പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കാണുമ്പോൾ ഭയക്കുന്നു! യുഡിഎഫ് സ്വതന്ത്ര എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി ടി ഐ മധുസൂദനൻ; 'പയ്യന്നൂരിൽ നിന്ന് നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കും'

 
 Representational image reflecting political press meet and leaders in Kerala

Photo: Special Arrangement

ADVERTISEMENT

● പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്
● സർക്കുലർ കമ്യൂണിസ്റ്റായി പല സ്ഥലത്തും നനച്ചിട്ട തുണി പോലെയാണ് എംഎൽഎയുടെ അവസ്ഥയെന്ന് പരിഹാസം
● പാർട്ടിക്കെതിരെ നിരന്തരമായി നടത്തിയ പ്രചാരവേല നേരത്തെ മനസ്സിലാക്കിയിരുന്നെങ്കിൽ സ്ഥാനാർഥി നിർണയത്തിൽ പുനഃപരിശോധന നടത്താമായിരുന്നു
● വാർത്താ സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ സരിൻ ശശി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു

പയ്യന്നൂർ: (KVARTHA) യുഡിഎഫ് സ്വതന്ത്ര എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ ആഞ്ഞടിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി ഐ മധുസൂദനൻ. ഇതുവരെ നിങ്ങൾ കണ്ടത് തോറ്റമാണെന്നും ഇനി കാണാൻ പോകുന്നത് തെയ്യമാണെന്നും ഓർക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Aster mims 04/11/2022

സർക്കുലർ കമ്യൂണിസ്റ്റായി പല സ്ഥലത്തും നനച്ചിട്ട തുണി പോലെയാണ് പയ്യന്നൂർ എംഎൽഎയുടെ അവസ്ഥയെന്ന് അദ്ദേഹം പരിഹസിച്ചു. ധനരാജ് കൊല്ലപ്പെട്ടത് പോലും അറിഞ്ഞിട്ടില്ലെന്ന് പറയുന്ന അദ്ദേഹം തനിക്കാഗ്രഹമുള്ള സ്ഥാനം വേണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ടി ഐ മധുസൂദനൻ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവിനെ ഭയക്കുന്നു

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസംഗത്തിൽ ഭീഷണിയുണ്ടെന്ന് പറയുന്ന കുഞ്ഞികൃഷ്ണനെ പോലുള്ളവർക്ക് അദ്ദേഹത്തെ കാണുമ്പോൾ ഭയം തോന്നുന്നതിന് തങ്ങളെ കുറ്റം പറയുന്നതിൽ കാര്യമില്ല. പാർട്ടിക്കുള്ളിൽ നിന്ന് കുഞ്ഞികൃഷ്ണൻ നടത്തിയ അഭിപ്രായപ്രകടനങ്ങൾ ചിലരെ സ്വാധീനിച്ചു. പാർട്ടിക്കെതിരെ നിരന്തരമായി നടത്തിയ പ്രചാരവേല നേരത്തെ മനസ്സിലാക്കിയിരുന്നെങ്കിൽ സ്ഥാനാർഥി നിർണയത്തിൽ തീർച്ചയായും പുനഃപരിശോധന നടത്തുമായിരുന്നുവെന്നും ടി ഐ മധുസൂദനൻ വ്യക്തമാക്കി.

നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കും

സിപിഎമ്മിന് പയ്യന്നൂരിൽ നിന്ന് നഷ്ടപ്പെട്ട വോട്ട് തിരിച്ചു പിടിക്കും. മണ്ഡലത്തിലെ ഓരോ വീട്ടിലും കയറിയിറങ്ങി അഭിപ്രായം സ്വരൂപിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. പയ്യന്നൂരിൻ്റെ സവിശേഷ പ്രാധാന്യം വിലയിരുത്തിയാണ് പാർട്ടി ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ പയ്യന്നൂർ നഗരസഭാ ചെയർമാൻ സരിൻ ശശി, അഡ്വ. പി സന്തോഷ്, കെ കെ ഗംഗാധരൻ, എം രാഘവൻ എന്നിവരും പങ്കെടുത്തു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: CPM Kannur District Secretariat member T I Madhusoodanan fiercely criticized UDF independent MLA V Kunhikrishnan during a press conference on Tuesday, September 1, 2026, warning him of future political consequences while asserting that those claiming threats from Opposition Leader Pinarayi Vijayan are merely intimidated by him, and vowed to reclaim lost votes in Payyanur.

#Kvartha #PayyanurNews #TIMadhusoodanan #VKunhikrishnan #KeralaPolitics #CPM #UDF #MalayalamNews #KannurNews #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia