Withdrawal | വിവാദമായതോടെ തടിയൂരി; 'ഉന്നതകുലജാതർ' പ്രസ്താവന പിൻവലിച്ച് സുരേഷ് ഗോപി


● 'താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചു'
● 'പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ വിശദീകരണവും ഇഷ്ടപ്പെടില്ല'
● 'അട്ടപ്പാടിയിൽ പോയി ചോദിച്ചാല്‍ താന്‍ ആരാണെന്ന് പറയും'
ന്യൂഡൽഹി: (KVARTHA) ആദിവാസി വകുപ്പിന്റെ ചുമതലയിൽ 'ഉന്നതകുലജാതർ വരണമെന്ന വിവാദ പ്രസ്താവന പിൻവലിക്കുന്നതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ വിശദീകരണവും ഇഷ്ടപ്പെടില്ലെന്നും പ്രസ്താവന പിൻവലിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അട്ടപ്പാടിയിൽ പോയി ചോദിച്ചാല്‍ താന്‍ ആരാണെന്ന് പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഡൽഹിയിലെ മയൂർ വിഹാറിൽ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം ഉണ്ടായത്. ആദിവാസി വകുപ്പിന്റെ ചുമതല ഉന്നതകുലജാതർക്ക് നൽകണമെന്നും, ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണർ അല്ലെങ്കിൽ നായിഡുകൾ നോക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവന വലിയ വിവാദമായി മാറിയതോടെയാണ് സുരേഷ് ഗോപി വാക്കുകൾ പിൻവലിച്ചത്.
കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ തിരഞ്ഞെടുപ്പ് നേട്ടത്തിനെന്ന് പറഞ്ഞ് കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ എയിംസ് വരുമെന്നും ആലപ്പുഴയില്‍ വരണമെന്നാണ് ആഗ്രഹമെന്നും അതിനായി യുദ്ധം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Suresh Gopi retracts his controversial statement on "Upper-Caste" and clarifies it as a misunderstanding. He emphasizes readiness for action on Kerala’s health sector.
#SureshGopi #KeralaPolitics #UpperCasteStatement #Controversy #BJP #AIMS