Campaign | സർക്കാർ ഉദ്യോഗസ്ഥ തലങ്ങളിലെ അസന്തുലിതാവസ്ഥ: എസ് വൈ എസ് രാഷ്ട്രീയ പ്രചാരണം സംഘടിപ്പിക്കും: ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം

 
Campaign

എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹകീം അസ്ഹരി പ്രസ്താവന നടത്തുന്നു. | Photo: Supplied

ADVERTISEMENT

സർക്കാർ ജോലികളിൽ യുവാക്കളുടെ പ്രതിനിധ്യം വർദ്ധിപ്പിക്കും, സാമൂഹിക-സാമ്പത്തിക അസമത്വം പരിഹരിക്കും, മുസ്ലിം സമുദായത്തിനെതിരായ വിവേചനം അവസാനിപ്പിക്കും.

തൃശൂർ :(KVARTHA)കേരളത്തിലെ സർക്കാർ സർക്കാരേതര മണ്ഡലങ്ങളിൽ യുവാക്കളുടെ അവസര സമത്വവും സാമൂഹിക നീതിയും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. തൃശൂരിൽ ഡിസംബർ 27 , 28 , 29 തിയ്യതികളിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് പ്ലാറ്റിനം ചേംബറിൻ്റെ ഉദ്ഘാടന ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Aster_MIMS

SYs to Launch Political Campaign for Equality in Government JobsYs to Launch Political Campaign for Equality in Government Jobs

ഉദ്യോഗ - തൊഴിൽ മേഖലകളിൽ യുവാക്കളെ പ്രാപ്തരാക്കുന്നതിനുള്ള ക്രിയാത്മക പദ്ധതികൾക്കും അവസര നീതിക്കായുള്ള രാഷ്ട്രീയ പ്രചാരണങ്ങൾക്കും എസ് വൈ എസ് നേതൃത്വം നൽകും. സംസ്ഥാനത്ത് സർക്കാർ തലത്തിൽ ഗുരുതരമായ സാമൂഹിക അസമത്വം നിലനിൽക്കുന്നുവെന്ന വിവരങ്ങൾ നമ്മുടെ രാഷ്ട്രീയ പരാജയത്തെ സൂചിപ്പിക്കുന്നു. മുസ് ലിം സമുദായം ഈ രംഗത്ത് വലിയ വിവേചനം നേരിടുന്നുണ്ട്. യുവ തലമുറയും ഈ വിവേചനത്തിൻ്റെ ഇരകളാകാതിരിക്കാൻ നമുക്ക് ഉത്തരവാദിത്തമുണ്ട്. അതേ സമയം, അനർഹമായത് നേടിയെടുക്കുന്നുവെന്ന ആക്ഷേപം പല കോണുകളിൽ നിന്നും ഉണ്ടാകുന്നു. തീർത്തും വസ്തുതാ വിരുദ്ധമായ ഇത്തരം പ്രചരണങ്ങൾ നമ്മുടെ നാടിൻ്റെ സാമൂഹിക സൗഹൃദാന്തരീക്ഷത്തെ പരിക്കേൽപ്പിക്കുന്നതാണ്. ഇത്തരം പ്രചാരണങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ കേരളത്തിലെ എല്ലാ വിഭാഗം യുവജന സംഘടനകളുമായും സമൂഹവുമായി ചേർന്ന് രചനാത്മക പ്രവർത്തനങ്ങളും പ്രചാരണങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന പരിപാടി സ്വാഗത സംഘം ചെർമാൻമാൻ ഡോ. മുഹമ്മദ് ഖാസിമിൻ്റെ അധ്യക്ഷതയിൽ കേരളമുസ് ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി , മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി എന്നിവർ സന്ദേശ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ താഴപ്ര മുഹ് യിദ്ദീൻ കുട്ടി മുസ് ലിയാർ , പി.എസ്.കെ മൊയ്തു ബാഖവി മാടവന , മാരായമംഗലം അബ്ദുർറഹ്മാൻ ഫൈസി എന്നിവർ സംബന്ധിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി സ്വാഗതവും എസ് വൈ എസ് ജില്ല ജനറൽ സെക്രട്ടറി ഷമീർ എറിയാട് നന്ദിയും പറഞ്ഞു.

‘ഉത്തരവാദിത്തം; മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ എസ് വൈ എസിൻ്റെ എഴുപതാം വാർഷിക പരിപാടികളുടെ ഭാഗമായാണ് കേരളയുവജന സമ്മേളനം സംഘടിപ്പിക്കുന്നത്. എഴുപത് വർഷം പൂർത്തിയാക്കുന്ന എസ് വൈ എസ് 2024 പ്ലാറ്റിനം ഇയറായി ആഘോഷിക്കുകയാണ്. അതിൻ്റെ ഭാഗമായി വ്യത്യസ്ത പരിപാടികളും പദ്ധതികളുമാണ് നടന്നു വരുന്നത്. കേരള യുവജന സമ്മേളനത്തോടെയാണ് പ്ലാറ്റിനം ഇയറിന് സമാപനമാകുക.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia