Criticism | വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് 'മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ' എന്ന മറുപടി നല്‍കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

 
 Suresh Gopi's Response on Wayanad Central Aid Delay
 Suresh Gopi's Response on Wayanad Central Aid Delay

Photo Credit: Facebook / Suresh Gopi

● പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ച് ഒരു മാസത്തിലേറെയായി
● ഇതുവരെ കേന്ദ്രസര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിട്ടില്ല

ആലപ്പുഴ: (KVARTHA) വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ എന്ന മറുപടി നല്‍കി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രിക്ക് അതിന്റെ കാര്യങ്ങള്‍ അറിയാമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് 'നിങ്ങള്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ. എങ്ങനെയാണ് അതിന്റെ സംവിധാനമെന്ന്. എനിക്ക് ഇതു തീരെ ഇഷ്ടമല്ല.' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. 


പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം കഴിഞ്ഞ് ഒരു മാസത്തിലേറെയായിട്ടും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ല. വയനാടിന്റെ പുനരധി വാസത്തിന് കേന്ദ്രം സംസ്ഥാനത്തിനൊപ്പം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയിരുന്നു. 

സഹായം ലഭിക്കാതായതോടെ കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു. വയനാട് പുനരധിവാസ പാക്കേജ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. വയനാട് ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി കേന്ദ്ര സഹായം ആവശ്യപ്പെട്ട് വിശദമായ നിവേദനവും കൈമാറി.

എന്നാല്‍ നാളിതുവരെയായി ഒരു ഫലവും കാണുന്നില്ല. ഇതേതുടര്‍ന്നാണ് മാധ്യമങ്ങള്‍ ഇക്കാര്യത്തെ കുറിച്ച് കേന്ദ്രസഹമന്ത്രിയോട് ചോദിച്ചത്.

#WayanadRelief #KeralaFloods #SureshGopi #CentralGovernment #Rehabilitation #NarendraModi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia