കോമത്ത് മുരളീധരനെതിരെയുള്ള പോലീസ് നടപടി: മാന്തംകുണ്ട് റസിഡന്റ്സ് അസോസിയേഷൻ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മാർച്ചിൽ സി.പി.എം ഒഴികെയുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുത്തു.
● പോലീസ് മാർച്ച് തടഞ്ഞതോടെ ഗേറ്റിന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
● ഡിസംബർ 31-ന് മുരളീധരനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് വിവാദമായിരുന്നു.
● തൊട്ടടുത്ത ദിവസം കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് വീണ്ടും കേസെടുത്തു.
● സി.പി.ഐ ജില്ലാ സെക്രട്ടേറിയേറ്റംഗം എം അജയകുമാർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
● രാഷ്ട്രീയ പകപോക്കലിന് പോലീസ് കൂട്ടുനിൽക്കുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
തളിപ്പറമ്പ്: (KVARTHA) രാഷ്ട്രീയ പ്രേരണയാൽ തളിപ്പറമ്പ് പോലീസ് ഭാരവാഹികൾക്കെതിരെ കള്ളക്കേസെടുത്ത് വേട്ടയാടുന്നതായി ആരോപിച്ച് സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ രക്ഷാധികാരിയായ മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ പ്രവർത്തകർ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.
തിങ്കളാഴ്ച രാവിലെ പത്തരയോടെ നടന്ന മാര്‍ച്ചില്‍ സി.പി.എം ഒഴികെയുള്ള പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും പങ്കെടുത്തു. പോലീസ് സ്‌റ്റേഷന് മുന്നില്‍ മാര്‍ച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവും തളിപ്പറമ്പ് നഗരസഭ മുൻ വൈസ് ചെയര്‍മാനുമായ കോമത്ത് മുരളീധരനെ ഡിസംബര്‍ 31-ന് പട്ടാപ്പകല്‍ വീടിന് സമീപം പതുങ്ങിനിന്നു എന്നാരോപിച്ച് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരുന്നു.
തൊട്ടടുത്ത ദിവസം പുലര്‍ച്ചെ പോലീസിനെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി ആരോപിച്ച് വീണ്ടും കേസെടുത്തത് വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
മാര്‍ച്ച് സി.പി.ഐ ജില്ലാ സെക്രട്ടേറിയേറ്റംഗം എം അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവും റസിഡന്‍സ് അസോസിയേഷന്‍ രക്ഷാധികാരിയുമായ കോമത്ത് മുരളീധരന്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബി.ജെ.പി ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ രമേശന്‍ ചെങ്കുനി, കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം എൻ പൂമംഗലം, മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ അഷറഫ്, എം വിജേഷ് എന്നിവര്‍ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.
രാഷ്ട്രീയ വേട്ടയാടലിനെതിരെ നടന്ന ഈ പ്രതിഷേധ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തൂ.
Article Summary: Protest march conducted by Manthamkund Residents Association to Taliparamba police station against the cases registered on Komath Muralidharan.
#Taliparamba #PoliceProtest #KomathMuralidharan #CPI #KeralaPolitics #ResidentsAssociation
