രസെക്രട്ടറിയേറ്റ് അംഗമായും എംഎ ബേബി തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1998 വരെ എംഎ ബേബി വീണ്ടും കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗമായി. ഇതിനിടെ 1997 ൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും എംഎ ബേബി തിരഞ്ഞെടുക്കപ്പെട്ടു. ക്യൂബൻ ഐക്യദാർഢ്യ സമിതിയുടെ സ്ഥാപക കൺവീനറായിരുന്ന അദ്ദേഹം ഡൽഹി കേന്ദ്രമായി സ്വരലയ യെന്ന കലാസാംസ്‌കാരിക സംഘടന രൂപവത്കരിക്കുന്നതിൽ മുൻകയ്യെടുത്തിരുന്നു.

1954 ഏപ്രിൽ 5 ന് അധ്യാപകനായിരുന്ന കുന്നത്ത് പി എം അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവനായിട്ടാണ് മറിയം അലക്‌സാണ്ടർ ബേബി എന്ന എംഎ ബേബിയുടെ ജനനം. ഹൈസ്‌ക്കൂൾ വിദ്യഭ്യാസക്കാലത്താണ് എസ്എഫ്‌ഐയുടെ ആദ്യ രൂപമായ കേരള സ്റ്റുഡന്റ് ഫെഡറേഷനിലൂടെ എംഎ ബേബി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് എസ്എഫ്‌ഐയിൽ അംഗമാവുകയായിരുന്നു. പതിനെട്ടാം വയസില്‍ സിപിഎം മെമ്പറായ എംഎ ബേബി എസ്എഫ്‌ഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായും സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

2002 ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എംഎ ബേബി 2006 ൽ നടന്ന തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ നിന്ന് വിജയിച്ച് സംസ്ഥാന വിദ്യഭ്യാസ വകുപ്പ് മന്ത്രിയായി നിയോഗിതനായി.. 2012 ലാണ് എംഎ ബേബി പോളിറ്റ് ബ്യൂറോ അംഗമാവുന്നത്. 2014ൽ കൊല്ലം ലോക്സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും എൻ കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. 2016 മുതൽ പാർട്ടിയുടെ കേന്ദ്രകമ്മറ്റി ഘടകത്തിലാണ് എംഎ ബേബിയുടെ പ്രവർത്തനം. നിലവില്‍ സിപിഎം അഖിലേന്ത്യ സെന്‍ട്രലിന്‍റെ ഭാഗമായ വിദേശകാര്യ വിഭാഗത്തിന്‍റെ പ്രധാന ചുമതലക്കാരന്‍ കൂടിയാണ് എംഎ ബേബി. 2012 ൽ പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബി 13 വർഷങ്ങൾക്കിപ്പുറം 2025 ൽ സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയാവുന്ന ആറാമത്തെ വ്യക്തിയായി മാറുകയാണ്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

 

MA Baby, a veteran CPI(M) leader and former SFI all-India president, has been elected as the party's new General Secretary at the 24th Party Congress, succeeding the late Sitaram Yechury. This marks a significant shift as he becomes the first General Secretary representing the Kerala unit after EMS Namboodiripad. Baby's long political career, spanning from student activism during the Emergency to Rajya Sabha membership and state ministership, culminates in this top party post amidst national political challenges for the CPI(M).

#MABaby #CPIM #GeneralSecretary #KeralaPolitics #SFI #PartyCongress

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia