Criticism | 'വൈകുന്ന ഓരോ മണിക്കൂറിനും വലിയ വില നൽകേണ്ടി വരും', മുനമ്പം വിവാദത്തിൽ ചർച്ചയായി എസ് വൈ എസ് നേതാവിന്റെ പോസ്റ്റ്
● 'മുനമ്പം വഖഫ് ഭൂമിയിൽ 600 ഓളം കുടുംബങ്ങൾ താമസിക്കുന്നു'
● 'ഒരാൾക്ക് പോലും വഖഫ് ബോർഡ് നോട്ടീസ് നൽകിയിട്ടില്ല'
● സർക്കാർ വർഗീയ സംഘർഷങ്ങൾക്ക് ഇടം നൽകരുതെന്നാണ് ആവശ്യം
കോഴിക്കോട്: (KVARTHA) മുനമ്പം വഖഫ് ഭൂമി വിവാദത്തിൽ വർഗീയ പ്രചാരണത്തിന് ഇഠം കൊടുക്കാതെ സംസ്ഥാന സർകാർ അടിയന്തരമായി ഇടപടേണമെന്ന എസ് വൈ എസ് നേതാവ് മുഹമ്മദലി കിനാലൂരിന്റെ ആവശ്യം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി. സംഘികൾക്കും കൃസംഘികൾക്കും രാഷ്ട്രീയ മുതലെടുപ്പിനും വർഗീയ പ്രചാരണത്തിനും ആവോളം സമയം നൽകിയിട്ട് പിന്നീട് വന്നു സത്യാവസ്ഥ പറയുന്നതിൽ കാര്യമില്ലെന്നും വൈകുന്ന ഓരോ മണിക്കൂറിനും സംസ്ഥാനം വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം ഫേസ്‌ബുക് പോസ്റ്റിൽ ഓർമിപ്പിക്കുന്നു.
മുനമ്പത്ത് വഖഫ് ഭൂമിയിൽ 600 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും അവരിൽ ഒരാൾക്ക് പോലും വഖഫ് ബോർഡ് നോട്ടീസ് നൽകിയിട്ടില്ല. പകരം, കൂടുതൽ ഭൂമി കയ്യേറി അനധികൃതമായി കെട്ടിടം നിർമിച്ച 12 സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. അതായത്, അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയ റിസോർട്ട് ഉടമകൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഭൂമിയുടെ അവകാശം സ്ഥാപിക്കാനുള്ള രേഖകളുമായി ഹാജരാകണം എന്ന നോട്ടീസ് ആണ് സി ഇ ഒ നൽകിയത്. അല്ലാതെ സംഘികളും കൃസംഘികളും ചില മാധ്യമങ്ങളും പറയുന്നത് പോലെ അവിടത്തെ താമസക്കാരായ ഒരാൾക്കും നോട്ടീസ് നൽകുകയോ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. നോട്ടീസ് നൽകിയ 12 സ്ഥാപനങ്ങളിൽ മിക്കവരും ബോർഡ് മുമ്പാകെ ഹാജരാകുകയോ ഭൂമിക്ക് മേൽ അവകാശം സ്ഥാപിക്കാൻ മതിയായ രേഖകൾ സമർപ്പിക്കുകയോ ചെയ്തിട്ടില്ല. അനധികൃത കയ്യേറ്റം എന്ന് വഖഫ് ബോർഡ് അന്വേഷിച്ചു ബോധ്യപ്പെട്ടവർക്കാണ് നോട്ടീസ് നൽകിയത്. അല്ലാതെ ഭൂമി പണം കൊടുത്തു വാങ്ങിയ ഒരു കുടുംബത്തിനും നോട്ടീസ് നൽകിയിട്ടില്ല.
അതുകൊണ്ടു തന്നെ ഇപ്പോൾ നടക്കുന്ന സമരം പാവപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടിയാണ് എന്നു കരുതാൻ നിർവാഹമില്ല. ആ കുടുംബങ്ങളുടെ ആവശ്യം ന്യായമാണ് എന്ന് അംഗീകരിക്കുമ്പോൾ തന്നെ ഇപ്പോഴത്തെ സമരം ആർക്ക് വേണ്ടിയാണ് എന്ന ചോദ്യം ഉയരുന്നുണ്ട്. കുടുംബങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതാണ്. ഈ കുടുംബങ്ങൾക്ക് നോട്ടീസ് നൽകുക പോലും ചെയ്തിട്ടില്ലെന്നും നോട്ടീസ് നൽകിയ 12 സ്ഥാപനങ്ങൾക്ക് മതിയായ രേഖ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും തുറന്നു പറയാൻ വഖഫ് ബോർഡും വകുപ്പ് മന്ത്രിയും തയ്യാറാകണമെന്നും മുഹമ്മദലി കിനാലൂർ ആവശ്യപ്പെട്ടു.
സാമൂഹിക മാധ്യമങ്ങളിൽ ഈ വിഷയത്തെക്കുറിച്ച് നിരവധി പ്രതികരണങ്ങൾ ഉയർന്നുവരുന്നുണ്ട്. ചിലർ മുഹമ്മദലി കിനാലൂരിന്റെ വാദത്തെ പിന്തുണയ്ക്കുമ്പോൾ, മറ്റുചിലർ അത് ചോദ്യം ചെയ്യുന്നു. ഈ വിഷയത്തിൽ വ്യാപകമായ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു. വർഗീയതയ്ക്ക് ഇടം നൽകാതെ, നടപടികൾ സ്വീകരിച്ചുകൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പൊതുവിൽ ഉയരുന്ന ആവശ്യം.
മുഹമ്മദലി കിനാലൂരിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:
'മുനമ്പത്ത് വഖഫ് ഭൂമിയിൽ 600 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട് എന്നാണ് കണക്ക്. അവരിൽ ഒരാൾക്ക് പോലും വഖഫ് ബോർഡ് നോട്ടീസ് നൽകുക പോലും ചെയ്തിട്ടില്ല. കൂടുതൽ ഭൂമി കയ്യേറി അനധികൃതമായി കെട്ടിടം നിർമിച്ച 12 സ്ഥാപനങ്ങൾക്കാണ് സംസ്ഥാന വഖഫ് ബോർഡ് സി ഇ ഒ നോട്ടീസ് നൽകിയത്. അഥവാ അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയ റിസോർട് ഉടമകൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഭൂമിയുടെ അവകാശം സ്ഥാപിക്കാനുള്ള രേഖകളുമായി ഹാജരാകണം എന്ന നോട്ടീസ് ആണ് സി ഇ ഒ നൽകിയത്.
അല്ലാതെ സംഘികളും കൃസംഘികളും ചില മാധ്യമങ്ങളും പറയുന്നത് പോലെ അവിടത്തെ താമസക്കാരായ ഒരാൾക്കും നോട്ടീസ് നൽകുകയോ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. നോട്ടീസ് നൽകിയ 12 സ്ഥാപനങ്ങളിൽ മിക്കവരും ബോർഡ് മുമ്പാകെ ഹാജരാകുകയോ ഭൂമിക്ക് മേൽ അവകാശം സ്ഥാപിക്കാൻ മതിയായ രേഖകൾ സമർപ്പിക്കുകയോ ചെയ്തിട്ടില്ല. അനധികൃത കയ്യേറ്റം എന്ന് വഖഫ് ബോർഡ് അന്വേഷിച്ചു ബോധ്യപ്പെട്ടവർക്കാണ് നോട്ടീസ് നൽകിയത്. അല്ലാതെ ഭൂമി പണം കൊടുത്തു വാങ്ങിയ ഒരു കുടുംബത്തിനും നോട്ടീസ് നൽകിയിട്ടില്ല.
അതുകൊണ്ടു തന്നെ ഇപ്പോൾ നടക്കുന്ന സമരം പാവപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടി ആണെന്ന് കരുതാൻ നിർവാഹമില്ല. ആ കുടുംബങ്ങളുടെ ആവശ്യം ന്യായമാണ് എന്ന് അംഗീകരിക്കുമ്പോൾ തന്നെ ഇപ്പോഴത്തെ സമരം ആർക്ക് വേണ്ടിയാണ് എന്ന ചോദ്യം ഉയരുന്നുണ്ട്. കുടുംബങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതാണ്. ഈ കുടുംബങ്ങൾക്ക് നോട്ടീസ് നൽകുക പോലും ചെയ്തിട്ടില്ലെന്നും നോട്ടീസ് നൽകിയ 12 സ്ഥാപനങ്ങൾക്ക് മതിയായ രേഖ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും തുറന്നു പറയാൻ വഖഫ് ബോർഡും വകുപ്പ് മന്ത്രിയും തയ്യാറാകണം.
സംഘികൾക്കും കൃസംഘികൾക്കും രാഷ്ട്രീയ മുതലെടുപ്പിനും വർഗീയ പ്രചാരണത്തിനും ആവോളം സമയം നൽകിയിട്ട് പിന്നീട് വന്നു സത്യാവസ്ഥ പറയുന്നതിൽ കാര്യമില്ല. വൈകുന്ന ഓരോ മണിക്കൂറിനും സംസ്ഥാനം വലിയ വില നൽകേണ്ടി വരും'.
#MunambamWaqf, #KeralaPolitics, #ReligiousMinorities, #LandDisputes, #CommunalHarmony, #GovernmentIntervention