എം വി ഗോവിന്ദന് പകരം ആര്? തളിപ്പറമ്പിൽ പി കെ ശ്യാമള ടീച്ചറുടെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം: ബദൽ സ്ഥാനാർത്ഥിക്കായി സാദ്ധ്യത തേടി സി പി എം നേതൃത്വം

 
Senior CPM leaders attending a party meeting in Kannur to discuss candidates.

Photo Credit: Facebook/ MV Govindan Master

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ടീച്ചറുടെ പ്രവർത്തനശൈലിക്കെതിരെയും അണികളെ അകറ്റി നിർത്തുന്ന സമീപനത്തിനെതിരെയും പാർട്ടി സമ്മേളനങ്ങളിൽ വിമർശനമുയർന്നിരുന്നു.
● ജോൺ ബ്രിട്ടാസ് എം.പി., എം.വി. ജയരാജൻ, എം.വി. നികേഷ് കുമാർ, എൻ. സുകന്യ എന്നിവരുടെ പേരുകളാണ് ബദൽ സ്ഥാനാർത്ഥികളായി പരിഗണനയിലുള്ളത്.
● യു.ഡി.എഫ്. നിരയിൽ വി.പി. അബ്ദുൽ റഷീദിനാണ് പ്രഥമ പരിഗണന; മറ്റ് നേതാക്കളുടെ പേരുകളും കോൺഗ്രസ് പരിശോധിക്കുന്നു.
● കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.വി. ഗോവിന്ദനെതിരെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞത് യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നു.
● മണ്ഡലത്തിലെ ഭരണവിരുദ്ധ വികാരവും ലോക്സഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. ലീഡും ഇത്തവണ അട്ടിമറി പ്രതീക്ഷകൾക്ക് കരുത്തേകുന്നു.

കണ്ണൂർ: (KVARTHA) ജില്ലയിലെ എൽ.ഡി.എഫിന്റെ ഉരുക്ക് കോട്ടയായ തളിപ്പറമ്പിൽ സിറ്റിങ് എം.എൽ.എ.യായ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ പകരക്കാരൻ ആരെന്ന ചോദ്യം മണ്ഡലത്തിൽ നിന്നും ഉയരുകയാണ്. 

Aster mims 04/11/2022

എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ നേതാവും ആന്തൂർ നഗരസഭാ മുൻ ചെയർപേഴ്സനുമായ പി.കെ. ശ്യാമള ടീച്ചറുടെ പേരിനാണ് പാർട്ടിക്കുള്ളിൽ മുൻതൂക്കം. എന്നാൽ ശ്യാമള ടീച്ചറെ സ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്.

പാർട്ടിക്കുള്ളിലെ എതിർപ്പും ആരോപണങ്ങളും

ബക്കളം പാർത്ഥസ് കൺവെൻഷൻ സെന്റർ സംരംഭകൻ പാറയിൽ സാജന് എൻ.ഒ.സി. നിഷേധിച്ചതിനെ തുടർന്ന് അന്നത്തെ നഗരസഭാ ചെയർപേഴ്സനായ പി.കെ. ശ്യാമള ടീച്ചർക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നുപോലും ആരോപണമുയർന്നിരുന്നു. 

മാത്രമല്ല ശ്യാമള ടീച്ചർ ഏകാധിപത്യപരമായി പെരുമാറുന്നുവെന്നും സാധാരണക്കാരായ പ്രവർത്തകരെയും അണികളെയും അകറ്റി നിർത്തുന്ന ശൈലിക്കുടമയാണെന്നും പാർട്ടി സമ്മേളനങ്ങളിൽ വിമർശനമുയർന്നിരുന്നു. പാർട്ടിക്കുള്ളിലെ എതിർപ്പ് മറികടന്ന് പി.കെ. ശ്യാമള ടീച്ചറെ സ്ഥാനാർത്ഥിയാക്കിയാൽ തിരിച്ചടി ലഭിക്കുമോയെന്ന ആശങ്ക സി.പി.എം. ജില്ലാ നേതൃത്വത്തിനുണ്ട്.

പരിഗണനയിലുള്ള മറ്റു നേതാക്കൾ

ഇവരെ കൂടാതെ ജോൺ ബ്രിട്ടാസ് എം.പി., സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ, എം.വി. നികേഷ് കുമാർ, എൻ. സുകന്യ തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നുവരുന്നത്. സ്ഥാനാർഥി ആരായാലും പ്രശ്നമല്ലെന്നാണ് എൽ.ഡി.എഫ്. നേതാക്കൾ പറയുന്നത്. പത്ത് വർഷം എം.എൽ.എ.യായി കളംനിറഞ്ഞുനിന്ന എം.വി. ഗോവിന്ദൻ യാഥാർഥ്യമാക്കിയ വികസന പദ്ധതികൾ വിജയത്തിന് അടിത്തറയിടുമെന്നാണ് എൽ.ഡി.എഫിന്റെ വിശ്വാസം.

യു.ഡി.എഫ്. നിരയിലെ സാധ്യതകൾ

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയ വി.പി. അബ്ദുൽ റഷീദിന് തന്നെയാണ് കോൺഗ്രസിൽ പ്രഥമ പരിഗണന. കൊയ്യം ജനാർദനൻ, മുഹമ്മദ് ബ്ലാത്തൂർ, രാജീവൻ കപ്പച്ചേരി, രജനി രമാനന്ദ് തുടങ്ങിയവരുടെ പേരും ചർച്ചയിലുണ്ട്. എൽ.ഡി.എഫ്. തരംഗമുണ്ടായിട്ടും 22,689 വോട്ടിനാണ് അബ്ദുൽ റഷീദ് കഴിഞ്ഞതവണ എം.വി. ഗോവിന്ദനോട് പരാജയപ്പെട്ടത്. 

2016-ൽ ജെയിംസ് മാത്യു 40,617 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തളിപ്പറമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫ്. തരംഗത്തിനിടയിലും എം.വി. ഗോവിന്ദൻ എന്ന ഉന്നത നേതാവിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ അബ്ദുൽ റഷീദിന് കഴിഞ്ഞു.

അട്ടിമറി സ്വപ്നം കണ്ട് പ്രതിപക്ഷം

ഭരണവിരുദ്ധ വികാരം ഉൾപ്പെടെയുള്ള ഘടകങ്ങൾ ചേരുമ്പോൾ തളിപ്പറമ്പിൽ ഇത്തവണ അട്ടിമറി സ്വപ്നം കാണുകയാണ് യു.ഡി.എഫ്. ബി.ജെ.പി.യിലും സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ തവണ മത്സരിച്ച എ.പി. ഗംഗാധരൻ തന്നെ ഇത്തവണയും മത്സരിക്കാൻ സാധ്യതയുണ്ട്. സി.പി.എമ്മിന്റെ പാർട്ടി ഗ്രാമങ്ങൾ ഏറെയുള്ള തളിപ്പറമ്പ് ഒരു തവണയൊഴികെ എന്നും ഇടതിനൊപ്പമാണ് നിലയുറപ്പിച്ചത്. 

1970-ൽ കോൺഗ്രസിലെ സി.പി. ഗോവിന്ദൻ നമ്പ്യാർ വിജയിച്ചതോടെയാണ് അവർക്ക് മണ്ഡലം നഷ്ടപ്പെട്ടത്. ഇരിക്കൂർ അന്ന് തളിപ്പറമ്പ് മണ്ഡലത്തിനൊപ്പമായിരുന്നു. 1970-ലെ വീരഗാഥ പാടി യു.ഡി.എഫ്. പിന്നെയും പൊരുതിനോക്കിയെങ്കിലും ജയം കണ്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രകടനം അവർക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്.

മണ്ഡലത്തിലെ വോട്ടുനില

തളിപ്പറമ്പ്, ആന്തൂർ നഗരസഭകളും പരിയാരം, ചപ്പാരപ്പടവ്, കുറുമാത്തൂർ, മലപ്പട്ടം, മയ്യിൽ, കുറ്റ്യാട്ടൂർ, കൊളച്ചേരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. തളിപ്പറമ്പ് നഗരസഭയും ചപ്പാരപ്പടവ്, കൊളച്ചേരി പഞ്ചായത്തുകളും യു.ഡി.എഫ്. ഭരണത്തിലാണ്. ആന്തൂരിലെ ശക്തമായ അടിത്തറയും മറ്റു പഞ്ചായത്തുകളിലെ ആധിപത്യവുമാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം. 

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ നിലവിൽ 12,406 മേൽക്കൈയാണ് എൽ.ഡി.എഫിനുള്ളത്. ആന്തൂരിൽ അഞ്ചിടങ്ങളിലും മലപ്പട്ടത്ത് മൂന്നിടങ്ങളിലും എൽ.ഡി.എഫ്. എതിരില്ലാതെ ജയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 8,787 വോട്ട് ഇവിടെ യു.ഡി.എഫ്. അധികം നേടിയിരുന്നു. 

സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗമുണ്ടായാൽ തളിപ്പറമ്പ് മണ്ഡലവും കൂടെപ്പോരുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. നേതൃത്വം. എതിർ പാളയങ്ങളിൽ കയറി വോട്ടു പിടിക്കാൻ കഴിവും കരുത്തുമുള്ള സ്ഥാനാർത്ഥിയാണ് യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൽ റഷീദ്.

പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Uncertainty clouds PK Shyamala’s candidacy in Taliparamba as CPM considers alternative leaders amidst internal opposition and past controversies.

#Taliparamba #KeralaElections2026 #CPM #LDF #UDF #MVGovindan #PKShyamala #Politics #KannurNews #KVARTHA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia