മന്ത്രിമാരെ ‘ബഹു’ എന്ന് വിളിച്ചില്ലെങ്കിൽ പോലീസ് പിടിക്കുമെന്ന് ടി പത്മനാഭൻ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒയാസിസ് കമ്പനിയുടെ ട്രാക്ക് റെക്കോർഡ് മോശമാണെന്ന് ചൂണ്ടിക്കാട്ടി.
● കമ്പനി പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ലിസ്റ്റിലാണ്.
● ബ്രൂവറി വന്നാൽ കുടിവെള്ളത്തിന് ക്ഷാമം നേരിടും.
● രമേശ് ചെന്നിത്തല നയിച്ച പരിപാടിയിലാണ് വിമർശനം.
കണ്ണൂർ: (KVARTHA) രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിമാരെ ‘ബഹുമാനപ്പെട്ട’ എന്ന് വിശേഷിപ്പിക്കണമെന്ന സർക്കുലറിനെ വിമർശിച്ചും പരിഹസിച്ചും സാഹിത്യകാരൻ ടി പത്മനാഭൻ. 'മന്ത്രിയെ ബഹു. ചേർത്ത് വിളിച്ചില്ലെങ്കിൽ പോലീസ് പിടിക്കും. പോലീസ് പിടിച്ചാൽ മർദിക്കും. അതുകൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിയെ ബഹു. ചേർത്ത് വിളിക്കുന്നതായി' ടി പത്മനാഭൻ പറഞ്ഞു. എലപ്പുള്ളിയിലെ ബ്രൂവറിയുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ബ്രൂവറി സ്ഥാപിക്കാൻ ഒരുങ്ങുന്ന ഒയാസിസ് കമ്പനിയുടെ ട്രാക്ക് റെക്കോർഡ് വളരെ മോശമാണെന്ന് ടി പത്മനാഭൻ ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിൽ ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട കമ്പനിയാണത്. എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിച്ചാൽ അവിടെ കുടിക്കാനുള്ള വെള്ളത്തിന് ക്ഷാമമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘കുടിവെള്ളം കിട്ടില്ല, മറ്റെ വെള്ളം കിട്ടും’ എന്നും അദ്ദേഹം പരിഹസിച്ചു. എലപ്പുള്ളിയിലെ ബ്രൂവറിയിൽനിന്ന് പിന്മാറണമെന്നും ടി പത്മനാഭൻ ആവശ്യപ്പെട്ടു.
കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല നയിച്ച ‘വാക്ക് എഗനിസ്റ്റ് ഡ്രഗ്‌സ്’ എന്ന സമൂഹ നടത്തത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി പത്മനാഭൻ.
ടി പത്മനാഭൻ്റെ അഭിപ്രായങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? നിങ്ങളുടെ പ്രതികരണം കമൻ്റ് ചെയ്യുക.
Article Summary: T Padmanabhan criticizes government and opposes brewery project.
#KeralaPolitics #TPadmanabhan #Brewery #KeralaGovernment #Controversy #RameshChennithala